തൃശ്ശൂർ പാടൂർ സ്വദേശിനിയായ റാഹദ, സ്കൂൾ കാലം മുതൽ ബേക്കിംഗിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നെങ്കിലും, അതൊരു പ്രൊഫഷനായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു ഓഫീസ് ജോലി സ്വപ്നം കണ്ടിരുന്ന റാഹദയുടെ ജീവിതത്തിൽ, ഒരു ഹോബിയായി തുടങ്ങിയ ബേക്കിംഗ്, പിന്നീട് ഒരു അഭിനിവേശമായി വളർന്ന് Sweetspot എന്ന സംരംഭമായി മാറി. കഴിഞ്ഞ എട്ട് വർഷമായി തൃശ്ശൂരിലെ ഉപഭോക്താക്കൾക്കായി കസ്റ്റമൈസ്ഡ് കേക്കുകളും പേസ്ട്രികളും നൽകുന്ന ഈ Online Cake Store-ന്റെ വിജയഗാഥ Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നു.
ബേക്കിംഗിൽ formal training നേടാതെ സ്വയം പഠിച്ചെടുത്തതാണ് റാഹദയുടെ കഴിവുകൾ. വീണ്ടും വീണ്ടും പരീക്ഷിച്ചതിലൂടെയാണ് അവർ വൈദഗ്ദ്ധ്യം നേടിയത്. താൻ ഉണ്ടാക്കിയ കേക്കുകൾക്ക് മികച്ച പ്രതികരണം ലഭിച്ചപ്പോൾ, അതൊരു വരുമാന മാർഗ്ഗമായി മാറ്റാൻ കഴിയുമെന്ന് റാഹദ തിരിച്ചറിഞ്ഞു. ഇന്ന് തൃശ്ശൂരിൽ ഉടനീളം ഡെലിവറി സേവനങ്ങൾ നൽകുന്നതിനൊപ്പം, ബേക്കിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ക്ലാസ്സുകളും അവർ നടത്തുന്നുണ്ട്.
കേക്കുകളിൽ മാത്രം ഒതുങ്ങിയില്ല റാഹദയുടെ സംരംഭക യാത്ര. @sweetspot_events എന്ന സംരംഭത്തിലൂടെ തൃശ്ശൂരിൽ ഇവന്റ് ഡെക്കറേഷൻ, ഇവന്റ് മാനേജ്‌മന്റ് സേവനങ്ങൾ, അതുപോലെ മനോഹരമായ ഗിഫ്റ്റ് ഹാംപറുകൾ എന്നിവയും അവർ നൽകുന്നു. കൂടാതെ, @glamwithrahadha എന്ന ബ്രാൻഡിലൂടെ ബ്രൈഡൽ മേക്കപ്പ് സേവനങ്ങൾ നൽകി ബ്യൂട്ടി ഇൻഡസ്ട്രിയിലേക്കും റാഹദ തന്റെ ബിസിനസ്സ് വ്യാപിപ്പിച്ചു.
A native of Patur, Thrissur, Rahada had experimented with baking since her school days, but she never thought it would turn into a profession. In Rahada’s life, who had always dreamed of an office job, baking, which started as a hobby, later grew into a passion and turned into a venture called Sweetspot. Big Brain Magazine presents to you the success story of this online cake store, which has been serving customized cakes and pastries to customers in Thrissur for the past eight years.
https://www.instagram.com/p/C8_fbV7vT5B/?hl=en
Name: RAHADHA
Contact: 9207101571
Social Media: https://www.instagram.com/sweetspot1571/?hl=en