GOOGLE ADS : പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിജയകരമായ ക്യാമ്പൈൻ ഒരു വഴികാട്ടി.
ഡിജിറ്റൽ യുഗത്തിൽ ബിസിനസ്സുകൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് ഗൂഗിൾ ആഡ്‌സ്. എന്നാൽ പണം മുടക്കി ചെയ്യുന്ന ഈ പരസ്യങ്ങൾ മികച്ച ഫലം നൽകണമെങ്കിൽ ചില കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കണം. ഗൂഗിൾ ആഡ്‌സ് കാമ്പെയ്‌നുകൾ വിജയകരമാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. കൃത്യമായ ലക്ഷ്യം നിർണ്ണയിക്കുക :
ഗൂഗിൾ ആഡ്‌സ് കാമ്പെയ്ൻ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ പ്രധാന ലക്ഷ്യം വിൽപ്പന വർദ്ധിപ്പിക്കുക, ലീഡുകൾ നേടുക, ട്രാഫിക് കൂട്ടുക, അല്ലെങ്കിൽ ബ്രാൻഡ് അവബോധം സൃഷ്ടിക്കുക എന്നിവയിൽ ഏതാണെന്ന് വ്യക്തമാക്കുക. ലക്ഷ്യത്തിനനുസരിച്ചുള്ള കാമ്പെയ്ൻ തരം (Search, Display, Video, PMax) തിരഞ്ഞെടുക്കാനും ബഡ്ജറ്റ് ഫലപ്രദമായി വിനിയോഗിക്കാനും സാധിക്കും.
2. കീവേർഡ് റിസർച്ച് ശക്തമാക്കുക :
ഗൂഗിൾ സെർച്ച് ആഡുകളുടെ പ്രധാന ഘടകമാണ് കീവേർഡുകൾ. ഉപഭോക്താക്കൾ ഗൂഗിളിൽ തിരയുന്ന വാക്കുകളാണ് കീവേർഡുകൾ.
- പോസിറ്റീവ് കീവേർഡുകൾ: നിങ്ങളുടെ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടതും ആളുകൾ തിരയാൻ സാധ്യതയുള്ളതുമായ കീവേർഡുകൾ കണ്ടെത്താൻ ഗൂഗിൾ കീവേർഡ് പ്ലാനർ പോലുള്ള ടൂളുകൾ ഉപയോഗിക്കുക.
- നെഗറ്റീവ് കീവേർഡുകൾ : നിങ്ങളുടെ ബിസിനസ്സുമായി ബന്ധമില്ലാത്തതും എന്നാൽ നിങ്ങളുടെ പരസ്യം കാണിക്കാൻ സാധ്യതയില്ലാത്തതുമായ വാക്കുകൾ ഒഴിവാക്കുക
- കൃത്യമായ മാച്ച് ടൈപ്പ് ഉപയോഗിക്കുക: ബ്രോഡ് മാച്ച് (Broad Match) ഒഴിവാക്കി ഫ്രെയ്‌സ് മാച്ച് (Phrase Match), എക്സാക്റ്റ് മാച്ച് (Exact Match) എന്നിവ കൂടുതൽ ഉപയോഗിക്കുന്നത് പ്രസക്തിയുള്ള ട്രാഫിക് ലഭിക്കാൻ സഹായിക്കും.
3. ആകർഷകവും ഫലപ്രദവുമായ AD COPY രൂപകൽപ്പന ചെയ്യുക :
- പരസ്യം കണ്ട ഉടൻ ക്ലിക്ക് ചെയ്യാൻ തോന്നിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളും വിവരണങ്ങളും നൽകുക. നിങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണങ്ങൾ എടുത്തു കാണിക്കുക. കീവേർഡുകൾ തലക്കെട്ടിലും വിവരണത്തിലും ഉൾപ്പെടുത്തുക.
- ഉടനടി ഒരു പ്രവർത്തനം ആവശ്യപ്പെടുന്ന Call-to-Action - CTA ഉപയോഗിക്കുക. പരസ്യങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ചേർക്കാൻ Ad Extensions ഉപയോഗിക്കുക (സൈറ്റ്‌ലിങ്കുകൾ, കോൾ ഔട്ടുകൾ, ലൊക്കേഷൻ തുടങ്ങിയവ).
4. ലാൻഡിംഗ് പേജ് ഒപ്റ്റിമൈസ് ചെയ്യുക :
- പരസ്യത്തിൽ ക്ലിക്ക് ചെയ്‌തെത്തുന്ന ഉപഭോക്താവിന് തടസ്സങ്ങളില്ലാത്തതും മികച്ചതുമായ അനുഭവം ഉറപ്പാക്കുന്നതിനായി, ലാൻഡിംഗ് പേജ് ഉള്ളടക്കം പരസ്യത്തിന്റെ സന്ദേശവുമായി ബന്ധപ്പെടുത്തേണ്ടതാണ്.
