ഇന്ത്യയിലെ വനിതാ സംരംഭകരെ ശക്തിപെടുത്താനായി നീതി ആയോഗ് അവതരിപ്പിച്ച ഒരു പ്രധാന സ്കീം ആണ് WOMEN ENTREPRENEURSHIP PLATFORM (WEP). രാജ്യത്തെ സ്ത്രീകൾക്ക് സംരംഭകത്വത്തിലേക്ക് ആത്മവിശ്വാസത്തോടെ കാൽവെക്കാൻ ആവശ്യമായ എല്ലാ സഹായവും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ എത്തിക്കുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
WEP ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് സ്ത്രീകൾക്ക് സംരംഭം തുടങ്ങാനോ വിപുലീകരിക്കാനോ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ, പരിശീലനങ്ങൾ, സാമ്പത്തിക സഹായങ്ങൾ, നെറ്റ്‌വർക്കിങ്ങ് അവസരങ്ങൾ എന്നിവ ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുന്നു. “Entrepreneurship is the best form of women empowerment” എന്ന ആശയത്തെ മുൻനിർത്തിയാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തത്.
1. വിപണിയിലേക്കുള്ള പ്രവേശനം :
വനിതാ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ശരിയായ വിപണിയിലെത്തിക്കുക ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. WEP ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്നു :
വ്യവസായ വിദക്തരിൽ നിന്ന് മെന്റർഷിപ്പ് ലഭിക്കാനുള്ള അവസരവും രാജ്യത്തെ മറ്റു സംരംഭകരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ശക്തമായ കമ്മ്യൂണിറ്റിക്കുടിയാണ് WEP. കൂടാതെ അറിവുകൾ കൈമാറാനും അനുഭവങ്ങൾ പങ്കുവെക്കാനും സഹായിക്കുന്ന ഒരു തുടർച്ചയായ പഠനവേദി കൂടിയാണ് WEP. സംരംഭകർക്ക് തങ്ങളുടെ വെല്ലുവിളികൾ ചർച്ച ചെയ്യാനും പുതിയ ബിസിനസ്സ് തന്ത്രങ്ങൾ പഠിക്കാനും വിജയകരമായ സംരംഭകരുടെ പാഠങ്ങൾ ഉൾക്കൊള്ളാനും WEP അവസരം ഒരുക്കുന്നുണ്ട്.
സംരംഭം ആരംഭിച്ചതിന് ശേഷം സംരംഭത്തെ വികസിപ്പിക്കാൻ WEP സഹായിക്കുന്നു. ബിസിനസ് മോഡലുകൾ നിർമ്മിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ, ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, കസ്റ്റമർ റിലേഷൻ എന്നിവയിൽ സ്പെഷ്യൽ പിന്തുണ നൽകുന്നു കൂടാതെ ബിസിനസ് വളർച്ചയ്ക്കാവശ്യമായ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നു. ഇതിലൂടെ വനിതാ സംരംഭകർക്ക് അവരുടെ സംരംഭം അടുത്ത തലത്തിലേക്ക് ഉയർത്താൻ കഴിയും.
ബിസിനസ്സ് നടത്തുന്നതിന് ആവശ്യമായ നൂതന കഴിവുകൾ വികസിപ്പിക്കാൻ WEP വിവിധ പരിശീലനങ്ങളുടെയും കോഴ്സുകളുടെയും സഹായം നൽകുന്നു:
ബിസിനസ്സ് ആരംഭിക്കാനും വിപുലീകരിക്കാനും ആവശ്യമായ ഫണ്ടിംഗ് കണ്ടെത്തുന്നത് പല വനിതാ സംരംഭകരുടെയും പ്രധാന വെല്ലുവിളിയാണ്. ഫണ്ടിങ്ങ് ഉറപ്പാക്കാനും ശരിയായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനുമുള്ള പിന്തുണ WEP സമഗ്രമായി നൽകുന്നുണ്ട് :
SHINE, AAROHI Loans എന്നീ പദ്ധതികൾ വനിതാ സംരംഭകർക്ക് ആവശ്യമായ ധനസഹായവും സാമ്പത്തിക മാർഗ്ഗനിർദ്ദേശവും കൂടാതെ പിന്തുണാ സംവിധാനവും നൽകുന്നു. ഈ സേവനങ്ങൾ അവരുടെ ബിസിനസ്സിനെ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും.
The Women Entrepreneurship Platform (WEP) is a complete digital support system created to help women entrepreneurs across India. It provides everything needed to start and grow a business market access, skill training, business development, financial support, and compliance guidance. Programs like “Shine” and “Aarohi Loans” make this support even stronger by offering easy and practical financial solutions for women-led businesses. By giving the right knowledge and opportunities, WEP helps women follow their business dreams with confidence and long-term success. It is a trustworthy and powerful partner for every woman who wants to become or grow as an entrepreneur.