TESS BY ATHIRA : നൈറ്റ് വെയർ മുതൽ ഹോം ഡെക്കർ വരെ

Success Story of Tess by Athira in Malayalam

ഒരു ബിസിനസ് പശ്ചാത്തലമില്ലാതെയും കഠിനാധ്വാനത്തിലൂടെയും സ്വന്തം സംരംഭം കെട്ടിപ്പടുത്ത വ്യക്തിയാണ് എറണാകുളം സ്വദേശിനി ആതിര ജോർജ്. വസ്ത്രവിപണന രംഗത്തെ സാധ്യതകൾ തിരിച്ചറിഞ്ഞ്, പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി, അധികമാരും ശ്രദ്ധിക്കാത്ത ചില ഉൽപ്പന്നങ്ങളിലാണ് ആതിര ശ്രദ്ധ കേന്ദ്രീകരിച്ചത്.

വേറിട്ട ഉൽപ്പന്നങ്ങൾ, മൂന്ന് ബ്രാൻഡുകൾ

കഴിഞ്ഞ 10 വർഷമായി എറണാകുളം വാഴക്കുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആതിരയുടെ സംരംഭം നൈറ്റ്‌വെയറുകൾ, ഹോം ഡെക്കർ ഉൽപ്പന്നങ്ങൾ, ന്യൂബോൺ ഉൽപ്പന്നങ്ങൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 'Tess', 'Luscious Home Decor', 'Baby Tess' എന്നിങ്ങനെ മൂന്ന് ബ്രാൻഡുകളാണ് ആതിരക്ക് കീഴിലുള്ളത്.

  • Tess: പ്രീമിയം കോട്ടൺ ഫാബ്രിക്കിൽ കട്ട് വർക്ക്, എംബ്രോയിഡറി നൈറ്റ്‌വെയറുകൾ, മെറ്റേണിറ്റി വെയറുകൾ, ഫീഡിംഗ് ഫ്രണ്ട്‌ലി വസ്ത്രങ്ങൾ എന്നിവ ഈ ബ്രാൻഡിന് കീഴിൽ ലഭ്യമാണ്.
  • Luscious Home Decor: സാറ്റിൻ ഫിനിഷ്ഡ് കോട്ടണിലും പ്യുവർ കോട്ടണിലും നിർമ്മിച്ച കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റുകൾ, എംബ്രോയിഡറി ബെഡ്ഷീറ്റുകൾ, പ്രിന്റഡ് ബെഡ്ഷീറ്റുകൾ, പ്ലെയിൻ ബെഡ്ഷീറ്റുകൾ എന്നിവ ഇവിടെയുണ്ട്. വീടുകളുടെ ഡിസൈനും ഇഷ്ടവും അനുസരിച്ച് ഇവ മാറ്റിയെടുക്കാം.
  • Baby Tess : ഡയപ്പർ ബാഗുകൾ, കസ്റ്റമൈസ്ഡ് ഹോസ്പിറ്റൽ ബാഗുകൾ തുടങ്ങിയ ന്യൂബോൺ ഉൽപ്പന്നങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

ബിസിനസ് സാധ്യതകളും കുടുംബ പിന്തുണയും

ഹൗസ് വാമിംഗ്, വെഡിംഗ്, ബാപ്റ്റിസം പോലുള്ള ചടങ്ങുകൾക്ക് വസ്ത്രങ്ങൾക്കും തീമിനും അനുസരിച്ചുള്ള ഹോം ഡെക്കർ ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആതിര ഈ മേഖലയിലെ സാധ്യത തിരിച്ചറിഞ്ഞത്. അച്ഛൻ ജോർജ് മാത്യു, അമ്മ ലൂസി, സഹോദരങ്ങളായ സിബി, ആൻസി, സഹോദരന്റെ ഭാര്യ ആൻസോനാ സിബി എന്നിവരുടെ പൂർണ്ണ പിന്തുണയോടെയാണ് ആതിര തന്റെ സംരംഭക യാത്ര ആരംഭിച്ചത്. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയതോടെ 'ടെസ്സ് ബൈ ആതിര' ഇന്ത്യക്കകത്തും പുറത്തും വലിയ സ്വീകാര്യത നേടി.

വളർച്ചയും ഭാവി പദ്ധതികളും

നിലവിൽ രണ്ട് യൂണിറ്റുകളിലായാണ് ആതിരയുടെ സംരംഭം പ്രവർത്തിക്കുന്നത് – ഒന്ന് വീടിനോട് ചേർന്നും മറ്റൊന്ന് ടൗൺ കേന്ദ്രീകരിച്ചും. ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള മോഡലും ഡിസൈനും തിരഞ്ഞെടുക്കാമെന്നതും ലോകമെമ്പാടും ഷിപ്പിംഗ് സൗകര്യം ഉണ്ടെന്നതും ആതിരയുടെ ബിസിനസിനെ കൂടുതൽ ജനകീയമാക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം ആളുകൾ ഉൽപ്പന്നങ്ങൾ തേടിയെത്തുന്നതിനാൽ, സംരംഭം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരു പുതിയ ഔട്ട്‌ലെറ്റ് തുറക്കാനുള്ള ഒരുക്കത്തിലാണ് ആതിര.

Athira George: A Distinctive Entrepreneur in Fashion

Athira George, from Ernakulam, is a self-made entrepreneur who built her business without a traditional business background, showcasing that sheer hard work can lead to success. Unlike many in the online clothing market, Athira identified and capitalized on niche segments: nightwear, home décor, and newborn products. For the past decade, operating from Vazhakulam, she has established three brands: Tess (premium cotton nightwear, maternity wear, and feeding-friendly clothes), Luscious Home Decor (customized and embroidered bedsheets in various fabrics), and Baby Tess (diaper bags and customized hospital bags). Athira recognized a market gap for themed home décor items for events like housewarmings and weddings, inspiring her venture. With the strong support of her parents, siblings, and sister-in-law, she launched her business, gaining popularity in India and abroad by offering affordable, high-quality products. Currently, Athira operates two units and provides worldwide shipping, allowing customers to choose their preferred designs. Due to increasing demand from across Kerala, Athira is now planning to open a new outlet to expand her reach and services.

Athira Geoge

Name: Athira Geoge