- പേജ് പെട്ടെന്ന് ലോഡ് ആവുന്നുണ്ടെന്ന് ഉറപ്പാക്കുക. മൊബൈൽ ഫോണിൽ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രൂപകൽപ്പനയായിരിക്കണം.
5. കൺവേർഷൻ ട്രാക്കിംഗ് സജ്ജമാക്കുക :
നിങ്ങളുടെ പരസ്യ കാമ്പെയ്‌നുകൾ ബിസിനസ് ലക്ഷ്യങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് അളക്കാൻ കൺവേർഷൻ ട്രാക്കിംഗ് അത്യാവശ്യമാണ്. ഒരു Sale, Lead Submission, ഫോൺ കോൾ തുടങ്ങിയ ലക്ഷ്യബോധമുള്ള പ്രവർത്തനങ്ങളെയാണ് 'കൺവേർഷനുകൾ' എന്ന് വിളിക്കുന്നത്. കൺവേർഷൻ ട്രാക്കിംഗ് കൃത്യമായി സജ്ജമാക്കുക. എങ്കിൽ മാത്രമേ ഏത് പരസ്യമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കൂ.
6. ബഡ്ജറ്റും ബിഡ്ഡിംഗും (Budget and Bidding) ശ്രദ്ധയോടെ കൈകാര്യം ചെയ്യുക :
- നിങ്ങളുടെ ബിസിനസ് ലക്ഷ്യങ്ങൾക്കനുസരിച്ച് ഒരു ദൈനംദിന ബഡ്ജറ്റ് (Daily Budget) നിശ്ചയിക്കുക.
- ആരംഭത്തിൽ, ഓട്ടോമേറ്റഡ് ബിഡ്ഡിംഗ് (Automated Bidding) രീതികളേക്കാൾ മാനുവൽ ബിഡ്ഡിംഗ് ഉപയോഗിച്ച് പരീക്ഷിച്ച് നോക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ 'Maximize Clicks', 'Target CPA' പോലുള്ള സ്മാർട്ട് ബിഡ്ഡിംഗ് സ്ട്രാറ്റജികൾ ഉപയോഗിച്ച് നോക്കുക.
7. നിരന്തരമായ നിരീക്ഷണവും പരീക്ഷണവും (Monitoring and Testing):
- ക്ലിക്ക്-ത്രൂ റേറ്റ് (CTR), കൺവേർഷൻ റേറ്റ് (Conversion Rate), കോസ്റ്റ് പെർ കൺവേർഷൻ (CPC) എന്നിവ പതിവായി നിരീക്ഷിച്ച് ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക.
- നിങ്ങളുടെ കീവേർഡുകൾ, പരസ്യങ്ങൾ, ലാൻഡിംഗ് പേജ് എന്നിവയുടെ പ്രസക്തി അളക്കുന്ന ഒരു പ്രധാന ഘടകമാണ് ക്വാളിറ്റി സ്‌കോർ. ഇത് മെച്ചപ്പെടുത്താൻ ശ്രമിക്കുക. ഉയർന്ന ക്വാളിറ്റി സ്‌കോർ കുറഞ്ഞ ചെലവിൽ മികച്ച റാങ്കിംഗ് നേടാൻ സഹായിക്കും.
ഗൂഗിൾ ആഡ്‌സ് - ബിസിനസ്സ് വിജയത്തിന്.
കൃത്യമായ ലക്ഷ്യനിർണ്ണയത്തിലൂടെയും ഒപ്റ്റിമൈസേഷനിലൂടെയും ഗൂഗിൾ ആഡ്‌സ് ബിസിനസ്സുകൾക്ക് ഉയർന്ന ROI നേടാൻ സഹായിക്കുന്നു. കൺവേർഷൻ ട്രാക്കിംഗ് സ്ഥാപിച്ച്, ക്വാളിറ്റി സ്കോർ മെച്ചപ്പെടുത്തിയും A/B ടെസ്റ്റിംഗ് നടത്തിയും ഗുണമേന്മയുള്ള ലീഡുകളും വിൽപ്പനയും ഉറപ്പാക്കാൻ സാധിക്കും. നിരന്തരമായ ഈ ശ്രദ്ധയും മെച്ചപ്പെടുത്തലും വിപണിയിൽ നിങ്ങളുടെ ബിസിനസ്സ് വളർച്ചയ്ക്ക് നിർണായകമാണ്.