സ്ത്രീകൾക്ക് തങ്ങളുടെ താൽപ്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലുള്ള ബുദ്ധിമുട്ടുകൾ റിച്ച കർ (Richa Kar) എന്ന സംരംഭക തിരിച്ചറിഞ്ഞു. പുരുഷന്മാർ നടത്തുന്ന കടകളിൽ നിന്ന് ഇത്തരം സാധനങ്ങൾ വാങ്ങുമ്പോഴുണ്ടാകുന്ന സങ്കോചം കാരണം പലർക്കും ശരിയായ അളവോ ഗുണമേന്മയോ ഉള്ളവ തിരഞ്ഞെടുക്കാൻ കഴിയാറില്ല. ഈ വിഷയത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ് റിച്ച കാർ എന്ന യുവ സംരംഭക ZIVAMI എന്ന ബ്രാൻഡിന് തുടക്കം കുറിച്ചത്.
ഭൂരിഭാഗം ഇന്ത്യൻ സ്ത്രീകളും തെറ്റായ അളവിലുള്ള അടിവസ്ത്രങ്ങളാണ് ധരിക്കുന്നത് എന്ന് റിച്ച മനസ്സിലാക്കി. കൃത്യമായ അളവ് എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് അവരെ ബോധവൽക്കരിക്കുക എന്നതും അവരുടെ ലക്ഷ്യമായിരുന്നു. വിപണിയിൽ നിലവിലുണ്ടായിരുന്ന പരിമിതമായ ബ്രാൻഡുകൾക്കും ഡിസൈനുകൾക്കും പകരം, എല്ലാ ശരീരപ്രകൃതിക്കും അനുയോജ്യമായ വൈവിധ്യമാർന്ന ഡിസൈനുകൾ ഒരിടത്ത് ലഭ്യമാക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. 2011-ലാണ് റിച്ച കർ സിവാമെ സ്ഥാപിച്ചത്. തന്റെ സമ്പാദ്യമായ 30 ലക്ഷം രൂപയോളം ഉപയോഗിച്ചാണ് അവർ ഈ സംരംഭം തുടങ്ങിയത്. തുടക്കത്തിൽ ബെംഗളൂരുവിലെ ഒരു ചെറിയ ഓഫീസിലായിരുന്നു പ്രവർത്തനം. അക്കാലത്ത് തന്റെ മകൾ 'അടിവസ്ത്രങ്ങൾ' വിൽക്കുന്നത് റിച്ചയുടെ മാതാപിതാക്കൾക്ക് പോലും അംഗീകരിക്കാൻ പ്രയാസമായിരുന്നു. ഒരു ഓഫീസ് സ്ഥലം വാടകയ്ക്ക് എടുക്കാൻ പോലും അവർ ബുദ്ധിമുട്ടി. ഓൺലൈൻ വഴി സ്ത്രീകൾക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
സ്ത്രീകളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്കായി വിപുലമായ ഒരു ഉൽപ്പന്ന ശേഖരം തന്നെ സിവാമെയിലുണ്ട്. ടീ-ഷർട്ട് ബ്രാ, സ്‌പോർട്‌സ് ബ്രാ, പാഡഡ് & നോൺ-പാഡഡ് ബ്രാകൾ, പ്ലസ് സൈസ് കളക്ഷനുകൾ, നൈറ്റി, പൈജാമ സെറ്റുകൾ, സ്ലീപ്പ് ഷർട്ടുകൾ, വർക്കൗട്ട് ടൈറ്റ്‌സ്, ജോഗേഴ്‌സ്, സ്വിം വെയർ, സാരി ഷേപ്പ് വെയർ, ബോഡി സ്യൂട്ടുകൾ, മെറ്റേണിറ്റി വെയർ, കൗമാരക്കാർക്കായുള്ള പ്രത്യേക ശേഖരം എന്ന ഇങ്ങനെ സ്ത്രീകൾക്ക് ആവശ്യമായ എല്ലാത്തരം ഇന്നർ വെയറും സീവാമിയിൽ ലഭ്യമാണ്. സ്ത്രീകൾക്ക് തങ്ങളുടെ ശരിയായ അളവ് കണ്ടെത്താൻ സഹായിക്കുന്ന ഓൺലൈൻ കാൽക്കുലേറ്ററുകളും വിദഗ്ദ്ധ നിർദ്ദേശങ്ങളും സിവാമെ നൽകുന്നു. വീട്ടുവാതിൽക്കൽ എത്തുന്ന പാക്കേജുകൾ തികച്ചും സ്വകാര്യമായി പായ്ക്ക് ചെയ്യുന്നതിനാൽ മറ്റുള്ളവർക്ക് ഉള്ളടക്കം തിരിച്ചറിയാൻ കഴിയില്ല. അളവ് ശരിയായില്ലെങ്കിൽ സാധനങ്ങൾ മാറ്റിയെടുക്കാനുള്ള എളുപ്പവഴിക്കലും ഇവർ ഒരുക്കുന്നു.
