ഡിജിറ്റൽ ലോകത്തിൽ ബിസിനസ്സ് വളർത്തുന്നതിന് ഏറ്റവും ചെലവുകുറഞ്ഞതും ഫലപ്രദവുമായ മാർക്കറ്റിംഗ് രീതികളിൽ ഒന്നാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്. വലിയ കമ്പനികൾ മുതൽ ചെറിയ സ്റ്റാർട്ടപ്പുകൾ വരെ ഇന്ന് എല്ലാ ബിസിനസ്സുകളും ഈ മോഡൽ ഉപയോഗിക്കുന്നു. കാരണം ഇതിലൂടെ ജീവനക്കാരില്ലാതെ കുറഞ്ഞ ചെലവിൽ അതിവേഗം ബിസിനസ്സിന് വളർച്ച നേടാൻ സാധിക്കുന്നു.
അഫിലിയേറ്റ് എന്നാൽ ഒരു യുട്യൂബറോ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറോ കോൺടെന്റ് ക്രയേറ്ററോ ഇല്ലങ്കിൽ ഒരു പൊതു വ്യക്തിയോ ആവാം. ഒരു കമ്പനിയുടെ ഉൽപ്പന്നം അല്ലെങ്കിൽ സേവനം തന്റെ പ്ലാറ്റ്‌ഫോം വഴി പ്രമോട്ട് ചെയ്ത് പ്രമോഷൻ വഴി വിൽപ്പനയോ ലീഡുകളോ ഉണ്ടാകുമ്പോൾ കമ്മീഷൻ നേടുന്ന വ്യക്തിയെയാണ് അഫിലിയേറ്റ് എന്ന പറയുന്നത്. അഫിലിയേറ്റ് മാർക്കറ്റിംഗ് ഒരു ബിസിനസ്സിന് നൽകുന്ന പ്രധാന നേട്ടങ്ങൾ എന്തെല്ലാമാണ് എന്ന് നോകാം :
അഫിലിയേറ്റ് മാർക്കറ്റിംഗിൽ നിങ്ങൾ മുൻകൂട്ടി പണം ചെലവഴിക്കേണ്ടതില്ല. അഫിലിയേറ്റുകൾ നിങ്ങളുടെ ഉൽപ്പന്നമോ സേവനമോ പ്രൊമോട്ട് ചെയ്യുകയും അതിലൂടെ ഒരു വിൽപ്പന നടക്കുകയും ചെയ്താൽ മാത്രമേ നിങ്ങൾ അവർക്ക് കമ്മീഷൻ നൽകേണ്ടതുള്ളൂ. ഈ പേ-പെർ-സെയിൽ (Pay-per-Sale) മാതൃക ചെറുകിട ബിസിനസ്സുകൾക്ക് ഒരു വലിയ അനുഗ്രഹമാണ്.
അഫിലിയേറ്റുകൾ പ്രധാനമായും കോൺടെന്റ് ക്രീയേറ്റർസ്, ഇൻഫ്ലുവൻസർമാർ, ബ്ലോഗർമാർ, ഉൽപ്പന്നങ്ങൾ റിവ്യൂ ചെയ്യുന്നവർ തുടങ്ങിയവരായിരിക്കും. ഇവർക്കെല്ലാം സ്വന്തമായി പ്രേക്ഷകർ ഉള്ളത്കൊണ്ട്തന്നെ അവരുടെ ശുപാർശകളിലൂടെ നിങ്ങളുടെ ബിസിനസ്സിന് പല നേട്ടങ്ങൾ ലഭിച്ചേക്കാം:
അഫിലിയേറ്റുകൾക്ക് അവരുടെ പ്രേക്ഷകരുമായി ഒരു വിശ്വാസബന്ധം ഉണ്ടാകും. അതുകൊണ്ടുതന്നെ അവർ നിങ്ങളുടെ ഉൽപ്പന്നം ശുപാർശ ചെയ്യുമ്പോൾ, ഉപഭോക്താക്കൾക്ക് അതിൽ കൂടുതൽ വിശ്വാസ്യത തോന്നുന്നു. ഈ വിശ്വാസം നേരിട്ട് ഉയർന്ന വിൽപ്പന നിരക്കിലേക്ക് (Conversion Rate) നയിക്കുന്നു.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമായ യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, ഇമെയിൽ എന്നിവയിൽ അഫിലിയേറ്റുകൾ നിങ്ങളുടെ ബ്രാൻഡിനെക്കുറിച്ച് സംസാരിക്കുന്നതിലൂടെ, നിങ്ങളുടെ വെബ്സൈറ്റിലേക്ക് ട്രാഫിക് ലഭിക്കും. വെബ് ട്രാഫിക് വർദ്ധിക്കുമ്പോൾ വിൽപ്പനയും സ്വാഭാവികമായും ഉയരും.
അഫിലിയേറ്റുകൾ അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും ബ്ലോഗുകളിലും നിങ്ങളുടെ വെബ്സൈറ്റിലേക്കുള്ള ലിങ്ക് ചേർക്കുമ്പോൾ അത് ബേക്ക് ലിങ്ക് ആയി കണക്കാക്കപ്പെടുന്നു കൂടാതെ Google പോലെയുള്ള സെർച്ച് എഞ്ചിനുകൾ ഇത്തരം ബേക്ക് ലിങ്കുകൾക്ക് വലിയ പ്രാധാന്യം നൽകുന്നു കാരണം മറ്റുള്ളവർ ഈ സൈറ്റിനെ ശുപാർശ ചെയ്യുന്നു എന്ന ഒരു വിശ്വസ്തസിഗ്നൽ (Vote of Trust) ആയി Google കാണുന്നു.
പല അഫിലിയേറ്റുകൾ ഒരേ സമയം നിങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ ഒരു വലിയ മാർക്കറ്റിംഗ് ടീമിന്റെ സഹായമില്ലാതെ തന്നെ വിപുലമായ തലത്തിൽ പ്രമോഷൻ നടത്താൻ നിങ്ങൾക്ക് സാധിക്കും. കുറഞ്ഞ മുതൽമുടക്കിൽ ബിസിനസ്സ് വളർച്ച വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കുന്നു.
അഫിലിയേറ്റ് മാർക്കറ്റിംഗിലൂടെ ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് താഴെ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും:
ഈ വിലയേറിയ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഭാവി മാർക്കറ്റിംഗ് തന്ത്രങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യബോധമുള്ളതാക്കാനും കഴിയും.
ഒരു ബിസിനസ്സിനെ സംബന്ധിച്ചിടത്തോളം അഫിലിയേറ്റ് മാർക്കറ്റിംഗ് എന്നത് കുറഞ്ഞ ചെലവിലും കുറഞ്ഞ റിസ്കിലും ഉയർന്ന ഫലങ്ങൾ നൽകുന്ന ഒരു മികച്ച മാർക്കറ്റിംഗ് മാതൃകയാണ്. ബ്രാൻഡിന്റെ പ്രചാരം വർദ്ധിപ്പിക്കാനും ഉപഭോക്താക്കളിൽ വിശ്വാസ്യത ഊട്ടിയുറപ്പിക്കാനും വിൽപ്പന അതിവേഗം കൂട്ടാനുമുള്ള ഏറ്റവും ഫലപ്രദമായ ഡിജിറ്റൽ മാർക്കറ്റിംഗ് വഴികളിൽ ഒന്നാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്.