NEELUS BAKE ON : അടുക്കളയിൽ നിന്ന് ഒരു ബേക്കിംഗ് സാമ്രാജ്യം

Success Story of Neelus Bake On in Malayalam

ലോക്ഡൗൺ കാലത്തെ ഒരു പരീക്ഷണമായി അടുക്കളയിൽ ആരംഭിച്ച ഹോം ബേക്കിംഗ് ഇന്ന് ഒരു തിരക്കേറിയ ബ്രാൻഡായി മാറിയിരിക്കുകയാണ്. കലൂർ സ്വദേശിനിയും ഹോം ബേക്കറുമായ നീലു അബൂബക്കറാണ് ഈ സംരംഭത്തിന് പിന്നിൽ. ഔദ്യോഗിക പരിശീലനമൊന്നുമില്ലാതെ, സ്വന്തം അഭിനിവേശവും നിശ്ചയദാർഢ്യവും കൈമുതലാക്കി കസ്റ്റമൈസ്ഡ് കേക്കുകൾക്ക് ഒരു പുതിയ മുഖം നൽകി നീലു തന്റെ യാത്ര തുടരുന്നു.

'നീലൂസ് ബേക്ക് ഓൺ' ഒരു തുടക്കം

കോവിഡ് കാലത്താണ് നീലു 'നീലൂസ് ബേക്ക് ഓൺ' എന്ന പേരിൽ തന്റെ സംരംഭം ആരംഭിക്കുന്നത്. തുടക്കത്തിൽ തെറ്റുകളും തിരുത്തലുകളും സംഭവിച്ചിരുന്നെങ്കിലും, സ്ഥിരതയാർന്ന പ്രവർത്തനങ്ങളിലൂടെ 'നീലൂസ് ബേക്ക് ഓൺ' പെർഫെക്റ്റ് കേക്ക് പാർട്ണറായി മാറി. യൂട്യൂബിലെ ട്യൂട്ടോറിയൽ വീഡിയോകൾ കണ്ടാണ് നീലു തന്റെ ബേക്കിംഗ് യാത്ര ആരംഭിച്ചത്. ഒരു തുടക്കക്കാരിക്ക് സംഭവിക്കാവുന്ന പിഴവുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടായിരുന്നു 'നീലൂസ് ബേക്ക് ഓണി'ന്റെ വളർച്ച.

അഭിനിവേശം ഒരു ബിസിനസ്സാക്കി മാറ്റുന്നു

ആദ്യമൊക്കെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായിരുന്നു നീലു കേക്കുകൾ നൽകിയിരുന്നത്. കേക്കിന്റെ സ്വാദറിഞ്ഞവരെല്ലാം പ്രശംസകളുമായി എത്തിയതോടെ, ജീവിതത്തിൽ ഒരു പുതിയ മാറ്റത്തിന് സമയമായെന്ന് നീലു ഉറപ്പിച്ചു. ധൈര്യവും നിശ്ചയദാർഢ്യവും സ്ഥിരതയുമെല്ലാം ഒരുമിപ്പിച്ച്, നീലു തന്റെ പാഷനെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു ബിസിനസ്സാക്കി മാറ്റി. ഇൻസ്റ്റഗ്രാമിലെ 'നീലൂസ് ബേക്ക് ഓൺ' എന്ന പേജ് ഇതിന്റെ തുടർച്ചയായിരുന്നു. ജന്മദിനങ്ങൾ, വിവാഹങ്ങൾ തുടങ്ങി ആളുകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളിൽ ഇരട്ടി മധുരവുമായി 'നീലൂസ് ബേക്ക് ഓണി'ന് തങ്ങളുടെ സ്ഥാനമുറപ്പിക്കാൻ സാധിച്ചു. തീം കേക്കുകൾ, ടു ടയർ കേക്കുകൾ, ബ്രൗണികൾ, കപ്പ് കേക്കുകൾ, പേസ്ട്രികൾ തുടങ്ങി നിരവധി വിഭവങ്ങളാണ് നീലുവിന്റെ അടുക്കളയിൽ തയ്യാറാകുന്നത്. ചോക്ലേറ്റ് സ്ട്രോബെറി കേക്കാണ് 'നീലൂസ് ബേക്ക് ഓണി'ന്റെ പ്രധാന ആകർഷണം.

പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നോട്ട്

ഗർഭധാരണവും കോവിഡ്, ഡെങ്കി പോലുള്ള അസുഖങ്ങളും മുന്നോട്ടുള്ള യാത്രയിൽ തടസ്സങ്ങളുണ്ടാക്കിയെങ്കിലും, നീലു തളരാതെ മുന്നോട്ട് കുതിച്ചു. ഗർഭിണിയായിരുന്നപ്പോഴും പ്രതിദിനം ആറ് കേക്കുകൾ വരെ കസ്റ്റമേഴ്സിനായി തയ്യാറാക്കിയ ദിവസങ്ങളുണ്ടായിട്ടുണ്ടെന്ന് നീലു പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളും കണ്ടാണ് കൂടുതലും ഓർഡറുകൾ ലഭിക്കുന്നത്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിന്ന് ലഭിക്കുന്ന ഓർഡറുകൾക്ക് സൗജന്യ ഡെലിവറിയുമുണ്ട്.

ഒരു സ്വപ്നവും കുടുംബത്തിന്റെ പിന്തുണയും

കൊച്ചിയുടെ ഹൃദയഭാഗത്ത് സ്വന്തം പേരിൽ ഒരു കേക്ക് ഷോപ്പ് ആരംഭിക്കണമെന്നതാണ് നീലുവിന്റെ ഏറ്റവും വലിയ സ്വപ്നം. ഈ സ്വപ്നത്തെ മുറുകെപ്പിടിച്ച് ഭർത്താവ് നിഷാദും മക്കളായ ജന്നത്തും ജഹാനും നീലുവിന് പൂർണ്ണ പിന്തുണ നൽകുന്നു. സ്റ്റാഫുകളൊന്നുമില്ലാതിരുന്നിട്ടും കുടുംബത്തിന്റെ പിന്തുണയാണ് തന്റെ വിജയത്തിന് വഴിയൊരുക്കിയതെന്ന് നീലു ഉറച്ചുവിശ്വസിക്കുന്നു.

Neelus Bake On: A Sweet Success Story Born in Lockdown

What started as a lockdown experiment in the kitchen has blossomed into a bustling brand, Neelus Bake On, led by Kochi-based home baker Neelu Aboobacker. Without formal training, Neelu's passion and determination transformed her hobby into a thriving business specializing in customized cakes. Beginning with YouTube tutorials and learning from early mistakes, Neelu built a strong reputation, initially serving friends and family before expanding through her popular Instagram page. Despite challenges like pregnancy and illness, she persevered, often baking up to six cakes a day while pregnant. Neelus Bake On offers a variety of treats, with their chocolate strawberry cake being a highlight. Neelu's dream is to open a physical cake shop in the heart of Kochi, a dream strongly supported by her husband Nishad and children Jannath and Jahan, whose family backing has been key to her success.

NEELU JENNATH

Name: NEELU JENNATH

Contact: 8590619445