HOUSE OF CHICKENKARI : ലഖ്‌നൗവിന്റെ പാരമ്പര്യത്തിന് പുതുജീവിതം നൽകിയ അമ്മയും മകളും.

ചിക്കൻകാരി എന്നത് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പിറവിയെടുത്ത അതിമനോഹരമായ ഒരു പരമ്പരാഗത എംബ്രോയിഡറി കലാരൂപമാണ് . ചിക്കൻകാരിയുടെ ചരിത്രം മുഗൾ കാലഘട്ടത്തോളം പഴക്കമുള്ളതാണ്. ഈ ലക്കം Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത് ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും നിലനിർത്തിക്കൊണ്ട് ചിക്കൻകാരി ബിസിനസ്സ് ആരംഭിച്ച ഒരു അമ്മയെയും മകളെയും അവരുടെ ബ്രാൻഡായ "HOUSE OF CHICKENKARI" - യെയുമാണ്.

പാരമ്പര്യവും പരിശ്രമവും ചേർന്ന യാത്ര.

വെല്ലുവിളികൾ നിറഞ്ഞ 2020-ലെ ലോക്ക്ഡൗൺ സമയത്ത് പൂനം റാവലിന്റെയും (Poonam Rawal) മകൾ ആകൃതി റാവലിന്റെയും (Aakriti Rawal) ഒരു ചർച്ചയിൽ നിന്നാണ് ഹൗസ് ഓഫ് ചിക്കൻകാരി എന്ന ആശയം പിറക്കുന്നത്. ലഖ്‌നൗവിലെ പരമ്പരാഗത കൈത്തറി കലയെ സംരക്ഷിക്കുക ഇന്ത്യയിലെ കരകൗശലത്തൊഴിലാളികൾക്ക് ഒരു കൈത്താങ്ങാവുക എന്നീ ലക്ഷ്യങ്ങളോടെയാണ് അവർ ഈ സംരംഭം ആരംഭിച്ചത്. തുടക്കത്തിൽ അമ്മയും മകളും മാത്രമായിരുന്നു സ്ഥാപനത്തിന്റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അവരുടെ സ്ഥിരമായ പരിശ്രമം എല്ലാ തടസ്സങ്ങളെയും മറികടന്ന് തങ്ങളുടെ സ്വപ്നത്തെ ഒരു വിജയകരമായ യാഥാർത്ഥ്യമാക്കി മാറ്റി.

ഫാഷനിൽ ‘ലിറ്റിൽ ലക്ഷ്വറി’യുടെ സ്പർശം.

ഹൗസ് ഓഫ് ചിക്കൻകാരി തങ്ങളുടെ ഉപഭോക്താക്കൾക്കായി പ്രീമിയം നിലവാരത്തിലുള്ള വസ്ത്രങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഒരുക്കുന്നുണ്ട്. ഇവരുടെ ഉൽപ്പന്നങ്ങളിൽ കുർത്തകളും കുർത്ത സെറ്റുകളും കൂടാതെ കാഫ്താനുകൾ, സാരികൾ, ഷോർട് കുർത്തകൾ, ജാക്കറ്റുകൾ, ബോട്ടംസ്, ഷർട്ടുകൾ, ടോപ്പുകൾ, കോ-ഓർഡ് സെറ്റുകൾ, ദുപ്പട്ടകൾ എന്നിവയും ഉൾപ്പെടുന്നു. അതുപോലെ വസ്ത്രങ്ങൾക്കൊപ്പം ധരിക്കാനുള്ള ആഭരണങ്ങളും ഇവരുടെ ശേഖരത്തിലുണ്ട്. കൂടാതെ വിവാഹ വസ്ത്രങ്ങൾ, വിൻ്റർ വെയർ, ഓഫീസ് വെയർ, എവരിഡേ വെയർ, വെസ്റ്റേൺ വെയർ, കാശ്മീരി വെയർ തുടങ്ങിയ വിവിധ വിഭാഗങ്ങൾ ഇവർ അവതരിപ്പിക്കുന്നുണ്ട്. പ്രധാനമായും സ്ത്രീകളെ ലക്ഷ്യമിടുമ്പോഴും, പുരുഷന്മാർക്കും കുട്ടികൾക്കും, പ്ലസ് സൈസ് ആളുകൾക്കും വേണ്ടിയുള്ള വസ്ത്രങ്ങൾ ഇവിടെ ലഭ്യമാണ്.ഹൗസ് ഓഫ് ചിക്കൻകാരിയെ ഒരു സാധാരണ വസ്ത്ര ബ്രാൻഡായി കണക്കാക്കാനാവില്ല. ‘ലിറ്റിൽ ലക്ഷ്വറി’ പ്രീമിയം വിഭാഗത്തിൽപ്പെടുന്ന ഒരു സംരംഭമാണ് ഇത്. ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ ഉന്നത നിലവാരമുള്ള പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിക്കുന്നതിനാലാണ് ഇവരുടെ വസ്ത്രങ്ങൾക്ക് വില കുറച്ച് കൂടുതലായിരിക്കുന്നത്. ഇതാണ് മറ്റ് ബ്രാൻഡുകളിൽ നിന്ന് ഇവരെ വ്യത്യസ്തമാക്കുന്നത്.

ഒരു സംഭാഷണത്തിൽ നിന്ന് ആരംഭിച്ച സംരംഭം.

നാല് വർഷം കൊണ്ട് ഹൗസ് ഓഫ് ചിക്കൻകാരി ഒരു വലിയ സംരംഭമായി വളർന്നു. ഇന്ന് രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കളുടെ പിന്തുണയും 10,000-ത്തിലധികം കരകൗശലത്തൊഴിലാളികളും 80-ൽ അധികം ജീവനക്കാരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വെറും ഒരു സംഭാഷണത്തിൽ നിന്ന് തുടങ്ങി വലിയ പ്രയാസങ്ങളെ അതിജീവിച്ച് തങ്ങളുടെ ലക്ഷ്യത്തിൽ ഉറച്ചുനിന്നാൽ ഏത് സ്വപ്നവും യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് "HOUSE OF CHIKENKARI" - യിലൂടെ ഈ അമ്മയും മകളും.

HOUSE OF CHIKANKARI: Weaving Heritage into Modern Entrepreneurship.

More than just a business, the House of Chikankari is a powerful story of heritage and resilience. It began in 2020 during the challenging lockdown, sparked by a conversation between Poonam and Aakriti Rawal, with a clear mission to preserve Lucknow's Chikankari craft and uplift India's artisans. Today, it is supported by over two lakh customers and a network of 10,000+ artisans. Its success gained national attention and a major investment during Shark Tank India Season 2 in 2023. Positioned as a 'Little Luxury' label, House of Chikankari is committed exclusively to premium, hand-embroidered apparel. The Rawals have successfully blended timeless Indian tradition with modern business acumen, creating a thriving, profitable enterprise that simultaneously honors a precious art form.

 

References

https://entestory.com/story-of-house-of-chikankari-brand/#google_vignette

House of Chickenkari

Name: House of Chickenkari

Website: https://www.houseofchikankari.in/pages/our-story-1

Social Media: https://www.instagram.com/houseofchikankari.in/?hl=en