Zuboc: ഐ ടി കരിയർ ഉപേക്ഷിച്ച് സ്വപ്നങ്ങളിലേക്ക് നടന്നുകയറിയ പെൺകരുത്ത്.

ഒരുകാലത്ത് നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ വീട്ടുപണികളിലും കുട്ടികളെ പരിചരിക്കുന്നതിലും മാത്രമാണ് ഒതുങ്ങിനിന്നിരുന്നത്. സ്വന്തമായി ഒരു ജോലി ചെയ്ത് വരുമാനം കണ്ടെത്താനോ, ഒരു ബിസിനസ്സ് ആരംഭിക്കാനോ ഉള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഇല്ലായിരുന്നു. എന്നാൽ കാലം മാറി ഇന്ന് പുരുഷന്മാരോടൊപ്പം തന്നെ ബിസിനസ്സ് രംഗത്ത് തങ്ങളുടെ കരുത്ത് തെളിയിക്കാൻ സ്ത്രീകളും ചുവട് വെച്ച് തുടങ്ങി. 

ഈ ലക്കം Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത് മലപ്പുറത്തിന്റെ മണ്ണിൽ നിന്നും സംരംഭകത്വത്തിന്റെ ആകാശത്തേക്ക് ആത്മവിശ്വാസത്തോടെ ചിറകടിച്ചുയർന്ന ആയിഷ നിത എന്ന യുവ സംരംഭകയുടെയും, അവരുടെ 'ZUBOC ' എന്ന ക്രിയേറ്റീവ് ബ്രാൻഡിന്റെയും വിജയഗാഥയാണ്.

Zuboc: നിറക്കൂട്ടുകളിൽ നിന്നും വിരിഞ്ഞ ബ്രാൻഡ്.

കോളേജിൽ എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ തന്റെ കലാവൈഭവം പങ്കുവെക്കാനായി ആരംഭിച്ച 'Ayishas_art_space' എന്ന ഇൻസ്റ്റഗ്രാം പേജിൽ നിന്നാണ് 'Zuboc' എന്ന സ്വപ്നത്തിന്റെ തുടക്കം. വാട്ടർ കളർ പെയിന്റിംഗുകളിൽ തുടങ്ങി, പിന്നീട് 'Faux Calligraphy'-യിലേക്കും 'Modern Calligraphy'-യിലേക്കും ആ യാത്ര വളർന്നു. കൈകൊണ്ട് വരച്ചും എഴുതിയും തയ്യാറാക്കിയ വിവാഹ ക്ഷണക്കത്തുകളും മനോഹരമായി ഒരുക്കിയ ഗിഫ്റ്റ് ഹാംപറുകളും മറ്റുള്ളവരുടെ ജീവിതത്തിലെ വിശേഷ നിമിഷങ്ങൾക്ക് മാറ്റുകൂട്ടുമ്പോൾ ലഭിച്ച ആത്മസന്തോഷമാണ് ആയിഷയെ ഈ സംരംഭത്തിലേക്ക് കൂടുതൽ അടുപ്പിച്ചത്. ആർട്ടിസ്റ്റുകളും ക്രാഫ്റ്റേഴ്സും നേരിടുന്ന അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം തിരിച്ചറിഞ്ഞ ആയിഷ, അതിനൊരു ശാശ്വത പരിഹാരമെന്ന നിലയിലാണ് 'Zuboc' എന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ബ്രാൻഡിന് രൂപം നൽകിയത്. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ഒരു മൾട്ടി നാഷണൽ ഐ ടി കമ്പനിയിൽ നിന്നുള്ള ജോബ് ഓഫർ പോലും ത്യജിച്ച് സ്വന്തം സ്വപ്നങ്ങളിലേക്കും സംരംഭകത്വത്തിലേക്കും ധൈര്യത്തോടെ നടന്നുകയറിയ ഒരാളാണ് ആയിഷ.

ഓരോ ഉൽപ്പന്നത്തിലും ഒളിഞ്ഞിരിക്കുന്ന ആത്മാർത്ഥത.

ഒരു സംരംഭത്തിന്റെ വിജയം അതിന്റെ ഉൽപ്പന്നങ്ങളിലെ ആത്മാർത്ഥതയിലാണെന്ന് Zuboc തെളിയിക്കുന്നു. ഇന്ന് ആയിഷയുടെ ഈ സംരംഭം കേവലം ഒരു ബ്രാൻഡിനപ്പുറം ക്രാഫ്റ്റ് പ്രേമികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു. മികച്ച നിലവാരമുള്ള ഹാൻഡ്‌മേഡ് എൻവലപ്പുകൾ, പരിസ്ഥിതിക്ക് ഇണങ്ങുന്ന പാക്കേജിംഗ് ഓപ്ഷനുകൾ, വിന്റേജ് ഭംഗിയുള്ള വാക്സ് സീലുകൾ, സ്റ്റാമ്പുകൾ, വ്രാപ്പിംഗ് ഷീറ്റുകൾ, ജേണലിംഗ് നോട്ട്ബുക്കുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ഒരു ശേഖരം തന്നെ Zuboc ഒരുക്കുന്നുണ്ട്.

