മകൻ ഒരു ഡോക്ടറാകുന്നത് സ്വപ്നം കണ്ടാണ് ജോയലിന്റെ മാതാപിതാക്കൾ അവനെ പുഷ്പഗിരിയിലേക്ക് അയച്ചത്. എന്നാൽ രണ്ടാം വർഷ BDS ന്റെ റിസൾട്ടിൽ ആ മകൻ തോറ്റതറിഞ്ഞ മാതാപിതാക്കൾ അവനെ കുറ്റപ്പെടുത്തിയില്ല, പകരം ചേർത്തു പിടിച്ചു. പിന്നീട് പഠനം ബെംഗളൂരുവിലായി. ഡിഗ്രി പഠനത്തിനൊപ്പം തന്നെ ചെറിയ രീതിയിൽ ജോയൽ തന്റെ സംരംഭക യാത്ര ആരംഭിച്ചു.
സ്വന്തമായി പോക്കറ്റ് മണി കണ്ടെത്തണം എന്ന ആഗ്രഹം ജോയലിനുണ്ടായിരുന്നു. പെങ്ങൾക്ക് എപ്പോഴും ഡ്രസ്സ് തിരഞ്ഞെടുക്കാൻ സഹായിച്ചിരുന്നതുകൊണ്ട് തുണിക്കച്ചവടം എന്ന ആശയം മനസ്സിലെത്തി. അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും അച്ഛൻ പിന്തുണ നൽകി. അച്ഛൻ നൽകിയ മുപ്പതിനായിരം രൂപയുമായി ജോയൽ സാൽവാറുകൾ വാങ്ങി കച്ചവടം തുടങ്ങി. കോളേജ് അധികൃതരും ടീച്ചർമാരുമെല്ലാം നല്ല പിന്തുണ നൽകി. ടീച്ചർമാരായിരുന്നു പ്രധാന ഉപഭോക്താക്കൾ. അങ്ങനെ അച്ഛന് പണം തിരികെ നൽകാൻ ജോയലിന് സാധിച്ചു. BBA പാസായ ശേഷം, അച്ഛനും കുറച്ച് ജോലിയായപ്പോൾ സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്ന് ജോയൽ ആഗ്രഹിച്ചു.
ആദ്യം മനസ്സിൽ ഒരു കഫേയായിരുന്നുവെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആ ആശയം ഉപേക്ഷിച്ചു. പിന്നീട്, പരിചയമുള്ള തുണിക്കച്ചവടം തന്നെ തുടരാൻ തീരുമാനിച്ചു. ചങ്ങനാശ്ശേരി മാർക്കറ്റിന്റെ നടുക്ക് ജോയൽ തന്റെ സ്ഥാപനത്തിന് തുടക്കം കുറിച്ചു, ചുരിദാറുകൾ വിൽക്കുന്ന ഒരു കട. മുൻസിപ്പാലിറ്റി നമ്പർ ലഭിക്കാത്തത് ഒരു പ്രശ്നമായിരുന്നെങ്കിലും, നാട്ടുകാരും കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം കളിയാക്കിയെങ്കിലും, അന്ന് കളിയാക്കിയവരെക്കൊണ്ട് ഇന്ന് കൈയടിപ്പിച്ച M-Loft എന്ന വലിയ ബ്രാൻഡിന്റെ തുടക്കം ആ മാർക്കറ്റിൽ നിന്നാണെന്ന് ജോയൽ അഭിമാനത്തോടെ പറയും. വലിയ സ്വപ്നങ്ങളുമായി, ക്രിയാത്മകമായി കടയുടെ ഇൻ്റീരിയർ ജോയൽ രൂപകൽപ്പന ചെയ്തു. ഗോഡൗൺ സ്പേസ് എടുത്ത്, ആളുകളുടെ മനസ്സിൽ പതിയുന്ന ഒരു പേര് നൽകി.
കോവിഡ് കാലത്തെ വഴിത്തിരിവ്: സാരികളിലേക്ക്
തുടക്കത്തിൽ ബെംഗളൂരുവിൽ നിന്ന് പത്ത് സാരികൾ കൊണ്ടുവന്ന് കടയിൽ വെച്ചെങ്കിലും ആരും വാങ്ങിയില്ല. പിന്നീട് കോവിഡ് മഹാമാരിയെത്തി, കട അടച്ചിടേണ്ടി വന്നു. ഈ പത്ത് സാരികളുമായി ജോയൽ വീട്ടിലേക്ക് മടങ്ങി. ആ സമയത്ത് ഇൻസ്റ്റഗ്രാമിൽ അധികം റീലുകൾ ഇറങ്ങാത്തതിനാൽ, ഈ സാരികൾ ഉൾപ്പെടുത്തി ഒരു റീൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ഒരു സുഹൃത്ത് എഡിറ്റ് ചെയ്തു നൽകിയ ആ റീൽ വൈറലായി. ഒരു പെൺകുട്ടി വിളിച്ച് വീട്ടിൽ വന്ന് സാരി വാങ്ങി. ആ കുട്ടി സാരിയുടുത്ത് ഫോട്ടോ പോസ്റ്റ് ചെയ്തതോടെ അവളുടെ സുഹൃത്തും സാരി വാങ്ങി. അങ്ങനെയാണ് ജോയൽ സാരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്.
M-Loft ന്റെ വളർച്ച
ആ ചെറിയ കടയുടെ സ്ഥാനം മാറി, ഇന്ന് 5 നിലകളുള്ള ഒരു വലിയ ഷോപ്പായി M-Loft വളർന്നു. 150 ഓളം ജീവനക്കാർ ജോയലിനൊപ്പമുണ്ട്. മാതാപിതാക്കളെയും ജോയലിനെയും പരിഹസിച്ചവരുടെ മുൻപിൽ അഭിമാനത്തോടെ ഇന്ന് ജോയൽ M-Loft നെ വിജയകരമായി നയിക്കുന്നു.
Joel Jacob Mathew's journey is a powerful testament to perseverance and entrepreneurial spirit. Despite his parents' dream of him becoming a doctor, Joel's path took a different turn after he failed his second-year BDS exams, leading him to study in Bengaluru. It was there that he began a small clothing business to earn pocket money, starting with a ₹30,000 investment from his father for salwar suits. This venture thrived with the support of his college teachers, eventually allowing him to repay his father. After graduating, Joel initially considered opening a cafe, but financial constraints led him back to the familiar world of clothing. He then established M-Loft in the bustling Changanassery market, specializing in churidars. Despite facing initial mockery from family and locals and challenges like securing a municipality license, Joel pressed on, investing in a godown space and creatively designing his shop's interior, determined to make M-Loft a recognizable brand. The turning point came during the COVID-19 pandemic when a viral Instagram reel featuring ten unsold sarees from his closed shop led to a surge in demand and prompted him to shift his focus to sarees. From these humble beginnings, M-Loft has expanded significantly, now operating from a five-story building and employing around 150 people. Joel's story is an inspiring example of transforming setbacks into stepping stones for success, proving that determination and a strong vision can turn initial criticism into widespread admiration.