REDWUD CONSTRUCTION & INTERIOR : സിവിൽ എഞ്ചിനീയർ ഐശ്വര്യ സായിയുടെ സ്വപ്‌ന സംരംഭം.

ഈ ലക്കം Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത് പുരുഷാധിപത്യ മേഖലയായി കണക്കാക്കപ്പെട്ടിരുന്ന നിർമ്മാണ രംഗത്ത് ഐശ്വര്യ സായിയെന്ന വനിത സംരംഭകയുടേയും "REDWUD CONSTRUCTION & INTERIOR" എന്ന അവരുടെ ബ്രാൻഡിന്റെയും പങ്കാളിത്തത്തെ കുറിച്ചാണ്.

വീട് എന്ന സ്വപ്നത്തിന് ചിറക് നൽകിയ റെഡ്‌വുഡ്. 

തിരുവനന്തപുരം സ്വദേശിനിയായ സിവിൽ എഞ്ചിനീയർ ഐശ്വര്യ സായിയുടെ സ്വപ്‌ന സംരംഭമാണ് "REDWUD CONSTRUCTION & INTERIOR". ഓരോ മനുഷ്യൻ്റെയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട് നിർമ്മിക്കുക എന്നത്. വീട് നിർമ്മിക്കുക എന്നാൽ വെറും കല്ലും സിമെന്റും ഇഷ്ടികയും ഉപയോഗിച്ച് ഒരു കെട്ടിടം നിർമിക്കുക എന്നതല്ല മറിച്ച് ഒരു മനുഷ്യൻ്റെ മനസ്സിലെ ഭാവനകളെ യാഥാർഥ്യമാക്കുക എന്നതാണ്. ഈ ആഗ്രഹം ലക്ഷ്യം വെച്ചാണ് ഐശ്വര്യ തൻ്റെ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ബിസിനസ്സ് പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്നും വന്ന ഐശ്വര്യയ്ക്ക് സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക എളുപ്പമായിരുന്നില്ല. ഐ.ടി. മേഖലയിലുള്ള ഭർത്താവ് സായി പിന്തുണച്ചതോടെ മൂന്നു വർഷങ്ങൾക്കു മുൻപാണ് ഐശ്വര്യ തന്റെ സ്വപ്ന സംരംഭമായ Redwud Constructions & Interiors ആരംഭിക്കുന്നത്.

ഇൻ്റീരിയർ മുതൽ കൺസ്ട്രക്ഷൻ വരെ റെഡ്‌വുഡ് നൽകുന്ന സമഗ്ര സേവനങ്ങൾ.

റെഡ്‌വുഡ് കൺസ്ട്രക്ഷൻസ് & ഇന്റീരിയേഴ്‌സ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്റീരിയർ ഡിസൈൻ, ലാൻഡ്‌സ്‌കേപ്  പ്രോജക്റ്റുകൾ എന്നി സേവനങ്ങളിലാണ്. അതോടൊപ്പം വീടുകൾ, വില്ലകൾ, കൊമേഴ്ഷ്യൽ കെട്ടിടങ്ങൾ എന്നിവയുടെ ഡിസൈൻ, പ്ലാനിംഗ്, കൺസ്ട്രക്ഷൻ, റിനൊവേഷൻ തുടങ്ങിയ മേഖലകളിലും ഇവർ സജീവമായി പ്രവർത്തിക്കുന്നു. സൈറ്റ് വിശകലനം മുതൽ പ്ലാൻ തയ്യാറാക്കൽ, മെറ്റീരിയൽ തെരഞ്ഞെടുപ്പ്, കൺസ്ട്രക്ഷൻ സൂപ്പർവിഷൻ, ഫൈനൽ ഫിനിഷിങ്ങ് വരെ എല്ലാ ഘട്ടങ്ങളിലും ഉയർന്ന ഗുണമേന്മ ഉറപ്പാക്കിയാണ് റെഡ്‌വുഡ് പ്രവർത്തിക്കുന്നത്. റെഡ്‌വുഡ് കൺസ്ട്രക്ഷൻസ് & ഇന്റീരിയർസിന്റെ സേവനങ്ങൾ ഓരോ സാധാരണക്കാരനും താങ്ങാനാവുന്ന നിരക്കിലാണ് ലഭ്യമാകുന്നത്. ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ എല്ലാ പ്രോജക്റ്റുകളും ഉപഭോക്താവിന്റെ ബജറ്റിനനുസരിച്ച് രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്നതാണ് ഇവരുടെ പ്രത്യേകത. ഇതുവഴി ഉയർന്ന നിലവാരമുള്ള സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ റെഡ്‌വുഡ് പ്രവർത്തിക്കുന്നു.

ആത്മവിശ്വാസത്തോടെ മുന്നേറിയ ഐശ്വര്യ സായി.

ഐശ്വര്യ ബിസിനസ്സ് രംഗത്തേക്ക് കടക്കുന്നതിനെക്കുറിച്ച് കുടുംബത്തിന് ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഭർത്താവിന്റെ ഉറച്ച പിന്തുണയാണ് ഐശ്വര്യയെ ആ വലിയ ചുവട് വെക്കാൻ പ്രേരിപ്പിച്ചത്. ഒരു സംരംഭക പശ്ചാത്തലം ഇല്ലാതിരുന്നിട്ടും തന്റെ പ്രയത്‌നത്തിലൂടെ റെഡ്‌വുഡ് കൺസ്ട്രക്ഷൻസ് & ഇന്റീരിയേഴ്‌സിനൊപ്പം "Colourbox" എന്ന ഇന്റീരിയർ ഡിസൈനിംഗ് അക്കാദമിയും "Teakout Furniture & Decors" എന്ന സ്ഥാപനവും ഐശ്വര്യയുടെ സംരംഭക നേതൃത്വത്തിൽ അതത് മേഖലകളിൽ മികച്ച വളർച്ച കൈവരിച്ചിരിക്കുന്നു. സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാനുള്ള ആത്മവിശ്വാസം ഇല്ലെന്ന് കരുതിയിരുന്ന ഓരോ സ്ത്രീക്കും ഐശ്വര്യയുടെ ജീവിതം ഒരു പാഠമാണ്.

REDWUD CONSTRUCTION & INTERIOR: Breaking Barriers in a Male Dominated Industry with Quality and Dedication.

Aishwarya Sai’s journey with "REDWUD CONSTRUCTION & INTERIOR" is a true reflection of vision, determination, and professionalism. From overcoming initial challenges to building one of Kerala’s trusted construction brands she has redefined what it means to lead with purpose. Redwud stands as a symbol of quality, transparency, and customer trust offering innovative design and construction solutions accessible to all. Aishwarya’s story inspires many, proving that success isn’t defined by gender or background but by dedication and the way one chooses to achieve their dreams.

References

https://successkerala.com/the-power-of-women-to-build-dreams-redwud-constructions/

Aishwarya Sai

Name: Aishwarya Sai

Contact: 6282437649

Address: Kannammoola, Trivandrum

Website: https://www.redwud.co/our-story/

Social Media: https://www.instagram.com/redwud.co/