ഈ യാത്രയിലെ ഏറ്റവും വലിയ സവിശേഷത Zuboc നൽകുന്ന ഉൽപ്പന്നങ്ങളിൽ 80 ശതമാനവും സ്വന്തം പ്രൊഡക്ഷൻ യൂണിറ്റിൽ നിന്നാണ് പുറത്തിറങ്ങുന്നത്. അതുകൊണ്ടുതന്നെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇവിടെ സ്ഥാനമില്ല. ന്യായമായ വിലയിൽ ഏറ്റവും പുതിയ ട്രെൻഡുകൾക്കനുസരിച്ചുള്ള ഡിസൈനുകൾ മികച്ച ഫിനിഷിംഗോടെ ഉപഭോക്താക്കളിൽ എത്തുന്നു എന്നതാണ് ഈ ബ്രാൻഡിനെ വിപണിയിൽ വേറിട്ടുനിർത്തുന്നത്. സോഷ്യൽ മീഡിയയുടെ കരുത്തും സ്വന്തം ഇ-കൊമേഴ്‌സ് വെബ്സൈറ്റും പ്രയോജനപ്പെടുത്തി ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാസ്‌നേഹികളിലേക്ക് Zuboc എന്ന പേര് എത്തിക്കഴിഞ്ഞു.

കരിയർ ഉപേക്ഷിച്ച് സ്വപ്നങ്ങളിലേക്ക്: ആയിഷയുടെ നിർണ്ണായക തീരുമാനം.

എഞ്ചിനീയറിംഗ് പഠനത്തിന്റെ മൂന്നാം വർഷത്തിൽ TCS-ലെ ജോലിവാഗ്ദാനമാണോ അതോ വളർന്നു വരുന്ന തന്റെ ബിസിനസ്സ് സ്വപ്നമാണോ തിരഞ്ഞെടുക്കേണ്ടത് എന്ന ചിന്ത ആയിഷയുടെ ജീവിതത്തിലെ നിർണായക ചോദ്യമായിരുന്നു. സുരക്ഷിതമായ ഒരു കരിയറിനേക്കാൾ തന്റെ പാഷന് പിന്നാലെ പോകാൻ ആയിഷ എടുത്ത ആ ധീരമായ തീരുമാനം അവളുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങൾ കൊണ്ടുവന്നു. ആ സമയത്ത് ഉപ്പയുടെ ഉറച്ച പിന്തുണയാണ് സംരംഭകത്വത്തിലേക്കുള്ള വഴിയെ ശക്തമാക്കിയത്. ഉമ്മയും സഹോദരിയും പിന്നീട് ബിസിനസ്സിന്റെ ഭാഗമാകുകയും Zuboc ഒരു കുടുംബ സംരംഭമായി വളരുകയും ചെയ്തു. ഇന്ന് Zuboc ടീമിലെ 90% പേരും സ്ത്രീകളാണ്. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പിന്തുണയ്ക്കുമ്പോൾ ഉണ്ടാകുന്ന വലിയ മാറ്റത്തിന്റെ ഉത്തമ ഉദാഹരണമാണിത് Zuboc. കേവലം ഒരു ബിസിനസ്സ് എന്നതിലുപരി കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്ന ഒരു ഇടമായി ആയിഷയുടെ ഈ സംരംഭം ഇന്ന് വളർന്നു പന്തലിച്ചിരിക്കുന്നു.

ZUBOC :  A Journey from Corporate Certainty to Creative Courage.

Zuboc is not just the story of a brand it is the story of a young woman who chose faith in her dreams over the comfort of certainty. From a college student sharing her art on Instagram to an entrepreneur building a women-led creative community, Ayisha Nitha’s journey reminds us that passion, when nurtured with sincerity, can grow into something truly meaningful. What makes Zuboc special is not only its beautifully crafted products but also the heart behind each one. Every envelope, wax seal, and notebook carries a sense of purpose of choosing quality over shortcuts, people over profit, and creativity over convention. By walking away from a secure IT career and stepping into the unknown, Ayisha didn’t just build a business; she built a space where artists feel seen, supported, and valued. Today, Zuboc stands as a quiet yet powerful symbol of change, demonstrating how women can rewrite their own stories with the help of their families and one another. It serves as a reminder that dreams don't always start with ambitious plans; sometimes they start with a straightforward passion for art and the courage to believe in oneself. And from that belief, a brand like Zuboc is born rooted in authenticity, growing with purpose, and inspiring many more stories yet to unfold.

References

https://entestory.com/ayesha-nita-built-her-own-craft-gift-packaging-brand-zuboc/

Ayisha Nitha

Name: Ayisha Nitha

Website: https://zuboc.com/

Social Media: https://www.instagram.com/zuboc_official/