ഇന്നത്തെ സ്ത്രീകൾ ആത്മവിശ്വാസത്തോടെ ബിസിനസ്സ് ലോകത്തേക്ക് കടന്നു വരുകയാണ്. മലപ്പുറം സ്വദേശിനിയായ മാജിദ ഫർവിൻ അത്തരത്തിലുള്ള ഒരാളാണ്. “ARTSY GURLLL” എന്ന ബ്രാൻഡിലൂടെ മാജിദ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുത്തു. ഈ ലക്കം Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത് മാജിദയേയും അവരുടെ ബ്രാൻഡായ “ARTSY GURLLL” നെയുമാണ്.
മലപ്പുറം സ്വദേശിനിയായ മാജിദ ഫാർവിന്റെ സംരംഭമാണ് Artsy Gurlll. സ്ട്രിംഗ് ആർട്ട്, സ്ട്രിംഗ് ആർട്ട് നെയിംപ്ലേറ്റുകൾ, വിവിധതരം ഗിഫ്റ്റ് ഹാംപറുകൾ എന്നിവ നിർമ്മിച്ച് നൽകുന്ന ഒരു ആർട്ട് ബ്രാൻഡാണ് Artsy Gurlll. തുടക്കത്തിൽ താൻ ചെയ്യുന്ന ആർട്ട് വർക്കുകളും ബ്രൈഡൽ ഹെന്നാ വർക്കുകളും ഒരിടത്ത് സൂക്ഷിച്ച് വെക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു മാജിദ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്. എന്നാൽ ആവർത്തിച്ച അക്കൗണ്ട് നഷ്ടപ്പെടലുകളും ഹാക്കിംഗും ഉൾപ്പെടെ കനത്ത തിരിച്ചടികൾ നേരിട്ടിട്ടും ഈ പ്രതിസന്ധികളൊന്നും തന്റെ സംരംഭം നിർത്താനുള്ള കാരണമായി മാജിദ കണ്ടില്ല. ഒരു ചെറിയ ഹോബിയായി തുടങ്ങിയ Artsy Gurlll, ഇന്ന് നിരവധി പേരുടെ ഹൃദയം കീഴടക്കിയ ഒരു ബ്രാൻഡായി വളർന്നിരിക്കുകയാണ്.
Artsy Gurlll പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ആർട്ട് സർവീസുകൾ നൽകുന്നതിലാണ്. സ്ട്രിംഗ് ആർട്ട്, നെയിംപ്ലേറ്റുകൾ, വ്യക്തിഗത ഗിഫ്റ്റ് ബോക്സുകൾ, ഹാൻഡ്‌മേഡ് ഹാമ്പറുകൾ, വാൾ ഡെക്കറേഷനുകൾ തുടങ്ങിയ നിരവധി ആർട്ട് പ്രോഡക്ടുകൾ Artsy Gurlll-ൽ ലഭ്യമാണ്. ജന്മദിനങ്ങൾ, വിവാഹങ്ങൾ, ഹൗസ് വാമിങ്ങ് , ഫെസ്റ്റിവലുകൾ തുടങ്ങിയ പ്രത്യേക അവസരങ്ങൾക്കായി ഉൽപന്നങ്ങൾ കസ്റ്റമൈസ് ചെയ്തുനൽകുന്നുണ്ട്. ഓർഡറുകൾ ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യുന്നതാണ് ഇവരുടെ പ്രത്യേകത. സേവനവും ഉൽപന്നത്തിന്റെ വലിപ്പവും അനുസരിച്ച് 300 രൂപ മുതൽ 3000 രൂപ വരെയാണ് ഉൽപന്നങ്ങളുടെ വില വരുന്നത്. ഓരോ വർക്കും അത്യന്തം ശ്രദ്ധയോടെയും മികച്ച ഗുണമേന്മയോടെയും തയ്യാറാക്കുന്നതിനാൽ Artsy Gurlll ഇന്ന് വിശ്വാസയോഗ്യമായ ഒരു ഹാൻഡ്മെയ്ഡ് ആർട്ട് ബ്രാൻഡായി മാറിയിരിക്കുന്നു.
ഹാൻഡ്മെയ്ഡ് ആർട്ട് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന Artsy Gurlll എന്ന സംരംഭത്തിന് പുറമെ, മലപ്പുറം സ്വദേശിനി മാജിദ ഫർവിന് ബ്രൈഡൽ ഹെന്നാ വർക്കുകൾക്കായി "Majz henna" എന്ന പേരിൽ മറ്റൊരു സ്വതന്ത്ര ബ്രാൻഡ് കൂടിയുണ്ട്. ഒരേ സമയം രണ്ട് വ്യത്യസ്ത മേഖലകളിൽ സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്തുന്ന മാജിദയുടെ ഈ ഇരട്ട സംരംഭം യുവതലമുറയ്ക്ക് ഒരു വലിയ പ്രചോദനമാണ്. വർക്കുകൾ ചെയ്തു കിട്ടുന്ന വരുമാനത്തിലൂടെ സ്വന്തം ആവശ്യങ്ങൾ നേടിയെടുക്കുന്ന മാജിദ സ്വയംപര്യാപ്തതയുടെ മികച്ച മാതൃക കൂടിയാണ്.
Majida’s journey from a passionate hobbyist to a successful entrepreneur is truly inspiring. Through “ARTSY GURLLL” and her Mehndi page "MAJZ HENNA" she has transformed her creativity into both a passion and a source of income. Her dedication, skill, and personal touch in every creation have won the trust and admiration of many. Majida’s story is a reminder that with talent, hard work, and determination, dreams can become reality. She continues to inspire young women to follow their passions, proving that creativity combined with perseverance can lead to remarkable success.
Name: Majida Farvin
Address: Calicut, Malappuram 676311
Social Media: https://www.instagram.com/artsy_._gurlll/