BOOK MY SHOW : വിനോദത്തിന്റെ ലോകത്തേക്ക് ഒരു ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോം

Startup Story of bookmyshow in Malayalam

1999 ൽ ആശിഷ് ഹേമരാജനി സൗത്ത് ആഫ്രിക്കയിൽ അവധിക്കാലംആഘോഷിക്കാൻ പോയി. ഒരു ദിവസം അദ്ദേഹം മരത്തിന്റെ ചുവട്ടിൽ ഇരുന്ന് റേഡിയോ ആസ്വദിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു rugby ടിക്കറ്റിനെ കുറിച്ചുള്ള പരസ്യം ശ്രദ്ധയിൽപ്പെടുന്നത്. ഓൺലൈൻ വഴി ടിക്കറ്റ് വിൽക്കുന്ന അവരുടെ ആ ഒരു തന്ത്രം അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും അത് ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നാൽ എങ്ങനെ ഉണ്ടാകുമെന്ന് അദ്ദേഹം ചിന്തിച്ചു. ഒന്നും നോക്കാതെ ഉടനെ തന്നെ ആശിഷ് ഇന്ത്യയിലേക്ക് മടങ്ങി തന്റെ സുഹൃത്തുക്കളായ പരീക്ഷിത് ദാറിന്റെയും രാജേഷ് ബൽപാണ്ഡെയുടെയും ഒപ്പം തന്റെ സ്വപ്നം സഫലീകരിക്കുവാനായി പുറപ്പെട്ടു. 24ാം വയസ്സിൽ ആശിഷ് ആദ്യത്തെ ഹെഡ് കോർട്ട് തന്റെ ബെഡ്റൂം ആക്കി കൊണ്ടായിരുന്നു തുടക്കം. പിന്നീട് Bigtree Entertainment Pvt. Ltd സ്ഥാപിച്ചു. അവിടെ നിന്നായിരുന്നു BookMyShow യുടെ ആരംഭം. ആദ്യം വലിയ കുഴപ്പമില്ലാതെ പോയിരുന്നു ബിസിനസ് 2000 ൽ വിവരസാങ്കേതികവിദ്യ കുമിള എന്നറിയപ്പെടുന്ന സാങ്കേതിക പ്രതിസന്ധി വന്നതും മൂലം ഇൻ്റർനെറ്റ് സംവിധാനങ്ങൾക്കെല്ലാം പരിമിതി വന്നതോടുകൂടി കുറെ പ്രതിസന്ധികൾ അവർ നേരിട്ടു.

ബുക്ക്‌മൈഷോ നേരിട്ട കടുത്ത പ്രതിസന്ധികൾ

തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ച ടീം പ്രവർത്തനങ്ങൾ കുറയ്ക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ എടുത്തു. ഈയൊരു പ്രതിസന്ധിയിലും അവരുടെ ആശയത്തോടുള്ള ഒരു വിശ്വാസമാണ് ആശിഷ്നെയും കൂട്ടരെയും മുന്നോട്ട് നയിച്ചത്. സ്റ്റാർ ടിവി ഗ്രൂപ്പ് പോലുള്ള വ്യവസായ ഭീമന്മാരിൽ നിന്ന് അവർ പിന്തുണ തേടി. അത് അവർക്ക് സാമ്പത്തിക പിന്തുണ നൽകി. 2007 ൽ ഇൻ്റർനെറ്റ് സംവിധാനങ്ങൾ വികസിക്കുവാൻ തുടങ്ങിയപ്പോൾ, BookMyShow ഫോൺ അടിസ്ഥാനമാക്കിയുള്ള ബുക്കിങ്ങിൽ നിന്ന് ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറി. രാജ്യത്ത് ഉടനീളമുള്ള മൾട്ടിപ്ലക്സ് സിനിമ ശാലകളുടെ ഉയർച്ച കാരണം അത് തികച്ചും ഒരു അനുയോജ്യം മാറ്റമായിരുന്നു. സിനിമ ശൃംഖലകളുമായും, ഇവന്റ് ഓർഗനൈസർ മാരുമായും അവർ ഒരു നല്ല സൗഹൃദം ആരംഭിച്ചു. BookMyShow യുടെ ഓൺലൈൻ ടിക്കറ്റ് യിലേക്കുള്ള മാറ്റം ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചു. User- friendly വെബ്സൈറ്റുകളും മൊബൈൽ ആപ്പുകളും അവർ തുടങ്ങിവച്ചു. ടിക്കറ്റിന് അനുഭവത്തിന്റെ സൗകര്യo വർദ്ധിപ്പിച്ചു കൊണ്ട് ക്യു ആർ കോഡ് അധിഷ്ഠിത എൻട്രി പോലുള്ള നൂതന സവിശേഷതകൾ അവർ അവതരിപ്പിച്ചു.

