ROSE PETAL BRIDAL MAKEUP : സൗന്ദര്യത്തിന് പുതിയ അർത്ഥം നൽകിയ മേക്കപ്പ് ബ്രാൻഡ്.

സ്ത്രീകൾക്ക് എന്നും മികച്ച രീതിയിൽ ഒരുങ്ങാൻ ഇഷ്ടമാണ് പ്രത്യേകിച്ചും വിശേഷപ്പെട്ട വേദികളിൽ. സ്ത്രീകളുടെ ഈ ആഗ്രഹം പൂർത്തീകരിക്കുന്നതിൽ മേക്കപ്പിനുള്ള പങ്ക് വളരെ വലുതാണ്. ഈ ലക്കം Big Brain Magazine നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് ഓരോ സ്ത്രീയെയും അതിമനോഹരികളാക്കി മാറ്റുന്ന ജോഷി ബിജുവിന്റെ സൗന്ദര്യ സങ്കൽപ്പങ്ങളെക്കുറിച്ചും അവരുടെ ബ്രാൻഡായ “ROSE PETAL BRIDAL MAKEUP” നെയുമാണ്. 

സൗന്ദര്യലോകത്ത് 25 വർഷങ്ങളുടെ ആത്മവിശ്വാസത്തോടെ ഉള്ള  യാത്ര.

മേക്കപ്പ് ആർട്ടിസ്റ്റാകുക എന്ന തന്റെ മോഹം യാഥാർത്ഥ്യമാക്കാൻ, നിരവധി എതിർപ്പുകളെ മറികടന്ന് ആത്മവിശ്വാസത്തോടെ മുന്നോട്ട് വന്ന വ്യക്തിയാണ് ജോഷി ബിജു. 25 വർഷത്തെ അനുഭവസമ്പത്തിന്റെ ബലം ഉണ്ട് ഈ യാത്രക്ക്. തുടക്കം പതിനെട്ടാം വയസ്സിലായിരുന്നു. അന്നാണ് ജോഷി തന്റെ ആദ്യ വർക്കിലുടെ ഒരു വധുവിനെ അണിയിച്ചൊരുക്കുന്നത്. 13 വർഷങ്ങൾക്ക് മുമ്പ്, വർക്കലയിലെ വനിതകളെ മാത്രം ലക്ഷ്യമിട്ട് അവരുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പൂർണ്ണത നൽകാനാണ് "ROSE PETALS BRIDAL MAKEUP" എന്ന സംരംഭത്തിന് ജോഷി ബിജു തുടക്കം കുറിച്ചത്. നാല് വർഷം മുമ്പ് പുരുഷന്മാർക്കായി ഒരു സലൂൺ ആരംഭിക്കുകയും, കൂടാതെ അടുത്തിടെ "ROSE PETALS FAMILY SALOON" എന്ന പ്രീമിയം സലൂൺ തുറക്കുകയും ചെയ്തു. ഇതിലൂടെ ജോഷി തന്റെ ബ്രാൻഡിനെ കൂടുതൽ വിപുലീകരിച്ചു.

 

പ്രൊഫഷണലിസവും ഗുണമേന്മയും ചേർന്നൊരു സ്വന്ദര്യപരമായ അനുഭവം.

