RENTARC: ഓരോ വധുവിന്റെയും സ്വപ്നങ്ങൾക്ക് വേണ്ടി ഒരു റെന്റൽ സ്റ്റോർ.

Rentarc a success story in Malayalam.

വിവാഹമെന്നത് നിറങ്ങളും പാരമ്പര്യങ്ങളും സ്വപ്നങ്ങളും ഒരുമിക്കുന്ന ഒരു ആഘോഷമാണ്. എല്ലാ വധുവിനും ആ സ്വപ്നം പൂർത്തിയാക്കാൻ ഒരു മികച്ച വസ്ത്രം ആവശ്യമാണ്. ആ സ്വപ്നം പലർക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറം വണ്ടൂർ സ്വദേശിനി ഫാത്തിമ ഹിബ RentArc എന്ന സംരംഭം ആരംഭിച്ചത്. ഒരു വധുവിന് വിവാഹത്തിന്റെ ഓരോ ചടങ്ങിനും - അറബിക് വെഡിംഗ്, ഹൽദി, മെഹന്തി, റിസപ്ഷൻ എന്നിങ്ങനെ - ആവശ്യമായ വസ്ത്രങ്ങൾ നൽകുന്ന Rental Outfits for Brides ആണ് ഈ ബ്രാൻഡിന്റെ പ്രധാന ലക്ഷ്യം. ഈ യുവ സംരംഭകയെക്കുറിച്ചും അവരുടെ Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നു.

പഠനകാലത്ത് തുടങ്ങിയ 'RentArc' റെന്റൽ വസ്ത്ര ബിസിനസ്സ്.

2023-ൽ ഡിഗ്രി വിദ്യാർത്ഥിനിയായിരിക്കുമ്പോഴാണ് ഹിബയ്ക്ക് RentArc എന്ന ആശയം വരുന്നത്. തന്റെ വിവാഹ വസ്ത്രം വാടകയ്ക്ക് നൽകിയപ്പോൾ ലഭിച്ച മികച്ച പ്രതികരണവും വരുമാനവുമാണ് ‘എന്തുകൊണ്ട് വാടകയ്ക്ക് വസ്ത്രങ്ങൾ നൽകാൻ മാത്രമായി ഒരു പ്ലാറ്റ്‌ഫോം തുടങ്ങിക്കൂടാ’ എന്ന ചിന്തയിലേക്ക് അവളെ നയിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് RentArc തൻ്റെ യാത്രക്ക് തുടക്കം കുറിച്ചത്. അക്കാദമിക് തിരക്കുകൾ കാരണം ബിസിനസ്സ് കുറച്ച് കാലം നിർത്തിവെക്കേണ്ടി വന്നപ്പോൾ ഭർത്താവ് ബാദുഷ നൽകിയ പിന്തുണയാണ് വീണ്ടും ശക്തമായി തിരിച്ചുവരാൻ ഹിബയ്ക്ക് കരുത്തായത്. ഉപഭോക്താക്കളുടെ വിശ്വാസവും മികച്ച പ്രതികരണങ്ങളും ലഭിച്ചതോടെ RentArc കൂടുതൽ ആളുകളിലേക്ക് എത്തിത്തുടങ്ങി. ട്രെൻഡിനൊപ്പം ചെലവ് കുറഞ്ഞ രീതിയിൽ മികച്ച വസ്ത്രങ്ങൾ ലഭ്യമാക്കുക എന്ന ആശയമാണ് ഈ ബ്രാൻഡിനെ യുവതികൾക്കിടയിൽ ശ്രദ്ധേയമാക്കുന്നത്.

1500-ലധികം ബ്രൈഡൽ വസ്ത്രങ്ങൾ; എല്ലാ ആചാരങ്ങൾക്കുമുള്ള വിവാഹ വസ്ത്രങ്ങളുമായി 'RentArc'.

