യൂട്യൂബ് നോക്കി കസ്റ്റമൈസ്ഡ് ഗിഫ്റ്റുകൾ ഉണ്ടാക്കാൻ പഠിക്കുകയും, ഇന്ന് ഒമാനിൽ ഉപഭോക്താക്കളുടെ ഇഷ്ടത്തിനും ബഡ്ജറ്റിനും അനുസരിച്ച് ഗിഫ്റ്റ് ഹാംപറുകൾ ഉണ്ടാക്കി വരുമാനം നേടുകയും ചെയ്യുന്ന കണ്ണൂർ മമ്പറം സ്വദേശിനി ജസ്‌ല ഫർഷിനെ പരിചയപ്പെടാം. ഒമാനിൽ വിവിധ തരം കസ്റ്റമൈസ്ഡ് ഗിഫ്റ്റ് ഹാംപറുകൾ, ഫ്രെയിമുകൾ എന്നിവ നിർമ്മിച്ച് നൽകുന്ന Personalized Gift Hamper Maker ആണ് Jas Handmade Oman എന്ന ബ്രാൻഡ്. ഈ യുവസംരംഭകയെക്കുറിച്ചും അവളുടെ വിജയഗാഥയെക്കുറിച്ചും BigBrain Magazine ഈ ലക്കത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു.
ചെറിയ ക്ലാസ്സ് മുതലേ പേപ്പർ, ആർട്ട് വർക്കുകളോട് ജസ്‌ലക്ക് വലിയ താല്പര്യം ആയിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ഗിഫ്റ്റ് ഹാംപറുകളെക്കുറിച്ച് യൂട്യൂബിൽ നിന്ന് പഠിച്ചാണ് അവൾ അത് ഉണ്ടാക്കാൻ ശ്രമിച്ചത്. ആദ്യമൊക്കെ ഒരു വർക്ക് പൂർത്തിയാക്കാൻ മണിക്കൂറുകളും ദിവസങ്ങളും എടുത്തിരുന്നെങ്കിലും ഇന്ന് മിനിറ്റുകൾക്കുള്ളിൽ അതേ ഉൽപ്പന്നം ഉണ്ടാക്കാൻ അവൾക്ക് കഴിയുന്നു. ആദ്യമായി ഉണ്ടാക്കിയ എക്സ്പ്ലോഷൻ ബോക്സിന്റെ വീഡിയോ വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയപ്പോൾ ലഭിച്ച നല്ല പ്രതികരണമാണ് കൂടുതൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ അവളെ പ്രേരിപ്പിച്ചത്. അങ്ങനെ ഒരു സുഹൃത്ത് നൽകിയ ഓർഡറിൽ നിന്ന് ലഭിച്ച 250 രൂപയാണ് അവളുടെ ആദ്യത്തെ വരുമാനം. പിന്നീട്, ഭർത്താവിൻ്റെ സഹോദരിയുടെ നിർദ്ദേശപ്രകാരം ഒരു വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും അതിലൂടെ കൂടുതൽ ഓർഡറുകൾ ലഭിക്കുകയും ചെയ്തു.
നാട്ടിൽ നാല് വർഷത്തോളം ക്രാഫ്റ്റ് വർക്കുകൾ ചെയ്തതിന് ശേഷം ഭർത്താവിനും മകനുമൊപ്പം ഒമാനിൽ സ്ഥിരതാമസമാക്കിയപ്പോഴും ഭർത്താവിൻ്റെ പിന്തുണയോടെ അവൾ ബിസിനസ്സ് തുടർന്നു. വെറുതെ ആഗ്രഹിച്ചിരുന്നിട്ട് കാര്യമില്ലെന്നും, വെല്ലുവിളികളെ നേരിട്ട് കഠിനാധ്വാനം ചെയ്യണമെന്നും ജസ്‌ല പറയുന്നു. ഒരു ചെറിയ വരുമാനത്തിൽ നിന്ന് ഒരു വലിയ സംരംഭം കെട്ടിപ്പടുക്കുന്നതിനുള്ള ആത്മവിശ്വാസം അവൾക്ക് നൽകിയത് സ്വന്തം കഴിവിയിലുള്ള വിശ്വാസമാണ്. ജസ്‌ലയുടെ കഥ, പാഷനും കഠിനാധ്വാനവും ഒരു സാധാരണ ഹോബിയെ എങ്ങനെ ഒരു വിജയകരമായ ബിസിനസ്സായി മാറ്റുമെന്ന് കാണിച്ചു തരുന്നു.
Jasla's journey is a testament to the power of creativity and resilience. Her story encourages aspiring entrepreneurs to embrace their passions and turn them into viable businesses. Through her innovative approach, Jasla not only meets the needs of her customers but also adds a personal touch that makes each gift hamper special. This dedication to quality and customer satisfaction has set her apart in a competitive market. As she continues to grow her brand, Jasla remains committed to her roots, often incorporating traditional elements from her homeland into her designs. This blend of cultural heritage and modern aesthetics resonates with her clientele, making her products not just gifts, but cherished memories. In a world where personalization is key, Jasla Farsh exemplifies how one can carve out a niche by staying true to oneself while adapting to the demands of the market. Her story is not just about business success; it's about passion, perseverance, and the joy of giving.
https://www.instagram.com/p/C-h_biwSqK0/?igsh=ZHphazJmNnluY240
Name: JASLA FARSHIN
Contact: 96878586663
Social Media: https://www.instagram.com/_jas_handmade.oman/?hl=en