ബുക്ക്‌മൈഷോയുടെ വിപുലീകരിച്ച ഓഫറുകൾ 

BookMyShow അതിന്റെ ഓഫറുകൾ സിനിമകൾക്കപ്പുറം കോൺസേർട്സ്,സ്പോർട്സ്, ഇവൻസ്, തിയേറ്റർ എന്നിവ ഉൾപ്പെടുത്തി വിപുലീകരിച്ചു. ഈ വിപുലീകരണം അവരെ കൂടുതൽ പ്രേക്ഷകരിലേക്കും കൂടുതൽ പുതിയ വിപണികളിലേക്കും എത്തിക്കുവാൻ സഹായിച്ചു. മത്സരത്തിനു മുന്നിൽ നിൽക്കാൻ പുതിയ ട്രെൻഡുകളും സാങ്കേതിക വിദ്യകളും സ്വീകരിച്ചത് കൊണ്ട് അവർ മുന്നോട്ടുപോകുന്നു. കോവിഡ് പാൻഡെമിക് വന്നപ്പോൾ BookMyShow, ഫിസിക്കൽ ഇവൻ്റുകൾക്കായുള്ള എല്ലാ ടിക്കറ്റ് വിൽപ്പനയും താൽക്കാലികമായി നിർത്തി ഉപഭോക്താക്കൾക്ക് റീഫണ്ടുകൾ വാഗ്ദാനം ചെയ്തു. അതുപോലെ തന്നെ BookMyShow അതിൻ്റെ ഫോക്കസ് ഫിസിക്കൽ എന്നതിൽ നിന്ന് വെർച്വൽ ഇവൻ്റുകളിലേക്ക് മാറ്റി. വെർച്വൽ മൂവി സ്ക്രീനിംഗുകൾ, തത്സമയ സ്ട്രീം ചെയ്ത പ്രകടനങ്ങൾ, മറ്റ് ഡിജിറ്റൽ അനുഭവങ്ങൾ എന്നിവ ആക്സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പ്ലാറ്റ്ഫോമായ BookMyShow online അവർ ആരംഭിച്ചു. ഈ നീക്കം കമ്പനിയെ പ്രസക്തമായി തുടരാനും ആളുകൾക്കു വീടുകളിൽ ഇരുന്നു ആസ്വദിക്കാൻ ഉള്ള ഓപ്ഷനുകൾ നൽകി.

വിജയത്തിൻ്റെ കാരണം 

വിനോദ വ്യവസായത്തിൻ്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി നവീകരിക്കാനും പൊരുത്തപ്പെടുത്താനുമുള്ള അതിൻ്റെ കഴിവാണ് BookMyShow-യുടെ വിജയത്തിന് കാരണം. തടസ്സങ്ങളില്ലാത്ത ഓൺലൈൻ ടിക്കറ്റിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നതിലൂടെയും, വൈവിധ്യമാർന്ന വിനോദ ഓപ്ഷനുകൾ സമന്വയിപ്പിച്ചുകൊണ്ട്, ഉപയോക്തൃ സൗകര്യം വർദ്ധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെയും, ബുക്ക്മൈഷോ വിപണിയിൽ ഒരു നേതാവായി സ്വയം സ്ഥാനം പിടിച്ചു. കൂടാതെ, അതിൻ്റെ തന്ത്രപരമായ പങ്കാളിത്തം, ശക്തമായ ബ്രാൻഡ് സാന്നിധ്യം, ഉപഭോക്തൃ സംതൃപ്തിയോടുള്ള പ്രതിബദ്ധത എന്നിവ BookMyShow- യെ മത്സരാധിഷ്ഠിതമായി നിലനിർത്താൻ അനുവദിച്ചു,

തകർച്ചയിൽ നിന്നും കഠിനധ്വാനം ചെയത് എങ്ങനെ തിരിച്ചുവരാം എന്ന് പറയുന്ന യാത്രയാണ് BookMyShow യുടേത്. സ്വന്തം ബെഡ്‌റൂം ഹെഡ്ക്വാർട്ടേഴ്‌സ് ആക്കി തുടങ്ങിയ ആശിഷ് ഇന്ന് ചെന്ന് നിൽക്കുന്നത് നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകൻ ആയിട്ടാണ്. 

A Ticket to Success: How BookMyShow Conquered the Entertainment Industry

BookMyShow, India's top ticketing platform, started in 1999 when Ashish Hemrajani was inspired by an online rugby ticket ad in South Africa. He returned to India and began the company from his bedroom. Despite early challenges, including limited internet access and the dot-com bubble, Ashish and his team kept pushing forward. As internet access improved and multiplex cinemas grew in India, BookMyShow shifted to an online platform in 2007, expanding beyond movies to include concerts, sports, and theater. The company adapted to changes, offering mobile apps, QR codes, and even virtual events during the COVID-19 pandemic. Today, BookMyShow's success is due to its ability to innovate and stay ahead in the entertainment industry.

References

https://startuptalky.com/startup-story-bookmyshow/#book_my_show_idea_startup_story_history

https://in.bookmyshow.com/aboutus