പ്രതിസന്ധികൾക്ക് മുന്നിൽ പിന്മാറാതെ, ക്ഷമയും കഠിനാധ്വാനവും കൊണ്ട് വിജയം നേടിയ കാസർഗോഡ് സ്വദേശിനി മറിയംബിയുടെ കഥ പ്രചോദനകരമാണ്. കോവിഡ് കാലത്ത് മുടങ്ങിപ്പോയ ഒരു ബിസിനസ്സിൽ നിന്ന്, വെറും 300 രൂപയുടെ നിക്ഷേപത്തിൽ Zaiba Henna എന്ന Online Store for Henna Cones എന്ന സംരംഭം തുടങ്ങി, ആഗോളതലത്തിൽ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന ഒരു ബ്രാൻഡാക്കി മാറ്റിയ മറിയംബിയുടെ വിജയഗാഥയാണ് Big Brain Magazine ഈ ലക്കത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്.
2018-ൽ മറിയംബി സ്വന്തമായി ഒരു ഓൺലൈൻ ബിസിനസ്സ് തുടങ്ങിയിരുന്നു. എന്നാൽ കോവിഡ് മഹാമാരിയുടെ സമയത്ത് സാധനങ്ങൾ കിട്ടാതെ വന്നതോടെ ആ സംരംഭം താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. അതോടെ ഒരു വർഷത്തോളം അവൾ വെറുതെ ഇരുന്നു. ഈ സമയത്താണ് യൂട്യൂബിൽ മെഹന്ദി ഉണ്ടാക്കുന്ന ഒരു വീഡിയോ അവളുടെ ശ്രദ്ധയിൽപ്പെടുന്നത്. വെറും 300 രൂപയുടെ നിക്ഷേപത്തിൽ ഇത് സ്വയം ഉണ്ടാക്കി നോക്കാമെന്ന് അവൾ തീരുമാനിച്ചു. ഈ ചെറിയ ശ്രമം പിന്നീട് വലിയൊരു സംരംഭമായി മാറി.
കഴിഞ്ഞ നാല് വർഷമായി, ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാത്ത ഓർഗാനിക് ഹെന്ന കോണുകളും നെയിൽ കോണുകളും നൽകിക്കൊണ്ട് സായിബ ഹെന്ന ഉപഭോക്താക്കളുടെ വിശ്വാസം നേടി. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഷിപ്പിംഗ് ചെയ്യുന്ന ഒരു ബ്രാൻഡായി ഇത് വളർന്നു. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള മറിയംബിയുടെ കഴിവും, കഠിനാധ്വാനവുമാണ് സായിബ ഹെന്നയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. മറിയംബി തന്റെ സംരംഭം വീട്ടിലെ ഒരു മുറിയിൽ നിന്നാണ് നടത്തുന്നത്.
The story of Mariyambi, a native of Kasaragod, who did not back down in the face of crises, but achieved success through patience and hard work is inspiring. In this issue, Big Brain Magazine presents you with the success story of Mariyambi, who started an online store for henna cones called Zaiba Henna with an investment of just Rs. 300 from a business that stalled during the Covid period, and transformed it into a brand that sells products globally.
https://www.instagram.com/p/DDOKWyOTJX0/?hl=en
Name: MARIYAMBI
Contact: 9061122236
Social Media: https://www.instagram.com/zaiba_henna/?hl=en