ടീനേജ് പ്രായത്തിൽ സോഷ്യൽ മീഡിയയിൽ സമയം പാഴാക്കുന്ന യുവതലമുറക്ക് ഒരു മികച്ച മാതൃകയാണ് കാസർഗോഡ് പച്ചമ്പള സ്വദേശിനി മൻസീനയുടേത്. തനിക്ക് കിട്ടുന്ന ഒഴിവുസമയത്തിന്റെ നല്ലൊരു ഭാഗം സ്വന്തമായി വരുമാനം കണ്ടെത്താൻ ഉപയോഗിച്ചാണ് മൻസീന @manzash_ എന്ന ബ്രാൻഡിന് രൂപം നൽകിയത്. ക്രാഫ്റ്റ് വർക്കുകളിലൂടെ തുടങ്ങി കലിഗ്രഫി, കസ്റ്റമൈസ്ഡ് ഡ്രസ്സ്, വാച്ച്, ബാഗ്, വാലറ്റ്സ് എന്നിവയിലേക്ക് വളർന്ന ഈ Online Art and Craft Store-ന്റെ വിജയഗാഥ Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നു.
2020-ൽ ബിസിനസ് എന്ന നിലയിൽ @manzash_ തുടങ്ങുമ്പോൾ ക്രാഫ്റ്റ് വർക്കുകൾ മാത്രമായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. പഠനകാലത്ത് ഒരു ഹോബിയായി ക്രാഫ്റ്റ് വർക്കുകൾ ചെയ്തിരുന്നെങ്കിലും, അതിലൂടെ വരുമാനം നേടാൻ കഴിയുമെന്ന് മൻസീന തുടക്കത്തിൽ വിചാരിച്ചിരുന്നില്ല. ഒഴിവുസമയങ്ങളിൽ ചെയ്ത വർക്കുകൾക്ക് ആവശ്യക്കാർ വർധിച്ചപ്പോഴാണ് അതിനെ ഒരു ബിസിനസ്സ് സംരംഭമായി മാറ്റിയത്.
ഉൽപ്പന്നങ്ങളിലെ വൈവിധ്യം
കലിഗ്രഫി, കസ്റ്റമൈസ്ഡ് ഡ്രസ്സ്, വാച്ച്, ബാഗ്, വാലറ്റ്സ് എന്നിങ്ങനെ ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട മറ്റ് ഉൽപ്പന്നങ്ങൾ ഓരോന്നായി ചേർത്ത് മൻസീന തന്റെ ബിസിനസ്സ് വളർത്തി. ഇൻസ്റ്റാഗ്രാമിന്റെ സാധ്യതകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയപ്പോൾ അതിലൂടെ മികച്ച ഒരു വരുമാനം ഉറപ്പാക്കാൻ @manzash_ ന് കഴിഞ്ഞു. ഓർഡർ നൽകിയാൽ എവിടേക്കും ഡെലിവറി സൗകര്യം ലഭ്യമാണ്. വിവാഹം കഴിഞ്ഞിട്ടും തന്റെ ഇഷ്ട്ടമേഖലയായ ഈ ബിസിനസ്സ് മൻസീന ഇപ്പോഴും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു.
Mansina, a native of Pachambala, Kasaragod, is a great role model for the younger generation who waste time on social media during their teenage years. Mansina created the brand @manzash_ using a good part of her free time to earn her own income. Big Brain Magazine presents the success story of this online art and craft store, which started with craft works and grew into calligraphy, customized dresses, watches, bags, and wallets.
https://www.instagram.com/p/C6baxXFSLTq/?hl=en
Name: MANSINA
Social Media: https://www.instagram.com/manzash_/?hl=en