THE STYLE BY VEENA MUA: സ്വപ്നങ്ങൾക്കും സ്വരൂപങ്ങൾക്കും നിറം നൽകിയ സ്ത്രീ

"THE STYLE BY VEENA MUA: A Journey of Vision, Resilience, and Creative Excellence"


ജീവിതം എല്ലായ്പ്പോഴും കൃത്യമായ പദ്ധതി പ്രകാരം മുന്നോട്ട് പോവില്ല. ചിലപ്പോൾ കഠിനതകളുടെ വഴിയിലൂടെയാണ് വ്യക്തിയെന്ന നിലയിൽ നമ്മൾ വളരുന്നത്. തൊടുപുഴയിൽ നിന്നുള്ള പ്രവീണ പ്രകാശിന്റെ ജീവിതം അതിന് മികച്ച ഉദാഹരണമാണ്. " TTHE STYLE BY VEENA MUA " എന്ന പ്രവീണയുടെ വിജയകഥയാണ് ഈ  ലക്കം Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത് . കടുത്ത പാഠങ്ങൾ പഠിച്ച ബാല്യവും, ധൈര്യത്തോടെ മുന്നോട്ടുപോയ നേത്രുത്വവുമാണ് അവളെ THE STYLE BY VEENA MUA എന്ന പ്രോൽസാഹനജനകമായ ബ്രാൻഡിന്റെ പിൻബലമാക്കി മാറ്റിയത്.

ഒരു ചെറിയ നഗരത്തിൽ നിന്നുള്ള വലിയ സ്വപ്നം


പ്രവീണയുടെ ബാല്യം സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തമായിരുന്നു സാമ്പത്തികമായ ദൗർബല്യങ്ങൾ, കുടുംബത്തിനുള്ള ഉത്തരവാദിത്തം തുടങ്ങിയവ ചെറുപ്പത്തിൽ തന്നെ ഏറ്റെടുത്തവളാണ് അവൾ. ബേക്കറിയിലും വീട്ടുജോലികളിലും ജോലി ചെയ്തുകൊണ്ട് വിദ്യാഭ്യാസം തുടരുകയും, തന്റെ ലക്ഷ്യങ്ങൾക്കായി കഠിനമായി പരിശ്രമിക്കുകയും ചെയ്‍തു. ഫാഷൻ ഡിസൈനും, മേക്കപ്പും എന്നെപ്പോലുള്ള മേഖലകളോടുള്ള ആകർഷണം അവളെ ബ്യൂട്ടിഷൻ കോഴ്‌സിലേക്കും പിന്നീട് ബ്രൈഡൽ കൺസൾട്ടന്റായും നയിച്ചു. ആദ്യമായി സുഹൃത്തിന്റെ മകൾക്ക് ചെയ്ത മേക്കപ്പ് പ്രവീണയുടെ സ്വപ്നങ്ങൾക്ക് വാതിലുകൾ തുറന്നുകൊടുത്തു.

പിന്നിൽ കഠിനാധ്വാനവും മുന്നിൽ ആത്മവിശ്വാസവും.    

പരിചിതരായ ചിലരിൽ നിന്നുള്ള വർക്കുകൾ വഴിയാണ്  പ്രവീണ തൻ്റെ  കരിയർ ആരംഭിച്ചത്. തൻ്റെ കഴിവുകളിൽ അവിശ്വാസം പ്രകടിപ്പിച്ചവരോടെയെല്ലാം അവൾ ചെയ്തത് സംസാരമല്ല, പ്രവർത്തിയായിരുന്നു. അവളുടെ ഭർത്താവായ ഫോട്ടോഗ്രാഫർ അർജുൻ നൽകിയ പിന്തുണയും അവളുടെ ആത്മവിശ്വാസവും ചേർന്നപ്പോൾ, THE STYLE BY VEENA MUA എന്ന സംരംഭം പിറവിയെടുത്തു. പിന്നീട് പ്രവീണയുടെ പേര് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ കോണുകളിലേക്കും പടർന്നുപോയി. മികച്ച മേക്കപ്പ് സേവനങ്ങൾ മാത്രം നൽകിയല്ല, മറിച്ച് കസ്റ്റമറുടെ സ്വഭാവത്തിനും ആവശ്യങ്ങൾക്കുമനുസൃതമായ വ്യക്തിഗത പരിചരണമാണ് പ്രവീണ നൽകുന്നത്. അതുകൊണ്ടാണ് THE STYLE BY VEENA MUA ഇന്ന് വിശ്വസ്തമായ ബ്രാൻഡായി മാറിയത്. വിവാഹങ്ങൾ, എൻഗേജ്മെന്റ്, ഫോട്ടോഷൂട്ട്, പാർട്ടി മേക്കപ്പ് മുതലായ നിരവധി മേഖലകളിൽ പ്രവീണയുടെ സേവനങ്ങൾ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പരിശീലനവും വർക്‌ഷോപ്പുകളും നടത്തുന്നതിനുള്ള അവസരങ്ങൾ കൂടി ഉപയോഗപ്പെടുത്തിയാണ് അവൾ ഇന്ന് നിരവധി യുവതികൾക്ക് പ്രചോദനമായിരിക്കുന്നത്.

From Struggles to Strokes of Success: The Rise of THE STYLE BY VEENA MUA

THE STYLE BY VEENA MUA is more than just a beauty brand; it's a symbol of resilience, passion, and transformation. Built from humble beginnings by Praveena Prakash, the brand reflects her journey from hardship to success. Through dedication and skill, she turned her dreams into reality, inspiring many along the way. Her story proves that with vision and perseverance, even the most challenging paths can lead to greatness.

 

 

References

https://successkerala.com/praveenas-the-styles-by-veena-mua-gives-color-to-dreams/

Praveena Prakash

Name: Praveena Prakash

Contact: 7907147357

Social Media: https://www.instagram.com/thestylesby_veena_mua?igsh=NGc1M3FkeGRqN3c5