LORE CULTURE: കേരളത്തിൽ നിന്നുള്ള കൈത്തറി ജൂട്ടികളുടെ ആദ്യ ബ്രാൻഡ്.

കേരളത്തിൽ നിന്ന് ആരംഭിച്ച ആദ്യത്തെ ജൂട്ടി ബ്രാൻഡാണ് LORE CULTURE. കോർപറേറ്റ് ജോലി ഉപേക്ഷിച്ച ആസിയ തമി ഒസ്മാൻ എന്ന കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറാണ് ഈ സംരംഭത്തിന് പിന്നിൽ. ഇന്ത്യൻ സംസ്കാരത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആസിയ LORE CULTURE  ന് തുടക്കമിട്ടത്.  ഇന്ന് Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത് ആസിയ തമി ഒസ്മാനെയും അവരുടെ ബ്രാൻഡായ "LORE CULTURE"- നെയുമാണ്.

ജൂട്ടികളിൽ നിന്നാരംഭിച്ച ആഡംബര യാത്ര. 

കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് ബിരുദധാരിയായ ആസിയ, സിസ്റ്റം എഞ്ചിനീയറായും ഡെവലപ്പറായും വിവിധ കമ്പനികളിൽ ജോലി ചെയ്ത ശേഷമാണ് കോർപറേറ്റ് മേഖലയിലെ മാനസിക സമ്മർദ്ദം കാരണം ആ ജോലി ഉപേക്ഷിച്ചത്. ഈ അനുഭവങ്ങൾക്ക് ശേഷമാണ് ആസിയ സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ഫാഷൻ ഇൻഡസ്ട്രിയോടും ആഡംബര ഉൽപ്പന്നങ്ങളോടുമുള്ള താല്പര്യം ഒരു ബ്രാൻഡാക്കി മാറ്റാൻ അവർ തീരുമാനിച്ചു. ആദ്യം ഒരു ക്ലോത്തിങ്  ബ്രാൻഡ് തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ പിന്നീട് ഇന്ത്യൻ പരമ്പരാഗത പാദരക്ഷയായ ജൂട്ടീസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയും അങ്ങനെ "LORE CULTURE" എന്ന ബ്രാൻഡ് തുടങ്ങുകയും കേരളത്തിൽ നിന്നുള്ള ആദ്യത്തെ ജൂട്ടി ബ്രാൻഡായി മാറുകയും ചെയ്തു.

ആഡംബരവും സൗകര്യവും ചേർത്ത് നെയ്തെടുത്ത പാദരക്ഷകളുടെ ലോകം.

LORE CULTURE എന്നത് ഒരു ആഡംബര ബ്രാൻഡാണ്. പ്രധാനമായും വിപണനം ചെയ്യുന്നത് പാദരക്ഷകളായ ജൂട്ടീസുകളും, സാൻഡൽസും, ഹീൽസുമാണ്. പരമ്പരാഗത ഇന്ത്യൻ പാദരക്ഷകളായ ജൂട്ടികൾ നേരിടുന്ന അസ്വസ്ഥതകൾ പരിഹരിക്കുന്നതിനായി വിശദമായ ഗവേഷണങ്ങൾക്കുശേഷം ഇരട്ട കുഷ്യനിംഗ് നൽകുന്ന മികച്ച നിലവാരമുള്ള സോൾ ഉപയോഗിച്ചാണ് Lore culture തങ്ങളുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് ആഡംബരവും സൗകര്യവും ഒരേപോലെ ഉറപ്പാക്കുന്നു. Lore culture  പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഫെസ്റ്റീവ് വെയർ, സ്റ്റൈലിഷ് ജൂട്ടികൾ, ബ്രൈഡൽ ജൂട്ടികൾ  കാഷ്വൽ ഉപയോഗത്തിനുള്ളവ, മോഡേൺ വെയർ, പാർട്ടിക്കുള്ളവ എന്നിങ്ങനെ വിവിധ തരം പാദരക്ഷകളാണ് ഉള്ളത്.  നിലവിൽ ബ്രാൻഡിന്റെ ഗുണനിലവാരം ഒരു പടി കൂടി ഉയർത്തുന്നതിനായി എഞ്ചിനീയറിങ് മെറ്റീരിയലുകൾ ഉപയോഗിച്ച് പ്രീമിയം ക്വാളിറ്റിയിൽ നിർമ്മിക്കുന്ന LORE LUXE എന്ന പുതിയ കളക്ഷൻ അവതരിപ്പിക്കാൻ LORE CULTURE ഒരുങ്ങുകയാണ്. 

പാഷൻ കൊണ്ട് ജീവിതം മാറ്റിയ ആസിയ തമി ഒസ്മാൻ.

കേരളത്തിൽ നിന്നുള്ള ആദ്യത്തെ ജൂട്ടി ബ്രാൻഡായ LORE CULTURE-ലൂടെ ആസിയ തമി ഒസ്മാൻ, ഇന്ത്യൻ പാരമ്പര്യത്തെയും ആധുനിക ഫാഷനെയും വിജയകരമായി സംയോജിപ്പിച്ചു. ഈ സംരംഭകത്വത്തിന് പുറമെ അവർ ഒരു എഴുത്തുകാരി, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. മാനസിക സമ്മർദ്ദമുണ്ടാക്കുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം ഇഷ്ട്ടങ്ങളും പാഷനും പിന്തുടർന്ന് സംരംഭകയായും എഴുത്തുകാരിയായും വളർന്നു. തന്നെ പോലെ കഷ്ടപ്പെടുന്ന ഓരോ വ്യക്തിക്കും സന്തോഷവും വളർച്ചയുമുള്ള ജീവിതം സാധ്യമാണെന്ന് തെളിയിക്കുകയാണ് ആസിയ. 

The Legacy of "LORE CULTURE" : Redefining Tradition with Comfort.

LORE CULTURE beautifully blends tradition with comfort, solving the usual discomfort found in traditional juttis through double cushioning and premium craftsmanship. Founded by Aasiya Thami Osman, who left a demanding corporate job to follow her passion, the brand showcases her journey as an entrepreneur, writer, and motivational speaker. As Kerala’s first jutti brand, LORE CULTURE represents more than fashion — it’s a story of passion, purpose, and personal growth.

References

https://entestory.com/first-jutti-brand-from-kerala-lore-culture/

Asiya Thami Osman

Name: Asiya Thami Osman

Website: https://www.aloreculture.com/

Social Media: https://www.instagram.com/lore_culture/