ഓൺലൈൻ ബിസിനസ്സ് ലോകത്തെ വിജയഗാഥകൾ അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് Big Brain Magazine. മെഡിക്കൽ പ്രൊഫഷനെയും ഫാഷൻ ലോകത്തെയും ഒരുപോലെ ചേർത്തുപിടിച്ച് വിജയകരമായ മുന്നേറ്റം കൈവരിച്ച ഡോക്ടർ ആസിയയേയും, അവരുടെ WAIZ DESIGNER STUDIO എന്ന ക്ലോത്തിങ്ങ് ബ്രാൻഡിനെയുമാണ് ഈ ലക്കത്തിൽ ഞങ്ങൾ പരിചയപ്പെടുത്തുന്നത്. പരിമിതികളെ സാധ്യതകളാക്കി മാറ്റിയ ഒരു സംരംഭകയുടെ പ്രചോദനാത്മകമായ യാത്രയാണിത്.
തിരുവനന്തപുരം സ്വദേശിനിയായ ഡോ. ആസിയയുടെ കഠിനാധ്വാനത്തിന്റെയും വലിയൊരു സ്വപ്നത്തിന്റെയും സാക്ഷാത്കാരമാണ് Waiz Designer Studio. ഒരു ഡെന്റിസ്റ്റായി മെഡിക്കൽ മേഖലയിൽ തിളങ്ങിനിൽക്കുമ്പോഴും, ഫാഷനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അവരെ സംരംഭകത്വത്തിലേക്ക് നയിച്ചത്. 'തന്റെ കഴിവുകൾ ഒരു മേഖലയിൽ മാത്രം ഒതുങ്ങേണ്ടതില്ല' എന്ന ഉറച്ച തീരുമാനമായിരുന്നു ഈ ബ്രാൻഡിന്റെ അടിത്തറ. തിരുവനന്തപുരം കണിയാപുരത്തുള്ള Latheef’s Dental Clinic-ന് ഒപ്പമാണ് Waiz Designer Studio-യും പ്രവർത്തനമാരംഭിച്ചത്. ഉപഭോക്താക്കൾക്ക് ഏറ്റവും ട്രെൻഡിയും എലഗന്റുമായ വസ്ത്രങ്ങൾ ലഭ്യമാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ ബ്രാൻഡ് മുന്നേറുന്നത്.
കഴിഞ്ഞ ഒൻപത് വർഷമായി തിരുവനന്തപുരത്തെ Latheef’s Dental Clinic വഴി രോഗികളുടെ പുഞ്ചിരിക്ക് തിളക്കം കൂട്ടുകയായിരുന്നു ഡോക്ടർ ആസിയ. ആരോഗ്യമേഖലയിലെ വിശ്വസ്തമായ ആ കൈകൾ രണ്ട് വർഷം മുൻപാണ് ഫാഷന്റെ ലോകത്തേക്ക് കൂടി നീണ്ടത്. വെറുമൊരു വസ്ത്രവ്യാപാരമല്ല ആസിയ ലക്ഷ്യമിട്ടത്. ഓരോ സ്ത്രീയുടെയും വ്യക്തിത്വത്തിന് ഇണങ്ങുന്ന വിധത്തിൽ 'Hand-picked' ചെയ്ത മികച്ച ശേഖരങ്ങൾ അവർ ഒരുക്കി. തുടക്കത്തിൽ റെഡിമെയ്ഡ് വസ്ത്രങ്ങളിലായിരുന്നു ശ്രദ്ധയെങ്കിലും, ഇന്ന് കസ്റ്റമൈസഷൻ സെർവിസും നൽകി വരുന്നുണ്ട്.കൂടാതെ പാർട്ടി വെയർ സൽവാർ സെറ്റുകൾ, സെമി കാഷ്വൽ സൽവാറുകൾ, വെസ്റ്റേൺ ടോപ്പുകൾ, സ്റ്റൈലിഷ് ആയ കോർഡ് സെറ്റുകൾ പലാസോ സെറ്റുകൾ തുടങ്ങി വൈവിധ്യമാർന്ന ശേഖരങ്ങളാണ് ഇന്ന് ഈ സ്റ്റുഡിയോയെ വേറിട്ടു നിർത്തുന്നത്.
ഗുണനിലവാരവും നൂറു ശതമാനം ആത്മാർത്ഥതയും മിതമായ വിലയുമാണ് ഈ ബ്രാൻഡിന്റെ മുഖമുദ്ര. മോഡേൺ ട്രെൻഡുകളും ക്ലാസിക് എലഗൻസും ഒത്തുചേരുന്ന ഡോ. ആസിയയുടെ ഡിസൈനുകൾ ഇന്ന് ചലച്ചിത്ര താരങ്ങൾ മുതൽ സാധാരണക്കാർ വരെ ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് സ്റ്റൈലിന്റെയും ക്വാളിറ്റിയുടെയും പുതിയ അടയാളമായി മാറാൻ ഈ ബ്രാൻഡിന് സാധിച്ചു.
ഡെന്റൽ ക്ലിനിക്കിലെ തിരക്കുകൾ, ആശുപത്രി അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവാദിത്വങ്ങൾ, ഇതിനിടയിൽ സ്വന്തം പാഷനായ ഡിസൈനർ സ്റ്റുഡിയോ—ഇത്രയും റോളുകൾ ഒരേസമയം കൈകാര്യം ചെയ്യുക എന്നത് ഏതൊരു സ്ത്രീക്കും വലിയൊരു വെല്ലുവിളി തന്നെയാണ്. സമയമില്ലെന്ന പരാതികൾക്കും കഠിനമായ തിരക്കുകൾക്കും മുന്നിൽ തളരാതെ, ഡോക്ടർ ആസിയയെ മുന്നോട്ട് നയിച്ചത് തന്റെ ലക്ഷ്യബോധത്തിലുള്ള വ്യക്തതയായിരുന്നു. ഈ യാത്രയിൽ തണലായി മാതാപിതാക്കളുടെ പ്രചോദനവും, കരുത്തായി ഭർത്താവ് ഡോക്ടർ അജീഷ് ലത്തീഫും കൂടെയുണ്ടായതാണ് ആസിയയുടെ വിജയരഹസ്യം. തിരക്കുകൾക്കിടയിലും നമ്മൾ മാറ്റിവെക്കുന്ന പാഷനിലാണ് യഥാർത്ഥത്തിൽ നമ്മുടെ ഐഡന്റിറ്റി ഒളിഞ്ഞിരിക്കുന്നത് എന്ന് ആസിയ തെളിയിക്കുന്നു.
Dr. Asiya's journey is a powerful reminder that true success lies in honoring both profession and passion. By seamlessly blending her medical expertise with her creative vision, she has built Waiz Designer Studio into more than just a fashion brand—it is an expression of confidence, individuality, and determination. Her story proves that with clarity of purpose, unwavering commitment, and the courage to explore beyond conventional boundaries, it is possible to create a meaningful identity even amidst life’s busiest schedules. For aspiring women entrepreneurs, Dr. Asia stands as living proof that dreams, when pursued with heart and discipline, can evolve into brands that inspire many.
https://successkerala.com/a-feminine-strength-born-of-passion/
Name: DR. Asiya Subair
Address: Kaniyapuram, Thiruvananthapuram 695301
Social Media: https://www.instagram.com/waiz.designer/?hl=en