റോസ് പെറ്റൽസ് പ്രധാനമായും സ്‌കിൻ ട്രീറ്റ്മെന്റ്, ഹെയർ ട്രീറ്റ്മെന്റ്, ഹെയർ കട്ടിങ്, ഹെയർ സ്റ്റൈലിങ്, പെഡിക്യൂർ, മാനിക്യൂർ, ഹോട്ട് സ്റ്റീം ബാത്ത് ഉൾപ്പെടെ എല്ലാ തരം സ്‌കിൻ കെയർ ബോഡി കെയർ ട്രീറ്റ്‌മെന്റുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ ആണ് നൽകുന്നത്. ഉപഭോക്താക്കളുടെ സംതൃപ്തിക്ക് പ്രാധാന്യം നൽകുന്ന സ്ഥാപനമാണ് റോസ് പെറ്റൽസ്. അതുകൊണ്ട് തന്നെ ഓരോ സേവനത്തിനും പ്രൊഫഷണൽ ജീവനക്കാർ ഉള്ളതിനാൽ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താക്കൾക്ക് ഒട്ടും ആശങ്കപ്പെടേണ്ടതില്ല. മികച്ചതും സുരക്ഷിതവുമായ ഫലം ഉറപ്പാക്കാനായി ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രമേ ഇവിടെ ഉപയോഗിക്കുന്നുള്ളൂ. ഇതുവഴി ട്രീറ്റ്‌മെന്റുകളുടെ നിലവാരത്തിൽ റോസ് പെറ്റൽസ് പൂർണ്ണ ഉറപ്പ് നൽകുന്നു. സലൂൺ സേവനങ്ങൾക്ക് പുറമെ ബ്രൈഡൽ മേക്കപ്പ് രംഗത്തും റോസ് പെറ്റൽസ് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ മേഖലയിലെ ജോഷി ബിജുവിന്റെ പ്രത്യേക വൈദഗ്ധ്യം തന്നെയാണ് ഈ ബ്രാൻഡിനെ മുൻനിരയിൽ നിലനിർത്തുന്നത്.

വിജയം കഠിനാധ്വാനത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും ഫലം.

മികച്ച ഗുണനിലവാരത്തിന് ഒപ്പം തന്നെ ക്ലയിന്റുകൾക്കായി ആകർഷകമായ പ്രൈസ് പാക്കേജുകളും റോസ് പെറ്റൽസ് വാഗ്ദാനം ചെയ്യുന്നു. അതുപോലെ വിശേഷ അവസരങ്ങളിലും ആഘോഷങ്ങളിലും പ്രത്യേക ഓഫറുകളും ലഭ്യമാക്കുന്നുണ്ട്. ഈ മികച്ച സേവനത്തിന്റെ ഫലമായി സ്ഥിരം ഉപഭോക്താക്കളെ നേടിയെടുക്കാനും അവരുടെ വിശ്വാസം നേടാനും ഈ ബ്രാൻഡിന് കഴിഞ്ഞു.ഇരുപത്തിയഞ്ച് വർഷത്തെ തന്റെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉറച്ച നിലപാടുകളുടേയും ഫലമായാണ് ജോഷി ബിജു ഇന്ന് മൂന്ന് സംരംഭങ്ങളുടെ ഉടമയായത്. ബിസിനസ്സ് രംഗത്തും വ്യക്തി ജീവിതത്തിലും ഒരുപോലെ വിജയം കൈവരിച്ച ഈ ധീരയായ വ്യക്തിത്വം, മറ്റുള്ളവർക്ക് എന്നും ഒരു പ്രചോദനമാണ്.

ROSE PETAL BRIDAL MAKEUP : A Journey of Passion, Confidence, and Success.

Joshi Biju’s journey from doing her first bridal makeup at just eighteen to building Rose Petals into a well-known brand is a story of hard work, passion, and determination. Located in the heart of Varkala, Rose Petals offers a wide range of beauty, skin, and body treatments, all done with care and professional skill. The brand focuses on customer satisfaction, employs trained experts for every service, and uses only high-quality international products. This dedication has helped Rose Petals earn the trust and loyalty of many regular clients. Joshi’s signature “No Makeup Look” brings out every bride’s natural beauty, making her a true expert in bridal makeup. Today, as the proud owner of three successful ventures, Joshi Biju stands as an inspiration, showing that confidence and commitment can lead to success in both business and life.

 

References

https://successkerala.com/from-passion-to-perfection-rose-petals-bridal-makeup/

Joshi Biju

Name: Joshi Biju

Address: 2nd floor, Sneha complex, Mundayil Rd, Near Unison College, Varkala, Kerala 695141, Varkala

Social Media: https://www.instagram.com/rosepetalsbridalmakeup/