പാലക്കാട്ടുകാരിയായ രേവതി, കോയമ്പത്തൂരിലെ ആർക്കിടെക്ചർ ബിരുദ വിദ്യാർഥിനിയായിരിക്കെ കോവിഡ് കാലത്ത് വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിയപ്പോൾ, ആഭരണങ്ങളോടുള്ള തന്റെ പ്രണയം ഒരു സംരംഭമാക്കി മാറ്റി. 'സൃഷ്ടി ജൂവൽസ്' എന്ന പേരിൽ ഇമിറ്റേഷൻ ആഭരണങ്ങൾ നിർമ്മിക്കുന്ന ഈ സംരംഭം ഇന്ന് ഏകദേശം മൂന്ന് കോടിയോളം രൂപയുടെ വിറ്റുവരവുള്ള ഒന്നായി വളർന്നു. നിലവിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരിൽ ഒരാളാണ് രേവതി.
ഒരു ചെറിയ വെബ്സൈറ്റിൽ നിന്നാണ് 'സൃഷ്ടി'യുടെ പിറവി. പ്ലസ് ടുവിന് പഠിക്കുമ്പോൾ തന്നെ സ്വന്തമായി ആഭരണങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്ന രേവതി, ലോക്ക്ഡൗൺ സമയത്ത് ഇൻസ്റ്റഗ്രാമിൽ 'സൃഷ്ടി ജൂവൽസ്' എന്ന പേരിൽ ഒരു അക്കൗണ്ട് ആരംഭിച്ചു. കറുത്ത ചരടിൽ മുത്തുകളും സിൽവർ ചാംസും കോർത്ത പാദസരങ്ങളായിരുന്നു തുടക്കം. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും വെബ്സൈറ്റ് ആരംഭിക്കുകയും ചെയ്തതോടെ ധാരാളം ഓർഡറുകൾ ലഭിച്ചു തുടങ്ങി. അതിൽ നിന്നാണ് അവർ ഇമിറ്റേഷൻ ഗോൾഡ് ആഭരണങ്ങളിലേക്ക് കടന്നത്. നിർമ്മാണം, പാക്കിംഗ്, വിൽപ്പന എന്നിവയെല്ലാം സ്വയം ചെയ്യാനായിരുന്നു രേവതിയുടെ തീരുമാനം. എന്നാൽ ഓർഡറുകൾ വർധിച്ചപ്പോൾ ഒരു ഷോറൂം തുറന്നു. നിലവിൽ ഏകദേശം രണ്ട് ലക്ഷത്തോളം ഓൺലൈൻ ഉപഭോക്താക്കൾ 'സൃഷ്ടി'ക്കുണ്ട്.
ഉപഭോക്താക്കളുടെ വിശ്വാസം മാത്രമായിരുന്നു തന്റെ സംരംഭത്തിന്റെ മൂലധനം. ഓൺലൈൻ വഴിയുള്ള കച്ചവടമായതുകൊണ്ട് ആവശ്യക്കാരെ നേരിട്ട് കാണുന്നില്ല. ആരെന്നുപോലും അറിയാത്തവരുടെ വിശ്വാസം നേടിയെടുക്കുക ശ്രമകരമായിരുന്നു. ആളുകളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി എത്രയും പെട്ടെന്ന് ഉൽപ്പന്നം അവരുടെ കൈകളിൽ എത്തിക്കുക എന്നതായിരുന്നു രേവതിയുടെ ആദ്യ ലക്ഷ്യം. കുറഞ്ഞ വിലയും ഉയർന്ന ഗുണമേന്മയും ഉറപ്പാക്കി. ഒരു വർഷം മുൻപ് പൂജ്യത്തിൽ തുടങ്ങിയ 'സൃഷ്ടി ജൂവൽസ്' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഇന്ന് പത്ത് ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. പഠനത്തിൽ നിന്ന് ലഭിച്ച പരിശീലനങ്ങൾ രേവതിയെ തന്റെ സംരംഭത്തിലും സഹായിച്ചു, വ്യത്യസ്തമായ ഡിസൈനുകൾ പിറവിയെടുത്തു. സംരംഭക മേഖലയിലെ മികവിന് 'ഷീ ഇന്ത്യ' പ്രസിദ്ധീകരണത്തിന്റെ 'ട്രസ്റ്റഡ് ജ്വല്ലറി ബ്രാൻഡ്' അവാർഡും 'സംരംഭം' മാസികയുടെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകയ്ക്കുള്ള പുരസ്കാരവും രേവതിക്ക് ലഭിച്ചു.
സ്വപ്നങ്ങളിലേക്ക് ഒരു മിനികൂപ്പറിൽ
ഓരോ ഉൽപ്പന്നവും ഉപഭോക്താക്കളുടെ അടുത്തെത്തിക്കഴിഞ്ഞാൽ, ഒരുപാട് ഇഷ്ടമായി, ഹാപ്പിയായി എന്നെല്ലാമുള്ള സന്ദേശങ്ങൾ ലഭിക്കാറുണ്ട്. 'സൃഷ്ടി'യുടെ ഷോപ്പിൽ നിന്ന് നേരിട്ട് ആഭരണങ്ങൾ വാങ്ങാൻ പല സ്ഥലങ്ങളിൽ നിന്നും ആളുകളെത്താറുണ്ട്. ഈ വരുമാനം കൊണ്ടാണ് 25-ാം വയസ്സിൽ ഒരു മിനികൂപ്പർ കാർ വാങ്ങാൻ കഴിഞ്ഞതെന്നും അത് അഭിമാനകരമായ നേട്ടമാണെന്നും രേവതി പറയുന്നു. പ്രായം ഒരു ഘടകമല്ലെന്നും പാഷനാണ് പ്രധാനം എന്നും രേവതി വിശ്വസിക്കുന്നു. തന്റെ 22-ാമത്തെ വയസ്സിലാണ് സംരംഭം തുടങ്ങിയത്. വലിയ മുതൽമുടക്ക് ഉണ്ടായിരുന്നില്ല. ഈ സംരംഭത്തിനായി തന്റെ സമയമാണ് പ്രധാനമായും മാറ്റിവെച്ചത്, ഇടതടവില്ലാതെ ജോലിചെയ്തു. കുടുംബത്തിന്റെ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെ പ്രധാന ശക്തി. ഇപ്പോൾ 'സൃഷ്ടി'ക്ക് 20 ജീവനക്കാരുണ്ട്.
Palahakkad native Revathy, an architecture student in Coimbatore, transformed her passion for jewelry into a successful venture, "Srishti Jewels," during the COVID-19 lockdown. Starting with anklets made from beads and silver charms, she quickly expanded into imitation gold jewelry, leveraging Instagram and a website. Her focus on customer trust, affordable pricing, and high quality propelled her business, which now boasts two lakh online customers and annual revenue of nearly three crores. Revathy's architectural background aided in unique designs, and her dedication, along with strong family support, has been instrumental in her success, earning her awards and enabling her to purchase a Mini Cooper at just 25 years old.
Name: REVATHY NANDA
Contact: 7907891968
Email: shrishtijewelsonline@gmail.com
Address: Shrishti jewlels, 2nd Floor, Ambaadi archade,Stadium Bypass Rd ,Palakkad, Kerala 678013