THEORY.THIRTEEN : യുവതലമുറയുടെ ഫാഷൻ വീക്ഷണം തിരിച്ചറിഞ്ഞ നാല് സുഹൃത്തുക്കളുടെ സംരംഭകയാത്ര

കോഴിക്കോട് സ്വദേശിനികളായ സേബ, ഹെസ്സ, ആനിസ്, സെബ എന്നീ നാല് ഉറ്റ സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച സംരംഭമാണ് THEORY.THIRTEEN. പതിമൂന്നാം വയസ്സു മുതൽ സൗഹൃദം കാത്തുസൂക്ഷിച്ച ഈ കൂട്ടുകാരികൾ ഇന്ന് ബിസിനസ്സ് പങ്കാളികളാണ്. ഇന്ന് Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത് THEORY.THIRTEEN എന്ന ബ്രാൻഡിനെയാണ്.

സ്കൂൾബെഞ്ചിൽ ആരംഭിച്ച സൗഹൃദം ഇന്ന് ബിസിനസ്സ് പങ്കാളിത്തമായി.

പതിമൂന്നാം വയസ്സു മുതൽ ഉറ്റ സുഹൃത്തുക്കളായിരുന്ന സേബ, ഹെസ്സ, ആനിസ്, സെബ എന്നീ നാല് കോഴിക്കോട് സ്വദേശികളാണ് THEORY.THIRTEEN എന്ന സംരംഭത്തിന് തുടക്കമിട്ടത്. ഇവരുടെ സൗഹൃദം തന്നെയാണ് ബിസിനസ്സ് പങ്കാളിത്തത്തിലേക്ക് വളർന്നത്. യുവ തലമുറയുടെ ഫാഷൻ താൽപ്പര്യങ്ങൾ തിരിച്ചറിഞ്ഞ ഇവർ, പുതിയതും ആകർഷകവുമായ ആഭരണങ്ങൾ മിതമായ നിരക്കിൽ വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസിനസ്സ് ലോകത്തേക്ക് കാൽ വെച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ ഇൻസ്റ്റാഗ്രാം വഴിയാണ് അവർ Theory.thirteen എന്ന ബ്രാൻഡിന് തുടക്കമിട്ടത്. ആരംഭ സമയത് കേരളത്തിൽ ഇത്തരം ട്രെൻഡി ആഭരണ സംരംഭങ്ങൾ കുറവായതുകൊണ്ടുതന്നെ, തുടങ്ങി ഒരു മാസത്തിനകം തന്നെ വലിയ നേട്ടം കൈവരിക്കാൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു.

 

ആന്റി-ടാർണിഷ് ആഭരണങ്ങളുടെ വിശ്വസ്ത ബ്രാൻഡ്.

Theory 13 ന്റെ ആഭരണ ശേഖരത്തിലെ പ്രധാന ആകർഷണം, അവയുടെ ആന്റി-ടാർണിഷ് ആഭരണങ്ങളാണ്. വെള്ളം നനഞ്ഞാലും നിറം മങ്ങുകയോ കറുത്തുപോവുകയോ ചെയ്യാത്ത വാട്ടർപ്രൂഫ് ആഭരണങ്ങളാണ് ഇവർ പ്രധാനമായും വിൽക്കുന്നത്. മോതിരങ്ങൾ, ബ്രെയ്‌സ്‌ലെറ്റുകൾ, മാലകൾ, കഫ് ബ്രെയ്‌സ്‌ലെറ്റുകൾ, കമ്മലുകൾ തുടങ്ങി വിവിധതരം ഉൽപ്പന്നങ്ങൾ ഇവരുടെ ശേഖരത്തിലുണ്ട്. ഈ ആഭരണങ്ങൾ ദൈനംദിന ഉപയോഗത്തിനോ, കാഷ്വൽ വസ്ത്രങ്ങൾക്കൊപ്പമോ, ഓഫീസ് ആവശ്യങ്ങൾക്കോ ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സാധാരണയായി, ആന്റി-ടാർണിഷ് ആഭരണങ്ങൾക്ക് വില കൂടുതലായിരിക്കും. എന്നാൽ Theory.Thirteen ഈ ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

സൗഹൃദത്തിൽ പിറന്ന ബ്രാൻഡ്.

ലോക്ക്ഡൗൺ കാലത്ത് ഒരു വീഡിയോ കോൺഫറൻസ് കോളിൽ യാദൃച്ഛികമായി തുടങ്ങിയ സംഭാഷണത്തിൽ നിന്നാണ് ഈ വിജയഗാഥയുടെ തുടക്കം. അങ്ങനെ 2021-ൽ ഓൺലൈൻ ജ്വല്ലറി ബിസിനസ്സിന് തുടക്കമിട്ടു. ഇന്ന് ഈ നാല് സുഹൃത്തുക്കളുടെ വയസ് 23 ആയതേയുള്ളു ഇതിനകം അവർ പ്രീതിമാസം 2 ലക്ഷം രൂപ വരെ വരുമാനം നേടുന്ന യുവ സംരംഭകരായി വളർന്നു. ഒരുകാലത്ത് ക്ലാസ്സിലെ ബാക്ക്ബെഞ്ചർമാർ എന്നറിയപ്പെട്ടിരുന്ന ഈ കൂട്ടുകാരികൾ, ഇന്ന് വിജയകരമായ ബിസിനസ്സ് ഉടമകളും പങ്കാളികളുമായി മാറിയിരിക്കുന്നു.

THEORY.THIRTEEN: From Backbenchers to Successful Entrepreneurs.

Once they were self-proclaimed “backbenchers” now these young women have become successful entrepreneurs, earning up to ₹2 lakh per month at the age of 23. By offering premium-quality, anti-tarnish, and waterproof jewelry at affordable prices, Theory.Thirteen has made a notable impact in the market. Their inspiring story highlights how shared dreams, determination, and the strength of friendship can pave the way to financial independence, motivating young entrepreneurs everywhere.

References

https://entestory.com/aesthetic-jewelry-business-started-by-best-friends/

Theory.Thirteen

Name: Theory.Thirteen

Website: https://www.theorythirteen.in/

Social Media: https://www.instagram.com/theory.thirteen/?hl=en