മേക്കപ്പ് വെറുമൊരു അലങ്കാരമല്ല, അതൊരു കലയാണ്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി സിനി സ്വന്തമായി മേക്കപ്പ് ചെയ്തിരുന്ന ഒരു വ്യക്തിയാണ്, തൻ്റെ ആദ്യ വർക്ക് പാളിപ്പോയ നിമിഷത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റായി മാറി. ലണ്ടൻ മേക്കപ്പ് ആർട്ടിസ്റ്റ് സർട്ടിഫിക്കേഷൻ നേടി ഈ മേഖലയിലെ തന്റെ പ്രാവീണ്യം അവർ തെളിയിച്ചു. ഇന്ന് Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത് സ്വന്തം കഴിവിനെ ഒരു ബ്രാൻഡാക്കി മാറ്റിയ സുനിയേയും അവരുടെ ബ്രാൻഡായ "MAKEOVER BY SINI"-യേയുമാണ്.
സ്വന്തമായി മേക്കപ്പ് ചെയ്യുന്നതിനിടെ ഒരു കുടുംബാംഗത്തിന് ബ്രൈഡൽ മേക്കപ്പ് ചെയ്തുകൊടുക്കാൻ സിനിക്ക് അവസരം ലഭിച്ചു. അതിന് മികച്ച പ്രതികരണം ലഭിച്ചതോടെ പെയ്‌ഡ് ആയിട്ടുള്ള ഒരു വർക്ക് ലഭിച്ചു. എന്നാൽ ആ വർക്ക് പാളിപ്പോയത് ഒരു വലിയ വഴിത്തിരിവായി. സ്റ്റേജിലെത്തിയപ്പോഴേക്കും മേക്കപ്പ് ഒലിച്ചുപോയതോടെ വെറും താൽപ്പര്യം പോരെന്നും ഈ മേഖലയിൽ ശാസ്ത്രീയമായ അറിവ് നേടേണ്ടതുണ്ടെന്നും സിനി തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവാണ് അവരെ കൂടുതൽ പഠനത്തിലേക്ക് നയിച്ചത്. ഏവിയേഷൻ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ, കൊച്ചിയിൽ നിന്ന് മേക്കപ്പ് ആർട്ടിസ്റ്റ് കോഴ്സ് ചെയ്തു. അതോടൊപ്പം, തന്റെ കഴിവ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കാനായി ലണ്ടൻ മേക്കപ്പ് ആർട്ടിസ്റ്റ് സർട്ടിഫിക്കേഷനും സിനി നേടി. കുറഞ്ഞ നിരക്കിൽ വർക്ക് ചെയ്തും കോളാബുകൾ ചെയ്തുമൊക്കെ തന്റെ കഴിവ് തെളിയിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് ഇൻഡസ്ട്രിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് Makeoverbysini എന്ന ബ്രാൻഡിന് അവർ തുടക്കമിട്ടു.
ബ്രൈഡൽ & സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ സിനി ഇന്ന് മേക്കപ്പ് രംഗത്ത് സജീവമാണ്. തൃശ്ശൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങൾ കേന്ദ്രികരിച്ച് വർക്കുകൾ ചെയ്ത് വരുന്നു. പ്രധാനമായും ബ്രൈഡൽ മേക്കപ്പിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവാഹത്തിന് വേണ്ടിയുള്ള കംപ്ലീറ്റ് മേക്കോവറിനായി ബ്രൈഡൽ മേക്കപ്പ് ചെയ്തു നൽകുന്നു. പ്രൊഫഷണൽ ഷൂട്ടുകൾക്കും പൊതുപരിപാടികൾക്കും വേണ്ടി സെലിബ്രിറ്റി മേക്കപ്പ് ചെയ്ത് നൽകുന്നു. ദീർഘനേരം നിലനിൽക്കുന്നതും ഫോട്ടോഷൂട്ടുകളിൽ ഫ്ലോലെസ് ലുക്ക് നൽകുന്നതുമായ എയർബ്രഷ് ആണ് ഇവർ ഉപയോഗിക്കുന്നത്. ഹൈ-ഡെഫനിഷൻ ക്യാമറകൾക്ക് മുന്നിൽ പോലും കുറവുകളില്ലാത്ത തനതായ ഭംഗി നൽകാൻ എച്ച്.ഡി. മേക്കപ്പ് ഉപയോഗിക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി പാർട്ടി മേക്കപ്പ് ചെയ്തു നൽകുന്നു.
മേക്കപ്പ് മേഖലയിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച സിനി, Mac, Nars, Huda Beauty, Makeup for Ever തുടങ്ങിയ മികച്ച ലോകോത്തര നിലവാരമുള്ളതും, ഗുണമേന്മ ഉറപ്പുള്ളതുമായ ബ്രാൻഡുകളാണ് ക്ലയിന്റുകൾക്കായി ഉപയോഗിക്കുന്നത്. കുറഞ്ഞ നിരക്കിൽ വർക്ക് ചെയ്തു തുടങ്ങി തന്റെ കഴിവ് തെളിയിച്ച സിനി, ഇന്ന് ഈ മേഖലയിൽ ഒരു മികച്ച ബ്രാൻഡായി വളർന്നിരിക്കുന്നു. EMAK ബെസ്റ്റ് മേക്കപ്പ് ആർട്ടിസ്റ്റ് കേരള ടൈറ്റിൽ വിന്നർ എന്ന അംഗീകാരം നേടിയതിലൂടെ തന്റെ പ്രാവീണ്യം വീണ്ടും ഉറപ്പിച്ചു. ബ്രൈഡൽ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന പദവിയിലേക്ക് ഉയർന്ന്, ചുരുങ്ങിയ കാലം കൊണ്ട് മേക്കപ്പ് ഇൻഡസ്ട്രിയിൽ സിനി കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്.
MAKEOVER BY SINI has successfully transformed a personal passion and an initial setback into a thriving professional career. Driven by the lesson that expertise is crucial, Sini gained international certification, mastered both airbrush and HD techniques, and quickly emerged as a top bridal and celebrity makeup artist. Her journey stands as an inspiring testament to the power of continuous learning, professional dedication, and the unwavering support of family.
https://entestory.com/success-story-of-makeoverbysini/#google_vignette
Name: Sini
Social Media: https://www.instagram.com/makeoverbysini/followers/