AMY'S SWEET DREAM : ഹോം ബേക്കിംഗ് ബിസിനസ്സിലൂടെ വിജയഗാഥ രചിച്ച് നസീറ.

ഹോം ബേക്കിങ് എന്ന മേഖല ഇന്ന് വീട്ടിലിരുന്ന് തന്നെ മികച്ച വരുമാനം നേടാൻ സാധിക്കുന്ന ഒരു പ്രമുഖ മേഖലയാണ്. വീട്ടിലിരുന്ന്തന്നെ സ്വന്തമായി ബേക്കിങ് പഠിച്ച് ബിസിനസ്സ് ആരംഭിച്ച് വിജയം കൈവരിച്ച നിരവധി സംരംഭകർ നമുക്ക് ചുറ്റുമുണ്ട്. ഈ ലക്കത്തിൽ ബിഗ് ബ്രെയിൻ മാഗസിൻ പരിചയപ്പെടുത്തുന്നത്, ഹോം ബേക്കിംഗ് ബിസിനസ്സിലൂടെ മധുരവിജയം കൈവരിച്ച നസീറ എന്ന സംരംഭകയെയും - "AMY'S SWEET DREAM ". എന്ന അവരുടെ ബ്രാൻഡിനെയുമാണ്.

ബിസിനസ്സിലേക്കുള്ള വഴി: അവിചാരിതമായ തുടക്കം.

കണ്ണൂർ സ്വദേശിനിയായ നസീറ അഹ്മദ് ഹോം ബേക്കിങ് ബിസിനസ്സ് തുടങ്ങുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. ജീവിതത്തിൽ പ്രയാസങ്ങൾ വന്നപ്പോൾ, പണം കണ്ടെത്തേണ്ടത് അത്യാവശ്യമായി എന്നാൽ അഞ്ച് മക്കളുടെ മാതാവായതിനാൽ പുറത്ത് പോയി ജോലി ചെയ്യുന്നതിന് നസീറക്ക്  പരിമിതികളുണ്ടായിരുന്നു. ഈ കാരണത്താലാണ് അവർ ഹോം ബേക്കിങ് എന്ന സംരംഭക മേഖലയിലേക്ക് കടന്നുവന്നത്. സ്വന്തമായി പഠിച്ചെടുത്ത ബേക്കിങ് കഴിവുകൾ ഉപയോഗിച്ച്, അവർ വീട്ടിലിരുന്ന് തന്നെ കേക്കുകൾ ഉണ്ടാക്കി തുടങ്ങി. പിന്നീട് AMEEYS SWEET DREAMS എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പേജ് തുടങ്ങി ഓൺലൈനായി ഓർഡറുകൾ കിട്ടാനും തുടങ്ങി.

ഉപഭോക്തൃ ആവശ്യങ്ങൾ അനുസരിച്ച് രൂപം കൊണ്ട രുചിയുടെ ലോകം.

നസീറയുടെ 'Amy’s sweet dreams' എന്ന ബ്രാൻഡ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കസ്റ്റമൈസ്ഡ് കേക്കുകളിലാണ്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച്, തീം കേക്കുകൾ, ഫോട്ടോ കേക്കുകൾ, ബ്രൗണീസ്, കപ്പ് കേക്കുകൾ, വിവിധ തരം പേസ്ട്രികൾ എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ ഇവിടെ തയ്യാറാക്കുന്നു. ഉയർന്ന നിലവാരമുള്ള ചേരുവകൾ മാത്രം ഉപയോഗിച്ച്, ശുചിത്വം ഉറപ്പാക്കിയാണ് എല്ലാ വിഭവങ്ങളും തയ്യാറാക്കുന്നത്. കേക്കുകൾക്ക് നല്ല അഭിപ്രായം ലഭിക്കാൻ പ്രധാന കാരണം ഈ ഗുണമേന്മയും രുചിയും നിലനിർത്തുന്നതാണ്. കസ്റ്റമൈസ്ഡ് കേക്കിന്റെ വില നിശ്ചയിക്കുന്നത് വലിപ്പവും, രൂപകൽപ്പനയും ,ചേരുവകൾ എന്നിവ അനുസരിച്ചാണ്. എങ്കിലും, എല്ലാവർക്കും താങ്ങാനാവുന്നതും എന്നാൽ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെയുമാണ് ഓരോ കേക്കും ഉണ്ടാക്കുന്നത്.

ആത്മവിശ്വാസം കൊണ്ട് വളർത്തിയ സംരംഭം.

നസീറയുടെ ഈ സംരംഭക യാത്രയിൽ ഏറ്റവും വലിയ പിന്തുണ നൽകിയത് അവരുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ്. തുടക്കത്തിൽ സുഹൃത്തുക്കൾക്ക് കേക്കുകൾ സമ്മാനമായി നൽകിയതിലൂടെ ലഭിച്ച നല്ല അഭിപ്രായങ്ങളാണ് നസീറയെ ഒരു ഹോം ബേക്കർ ആക്കിയത്. . ഒരു സിംഗിൾ പേരന്റ് എന്ന നിലയിൽ ഹോം ബേക്കിംഗ് ബിസിനസ്സിൽ നിന്നുള്ള ഈ വരുമാനം നസീറ അഹമ്മദിന്  വലിയ ആശ്വാസമായിരുന്നു. കഷ്ടപ്പാടുകൾക്കിടയിലും, സ്വന്തം കഴിവിൽ വിശ്വസിച്ച്, 'Amy’s sweet dreams' എന്ന ബ്രാൻഡ് രൂപീകരിച്ചതിലൂടെ നസീറ കൈവരിച്ചത് കേവലം സാമ്പത്തിക വിജയം മാത്രമല്ല ആത്മവിശ്വാസവും കൂടിയാണ്.

Amy’s Sweet Dreams: A Journey from Challenges to Success.

Nasira Ahmed’s entrepreneurial journey with ‘Amy’s Sweet Dreams’ beautifully illustrates the strength of resilience and the power of home-based businesses. Despite facing personal hardships and the responsibilities of raising five children, Nasira turned her circumstances into an opportunity, building a thriving baking venture from home. Her progress was greatly influenced by the encouragement of close friends. For Nasira, being a single parent, her home bakery became more than just a source of income it became a foundation for confidence, independence, and self-worth. Her story stands as a true inspiration, showing that with passion, perseverance, and the right support, even life’s toughest challenges can be transformed into lasting success.

References

https://entestory.com/story-of-amys-sweet-dreams-home-baking-business/#google_vignette

Naseera Ahammed

Name: Naseera Ahammed

Contact: 8129707189

Social Media: https://www.instagram.com/cakes_bakes_by_nasira/