KIMERA MAKEUP ACADEMY : കോഴിക്കോട് നഗരത്തിലെ പ്രമുഖ ബ്യൂട്ടി ട്രെയിനിംഗ് കേന്ദ്രം.

ഒരു സ്വപ്‌നത്തെ യാഥാർഥ്യമാക്കാൻ മലപ്പുറം സ്വദേശികളായ അസ്ജിത ജെബിനും ഭർത്താവായ മുഹമ്മദ് അനസും കുടി തുടങ്ങിയ സംരംഭമാണ് “KIMERA MAKEUP ACCADEMY". ഈ ലക്കം Big Brain Magazine" നിങ്ങൾക്കായി അവതരിപ്പിക്കുന്നത് കോഴിക്കോട് നഗരത്തിലെ പ്രമുഖ ബ്യൂട്ടി ട്രെയിനിംഗ് സെന്ററായ "KIMERA MAKEUP ACCADEMY"ക്ക് പിന്നിലെ വിജയകഥയാണ്. 

ഭാവി മേക്കപ്പ് ആർട്ടിസ്റ്റുകൾക്കുള്ള കരിയർ വഴികാട്ടി.

അക്കാദമിയുടെ സ്ഥാപകയായ അസ്ജിത ജെബിൻ എറണാകുളം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് തൻ്റെ പ്രൊഫഷണൽ കോഴ്സുകൾ പൂർത്തിയാക്കിയത്. ബാംഗ്ലൂരിലെ Zara International Makeup Academy-യിൽ ലഭിച്ച പരിശീലന പരിചയം അസജിതക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. തുടർന്ന് മേക്കപ്പ് സെമിനാറുകളും ക്ലാസുകളും വിജയകരമായി സംഘടിപ്പിച്ചതിലൂടെ സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കാനുള്ള അവരുടെ സ്വപ്നം കൂടുതൽ ശക്തമാവുകയായിരുന്നു. തുടർന്ന് 2023-ൽ കോഴിക്കോട് തുടക്കം കുറിച്ച "Kimera Makeup Accademy" ഇന്ന് 400-ലധികം വിദ്യാർത്ഥികളെ പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റുകളാക്കി മാറ്റിക്കൊണ്ട് വിജയകരമായി മുന്നേറുകയാണ്.

സ്വപ്നങ്ങളെ കരിയറാക്കി മാറ്റുന്ന പരിശീലനം.

വിദ്യാർത്ഥികളെ മികച്ച പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റുകളാക്കി മാറ്റുക എന്നതാണ് കിമേറ മേക്കപ്പ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. വിദ്യാർത്ഥികൾക്ക് മികച്ച ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള പരിശീലനം നൽകുന്നതിനോടൊപ്പം ക്ലയിൻ്റ്  മാനേജ്‌മെൻ്റ്  മുതൽ ആകർഷകമായ വർക്ക് പ്രൊഫൈൽ നിർമ്മിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും കൃത്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നു. 20% തിയറിയും 80% പ്രായോഗിക ക്ലാസുകളും ഉൾപ്പെടുന്ന പഠനരീതിയാണ് ഇവിടെ പിന്തുടരുന്നത്. ഇത് വിദ്യാർത്ഥികൾക്ക് അക്കാദമിയിൽ പഠിക്കുന്ന കാലയളവിൽത്തന്നെ ശക്തമായ ഒരു പ്രൊഫൈൽ കെട്ടിപ്പടുക്കുന്നതിന് സഹായകമാകുന്നു. കൂടാതെ വേഗത്തിലുള്ള കരിയർ വികസനം ലക്ഷ്യമിട്ടാണ് കിമേറയുടെ കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഡ്വാൻസ്ഡ് ബ്രൈഡൽ മേക്കപ്പ് കോഴ്‌സ് വെറും 12 ദിവസം കൊണ്ട് പൂർത്തിയാക്കാം. അതുപോലെ, ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റ് കോഴ്‌സും സ്ഥാപനം നൽകുന്നുണ്ട്.

ബ്യൂട്ടി ഇൻഡസ്ട്രിയിലേക്കുള്ള കിമേറയുടെ പങ്കാളിത്തം.

കിമേറയുടെ പരിശീലനം ഒരു ബ്രാൻഡ് നേട്ടമായി മാറുന്നത് അവിടെ പഠിച്ചിറങ്ങിയ നിരവധി വിദ്യാർത്ഥികൾ വിജയകരമായ സംരംഭകരായി മാറിയതിലൂടെയാണ്. ആറുമാസത്തെ കോസ്മറ്റോളജി കോഴ്‌സുകൾ പൂർത്തിയാക്കിയ പലരും സ്വന്തമായി ബ്യൂട്ടി സലൂണുകൾ ആരംഭിച്ചു എന്നത് കിമേറയുടെ പരിശീലന മികവിന് ഉത്തമമായ തെളിവാണ്. സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾക്കൊപ്പം അസ്ജിത ജെബിൻ പ്രവർത്തിച്ചിട്ടുണ്ട്. മിസ് ഇന്ത്യ റണ്ണറപ്പായ ബർണ ചൗധരിക്ക് മേക്കപ്പ് ചെയ്തത് ഇതിൽ ശ്രദ്ധേയമാണ്. സ്വപ്‌നങ്ങളെ യാഥാർത്ഥ്യമാക്കാൻ ധൈര്യത്തോടെ മുന്നോട്ട് വരുന്ന എല്ലാ സംരംഭകർക്കും കിമേറയുടെ ഈ വിജയം ഒരു വലിയ പ്രചോദനമാണ്.

KIMERA MAKEUP ACADEMY: EMPOWERING THE NEXT GENERATION OF BEAUTY ENTREPRENEUR.

Through Kimera's training, many students have successfully become entrepreneurs. The fact that many who completed the six-month cosmetology courses have started their own beauty salons is a prime example of the brand's training excellence. The founder, Jebin, has worked with numerous celebrities, including doing the makeup for Miss India Runner-up Barna Choudhary, which is particularly noteworthy. However, beyond her own achievements, Asjitha Jebin truly earns applause by sharing her expertise and knowledge with the new generation. Kimera's success is a great inspiration for everyone who dares to turn their dreams into reality.

References

https://successkerala.com/kimera-makeup-academy-shaping-dreams-and-adding-color-to-careers/

Asjitha Jebin

Name: Asjitha Jebin

Contact: 8113046494

Address: Calicut

Social Media: https://www.instagram.com/kimeramakeupacademy?igsh=d2NxYnZsOG5saTF2