പ്രതിസന്ധികളോട് ഒരുങ്ങിയ ജീവിതപാതയിൽ ചിലർ തളരുന്നു ചിലർ അതിനെ അതിജീവിക്കുന്നു. അങ്ങനെ ഇരുട്ട് നിറഞ്ഞ ജീവിതത്തിൽനിന്നും വെളിച്ചത്തിലേക്ക് അതിജീവിച്ച നുബ്‌ലയുടെ ജീവിതമാണ് ഇന്ന് Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. ഒരു സാധാരണ വീട്ടമ്മയായി തുടങ്ങിയ ജീവിതം, കഠിനാധ്വാനത്തിലും, ആത്മവിശ്വാസത്തിലും, അടിയുറച്ച പരിശ്രമങ്ങളിലൂടെയും മാറ്റിമറിച്ചതാണ് അവർ ഇന്ന് "CALISTA BY NUBLA " എന്ന പേരിൽ കേരളത്തിലും തമിഴ്നാട്ടിലും അറിയപ്പെടുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റായി മാറിയത്. ഈ ലേഖനം അതിജീവനം കൊണ്ടും ആഗ്രഹങ്ങൾ കൊണ്ടും നിറഞ്ഞ നുബ്‌ലയുടെ അവളുടെ ബ്രാൻഡ് കാലിസ്റ്റാ ബൈ നുബ്‌ലയുടെ വളർച്ചയുടെ കഥയാണ്.
പാലക്കാട് നൂറണി സ്വദേശി നുബ്‌ലയുടെ ജീവിതം വളരെ ചെറുപ്പത്തിൽ തന്നെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. വിദ്യാഭ്യാസം പൂർത്തിയാകും മുമ്പേ നുബ്‌ലയുടെ വിവാഹം കഴിഞ്ഞിരുന്നു.തുടർന്ന് ദാമ്പത്യജീവിതത്തിൽ നിന്ന് കഠിനമായ മാനസികവും, ശാരീരികവുമായ പീഡനങ്ങൾ അനുഭവപ്പെട്ടിരുന്നു . കുഞ്ഞുണ്ടായതോടെ മാറ്റങ്ങൾ ഉണ്ടാവുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റതോടെ മുന്നോട്ടുള്ള ജീവിതം നുബ്‌ലക് മുന്നിൽ ചോദ്യചിഹ്നമായി മാറി.എന്നാൽ പ്രതിസന്ധികൾക്കുമുന്നിൽ തളരാൻ അവർ തയാറായിരുന്നില്ല, അതിനുപകരം സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ അവർ തീരുമാനിച്ചു. തുടർന്ന് പഠനം പുനരാരംഭിക്കാൻ നുബ്‌ല തീരുമാനിച്ചു അതിനായി ആവശ്യമായ ഫീസി കണ്ടെത്താൻവേണ്ടി മെഹന്ദി ആർട്ടിസ്റ്റായി പ്രവർത്തനം ആരംഭിച്ചു . ചെറിയ വർക്കുകളിൽനിന്നും കിട്ടുന്ന പൈസകൊണ്ട് പഠനം പൂർത്തിയാക്കി. സുഹൃത്തിന്റെ വിവാഹത്തിന് ചെയ്തുകൊടുത്ത വർക്കായിരുന്നു "CALIST BY NUBLA " എന്ന ബ്രാൻഡിന് വഴിത്തിരിവായി മാറിയത്.
ഭർത്താവിന്റെ നിരുത്സാഹപ്പെടുത്തലുകൾക്കിടയിലും സ്വരുക്കൂട്ടിയ പണത്തിൽ നിന്ന് കോഴ്‌സുകൾ ചെയ്ത് സെർട്ടിഫൈഡ് മേക്കപ്പ് ആർട്ടിസ്റ്റായി മാറുകയായിരുന്നു. സ്വന്തമായി തയ്യാറാക്കി പ്രചരണം നടത്തിയുമാണ് "മെഹന്ദി & മേക്കപ്പ് ബൈ നുബ്‌ല " എന്ന ചെറിയ സംരംഭം തുടങ്ങിയത്. പിന്നീട് അതിന്ടെ പേര് മാറ്റി "Calista By Nubla" എന്ന പുനർനാമകരണം ചെയ്തു. ക്ലയന്റിന്റെ ഇഷ്ടങ്ങളും ആവശ്യങ്ങളും മനസ്സിലാക്കിയും, ട്രെൻഡുകൾക് അനുയോജ്യമായ സർവീസ് നൽകിയുമാണ് ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും അറിയപ്പെടുന്ന ഒരു മേക്കപ്പ് ആർട്ടിസ്റ്റായി നുബ്‌ല മാറിയിരിക്കുന്നു.
The article highlights the inspiring journey of Nubla, the founder of the beauty brand “Calista By Nubla,” who transformed her life through courage, determination, and passion for makeup artistry. Facing several personal struggles and hardships at a young age, Nubla refused to let circumstances define her future. In order to become financially independent and continue her education, she began working as a mehendi artist, slowly building confidence and experience in the beauty field. A bridal makeover she did for a friend became a turning point in her life and motivated her to pursue makeup artistry professionally. With strong determination, she invested her savings into professional training and launched her venture under the name “Mehendi & Makeup by Nubla,” which later evolved into “Calista By Nubla.” Through consistent hard work, quality service, and a deep understanding of client preferences, she gradually built a loyal customer base across Kerala and Tamil Nadu. Today, Nubla’s journey stands as an inspiring example of how resilience, self-belief, and passion can help overcome life’s challenges and turn dreams into reality.
https://successkerala.com/kalista-who-rose-through-nublas-hard-work/
Name: Nubla Makeover
Contact: 8137023029
Address: Tippusulthan Nagar, West Yakkara, Palakkad, Kerala
Social Media: https://www.instagram.com/calista_makeover?igsh=MXMwcmFsdjFoN2dmaQ%3D%3D