ഇന്ത്യയിലെ സാംസ്‌കാരികമായ ചുറ്റുപാടിൽ ഇത്തരമൊരു ബിസിനസ്സിലേക്ക് നിക്ഷേപകരെ ആകർഷിക്കുക എന്നത് റിച്ച നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ഓൺലൈൻ വിപണിയിലുള്ള തന്റെ ഉറച്ച വിശ്വാസത്തിലൂടെ അവർ നിക്ഷേപം നേടിയെടുക്കുകയും സിവാമെയെ വിജയകരമായി വളർത്തുകയും ചെയ്തു. കൃത്യമായ അളവുകൾ കണ്ടെത്താൻ സഹായിക്കുന്ന 'ഫിറ്റ് കൺസൾട്ടേഷൻ' പോലുള്ള നൂതന ആശയങ്ങളും വിശദമായ ഗൈഡുകളും സിവാമെയെ വിപണിയിൽ ശ്രദ്ധേയമാക്കി. കേവലം ഒരു വിൽപന കേന്ദ്രം എന്നതിലുപരി, സ്ത്രീകൾക്ക് യാതൊരു സങ്കോചവുമില്ലാതെ തങ്ങളുടെ ആവശ്യങ്ങൾ തിരയാനുള്ള ഒരു സുരക്ഷിത ഇടം നൽകാൻ ഈ പ്ലാറ്റ്‌ഫോമിന് സാധിച്ചു. സോഷ്യൽ മീഡിയ കാമ്പെയ്‌നുകളും ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രങ്ങളും ഫലപ്രദമായി ഉപയോഗിച്ചതിലൂടെ ഇന്ത്യയിലെ അടിവസ്ത്ര ഷോപ്പിംഗിനെ ചുറ്റിയുള്ള സാമൂഹിക വിലക്കുകൾ തകർക്കാനും ബ്രാൻഡിനെ ജനപ്രിയമാക്കാനും റിച്ചയ്ക്ക് കഴിഞ്ഞു.
ബ്രാൻഡ് വളർച്ചയുടെ അടുത്ത ഘട്ടമെന്ന നിലയിൽ, സിവാമെ ഓൺലൈൻ വിപണിയിൽ നിന്ന് മാറി ഇന്ത്യയിലുടനീളം നേരിട്ടുള്ള സ്റ്റോറുകൾ ആരംഭിച്ചു. ഇത് സിവാമെയുടെ ഉപഭോക്തൃ ശൃംഖല വർദ്ധിപ്പിക്കാനും ഇന്ത്യയിലെ ഒന്നാംനിര അടിവസ്ത്ര ബ്രാൻഡ് എന്ന നിലയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും സഹായിച്ചു. സമൂഹത്തിൽ നിലനിന്നിരുന്ന സാംസ്‌കാരികമായ വിലക്കുകളെയും പ്രായോഗിക ബുദ്ധിമുട്ടുകളെയും ധീരമായി നേരിട്ടു എന്നതാണ് സിവാമെയുടെ വിജയരഹസ്യം. വിപണിയിലെ വിടവുകൾ തിരിച്ചറിഞ്ഞ്, നൂതനമായ ആശയങ്ങളും നിശ്ചയദാർഢ്യവും കൈമുതലാക്കി പ്രവർത്തിച്ചാൽ വെല്ലുവിളികൾ നിറഞ്ഞ മേഖലകളിൽ പോലും മികച്ച വിജയം കൊയ്യാമെന്ന് റിച്ച കർ തന്റെ യാത്രയിലൂടെ തെളിയിച്ചു. സ്ത്രീകളുടെ ആവശ്യങ്ങളെ ബഹുമാനത്തോടെയും ശാസ്ത്രീയമായും സമീപിച്ച റിച്ചയുടെ ഈ സംരംഭം ഇന്ന് ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ആത്മവിശ്വാസവും ആശ്വാസവും നൽകുന്ന മികച്ചൊരു ബിസിനസ് മാതൃകയാണ്.
In 2011, Richa Kar founded Zivame to change the way Indian women shop for intimate wear, breaking cultural taboos and addressing discomfort around the topic. She created an online platform that delivered products to customers’ doors and provided guidance on finding the right fit and style. With her background in retail and consulting, Richa overcame challenges in a sensitive industry and secured investor support despite initial doubts. Zivame’s unique approach—offering fit consultations and a safe, judgment-free space—helped break societal barriers. Its strong digital marketing, influencer partnerships, and engaging social media campaigns boosted its popularity. As the brand grew, Zivame opened physical stores, combining online and offline shopping. Today, Zivame shows how identifying market needs, embracing innovation, and challenging norms can turn even sensitive industries into successful businesses.
https://startuptalky.com/zivame-success-story/
https://www.zivame.com/aboutus
Name: Richa Kar
Website: https://www.zivame.com
Social Media: https://www.instagram.com/officialzivame/