പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്ത്രീകൾ ഇപ്പോൾ ബിസിനസ്സ് രംഗത്തേക്ക് വരികയാണ്. അത്തരത്തിൽ ബിസിനസ്സ് രംഗത്തേക്ക് കടന്നുവന്ന ഷാഹിന എന്ന വടക്കാഞ്ചേരി സ്വദേശിനിയെയും അവരുടെ മേക്കപ്പ് ബ്രാൻഡായ "Diyooz Makeover & Mehandi Artisty" നെയുമാണ് ഈ ലക്കം Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത്.
വടക്കാഞ്ചേരി സ്വദേശിനിയായ ഷഹാനയുടെ സ്വപ്നമാണ് ഇന്ന് കേരളം മുഴുവൻ ശ്രദ്ധിക്കുന്ന Diyooz Makeover & Mehandi Artistry എന്ന ബ്രാൻഡ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് തന്റെ പാഷനെ പിന്തുടരണമെന്ന ആഗ്രഹത്തിലാണ് ഷഹാന മേക്കപ്പ് രംഗത്തേക്ക് ആദ്യ ചുവടുവെച്ചത്. ജീവിത പങ്കാളിയായ സജീറിന്റെ ഉറച്ച പിന്തുണയും പ്രോത്സാഹനവുമാണ് ഷഹാനക്ക് തൻ്റെ കരിയർ ആരംഭിക്കാൻ പ്രചോദനമായത്. തുടർന്ന് മേക്കപ്പ് കോഴ്‌സ് അഭ്യസിച്ച് പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റായി ഷഹാന മാറുകയായിരുന്നു. ആരംഭകാലത്ത് അവസരങ്ങൾ കുറവായിരുന്നെങ്കിലും ഷഹാനയുടെ വർക്കിലെ മികവും മേക്കപ്പിലെ ഫിനിഷും ശ്രദ്ധിക്കപ്പെട്ടതോടെ Diyooz Makeover വേഗത്തിൽ കസ്റ്റമേഴ്സിന്റെ വിശ്വാസം നേടി. സംതൃപ്തരായ ക്ലയന്റുകളുടെ ശുപാർശകളാണ് ബ്രാൻഡിന്റെ വളർച്ചക്ക് വഴിയൊരുക്കിയത്. ഇന്ന് ഷഹാനയുടെ നേതൃത്വത്തിൽ Diyooz Makeover ൻറെ സേവനം കേരളത്തിലെ എല്ലാ ജില്ലകളിലും തമിഴ്‌നാട്ടിലേക്കും വിജയകരമായി വ്യാപിച്ചിരിക്കുന്നു.
Diyooz Makeover & Mehandi Artistry ക്ലൈന്റുകളുടെ എല്ലാ സൗന്ദര്യ ആവശ്യങ്ങൾക്കും പരിഹാരം നൽകുന്ന ഒരു സമഗ്ര ബ്യൂട്ടി ഡെസ്റ്റിനേഷനാണ്. സാരി പ്ലീറ്റിംഗ്, ഹെയർ സ്റ്റൈലിംഗ്, മെഹന്തി ആർട്ട്, നെയിൽ കോൺ സെല്ലിംഗ്, ബ്രൈഡൽ മേക്കപ്പ്, ബ്രൈഡ്‌സ്മെയ്ഡ് മേക്കപ്പ് തുടങ്ങി വൈവിധ്യമാർന്ന സേവനങ്ങൾ ഷഹാന ഒരുക്കുന്നു. കൂടാതെ നാച്ചുറൽ ഗ്ലോ ലഭിക്കുന്നതിനായി ഷഹാനയുടെ സിഗ്‌നേച്ചർ മേക്കപ്പ് ആയ Ultra HD, Glassy Look തുടങ്ങിയ സ്റ്റൈലുക്കളും സേവനങ്ങളും ഷഹാന നൽകുന്നുണ്ട്. ഇതോടൊപ്പം വ്യക്തിഗത സ്‌കിൻ കെയർ നിർദ്ദേശങ്ങളും നാച്ചുറൽ ട്രീറ്റ്‌മെന്റുകൾക്കും പ്രാധാന്യം നൽകുന്നതിലൂടെ Diyooz Makeover മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നു.
ഷഹാന സ്വന്തം സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയത് Diyooz Makeover & Mehandi Artistry എന്ന തന്റെ സ്വന്തം ബ്രാൻഡിലൂടെയാണ്. തന്റെ പാഷനും കഴിവും ചേർത്ത് രൂപപ്പെടുത്തിയ ഈ ബ്രാൻഡിലൂടെ ഓരോ വധുവിനെയും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിവാഹ ദിനത്തിൽ മനോഹരമായി ഒരുക്കാൻ ഷഹാന സഹായിക്കുന്നു. ഓരോ വധുവിന്റെയും സന്തോഷം തന്നെയാണ് ഷഹാനയുടെ ഏറ്റവും വലിയ നേട്ടം. തന്റെ സ്വപ്നത്തെ യാഥാർഥ്യമാക്കിയ ഷഹാന ഇന്ന് അനേകം യുവതികൾക്ക് പ്രചോദനമാണ്.
Diyooz Makeover & Mehandi Artistry: Where Dreams Blossom into BeautyThrough her brand Diyooz Makeover & Mehandi Artistry, Shahina has turned her passion into reality and achieved her lifelong dream. With every brushstroke, she enhances the beauty and confidence of brides, making their special day truly unforgettable. Bringing smiles and satisfaction to every bride she works with remains Shahina’s greatest accomplishment and inspiration to continue her journey in the world of beauty. Her dedication, creativity, and commitment to perfection have helped her build a name trusted by many. Looking ahead, Shahina aims to expand Diyooz Makeover further and inspire more women to follow their dreams with confidence.
https://successkerala.com/diyooz-makeover-mehandi-artistry-to-make-your-wedding-day-a-memorable-one/
Name: shahana shajeer
Contact: 8281716744
Social Media: https://www.instagram.com/diyooz_makeover_mehandi_artist?igsh=MXNxMXJqMXRtcGplaQ%3D%3D&utm_source=qr