ഇന്ന് RentArc-ന് 1,500-ൽ അധികം വധുക്കൾക്കുള്ള വസ്ത്രങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം ആചാരങ്ങൾക്കനുസരിച്ച് വധുക്കൾക്ക് വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനും അതിന് യോജിച്ച ആഭരണങ്ങൾ നൽകാനും ഈ ബ്രാൻഡ് സഹായിക്കുന്നു. ഇൻസ്റ്റാഗ്രാം, യൂട്യൂബ്, വാട്സാപ്പ് എന്നിവയിലൂടെയാണ് അവർ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നത്. ഓരോ വധുവിന്റെയും വ്യക്തിഗത ഇഷ്ടങ്ങളും ബജറ്റും പരിഗണിച്ച് അനുയോജ്യമായ കളക്ഷനുകൾ നിർദേശിക്കുന്നതും RentArc-ന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്. ഗുണമേന്മയുള്ള വസ്ത്രങ്ങളും പ്രൊഫഷണൽ സേവനവും കാരണം നിരവധി ഉപഭോക്താക്കളുടെ വിശ്വാസം ഈ ബ്രാൻഡ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

വിപണിയിലെ കടുത്ത മത്സരങ്ങൾക്കിടയിലും തിളങ്ങി ഹിബയുടെ വിജയയാത്ര.

വിവാഹ വസ്ത്രങ്ങളുടെ വിപണിയിലെ കടുത്ത മത്സരങ്ങളെ അവഗണിച്ചുകൊണ്ട് ഹിബ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നു. വിമർശനങ്ങളെ തന്റെ ശക്തിയാക്കി മാറ്റിയതാണ് ഹിബയുടെ കഥയിലെ മറ്റൊരു പ്രചോദനം. പഠനകാലത്ത് ഒരു ശരാശരി വിദ്യാർത്ഥിനിയാണെന്നും ഭാവിയിൽ ഒരു ഭാവിയുമില്ലെന്നും പലരും അവളെ പറഞ്ഞിരുന്നു. ആ വാക്കുകളെ തോൽവി ഏറ്റുവാങ്ങാനുള്ള കാരണമാക്കാതെ, അവൾ തന്റെ പാഷനെ പിന്തുടരാൻ ആ വാക്കുകളെ ഇന്ധനമാക്കി. ഇന്ന് അവളുടെ വിജയത്തിന് ആ വിമർശനങ്ങൾ വലിയൊരു അടിത്തറയിട്ടു.

ആത്മവിശ്വാസത്തോടെ പുതിയ സ്വപ്നങ്ങളിലേക്ക്.

സ്വന്തം വിവാഹവസ്ത്രം വാടകയ്ക്ക് നൽകിയ ചെറിയൊരു ആശയം ഇന്ന് നൂറുകണക്കിന് വധുക്കളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്ന ഒരു സംരംഭമായി വളർന്നു. ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും പിന്തുണയാണ് ഹിബയുടെ ശക്തി. ഒരു Rental Outfits for Brides പ്ലാറ്റ്‌ഫോം എന്നതിലുപരി, പാഷനും ആത്മവിശ്വാസവും കൊണ്ട് ഒരു ചെറിയ ആശയത്തെ പോലും അസാധാരണമാക്കാം എന്ന് തെളിയിക്കുന്ന ഒരു മാതൃക കൂടിയാണ് RentArc. പരിമിതമായ വിഭവങ്ങളോടെയും വ്യക്തമായ കാഴ്ചപ്പാടും സ്ഥിരതയും ഉണ്ടെങ്കിൽ ഒരു ബ്രാൻഡ് വിജയകരമായി വളർത്താനാകുമെന്ന് ഹിബയുടെ യാത്ര വ്യക്തമാക്കുന്നു. ഇന്ന് നിരവധി യുവ സംരംഭകർക്ക് പ്രചോദനമായി മാറുകയാണ് RentArc എന്ന ഈ സംരംഭക വിജയം.

RENTARC | Stylish Bridal Rentals for Every Wedding Moment in Malappuram.

It's a celebration where colors, traditions, and dreams come together. Every bride needs a perfect dress to make that dream come true. Fathima Hiba, from Vandoor, Malappuram, started RentArc to make that dream available to many. The main focus of this brand is Rental Outfits for Brides, which provides brides with the outfits they need for every wedding ceremony, including Arabic weddings, haldi, mehndi, reception, and more. In this issue, Big Brain Magazine introduces you to this young entrepreneur and her growing bridal rental brand.What began as a simple idea during her student years has turned into a trusted platform that serves brides with a wide selection of wedding outfits and accessories. By combining affordability, style, and convenience, RentArc helps brides enjoy their special moments without the stress of overspending. Through this venture, Hiba also promotes a more practical and sustainable approach to bridal fashion among the younger generation.

References

https://successkerala.com/a-new-address-for-your-wedding-dreams-rentarc/

FATHIMA HIBA

Name: FATHIMA HIBA

Contact: 9526710485

Social Media: https://www.instagram.com/rent.arc/?hl=en