MEHENDI BY HIYA : വീട്ടിൽനിന്ന് ആഗോളവിപണിയിലേക്ക്, ഒരു യുവ സംരംഭകയുടെ കുതിപ്പ്

Success Story of Mehendi by Hiya in Malayalam

തിരുവനന്തപുരം സ്വദേശിയായ ഷറഹിയയുടെ @mehendi_by_hiya എന്ന ബിസിനസ്സ്, ഒരു പാഷൻ എങ്ങനെ വിജയകരമായ സംരംഭമാക്കി മാറ്റാം എന്നതിന് മികച്ച ഉദാഹരണമാണ്. ഹെന്ന ആർട്ട് ചെയ്യുന്നതിനൊപ്പം, ഓർഗാനിക് ഹെന്ന കോൺ, നെയിൽ കോൺ, സ്റ്റെൻസിൽസ് തുടങ്ങിയ ഉൽപ്പന്നങ്ങളും ഷറഹിയ വിൽക്കുന്നുണ്ട്. ഈ ഉൽപ്പന്നങ്ങൾ അഖിലേന്ത്യ തലത്തിൽ ഡെലിവറി ചെയ്യുന്നുമുണ്ട്.

ബിസിനസ്സ് തുടക്കം

ചെറുപ്പത്തിൽ വീടിന്റെ ചുമരുകളിലും പാഠപുസ്തകങ്ങളിലും ഹെന്ന കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്നത് ഷറഹിയക്ക് ഒരു ഇഷ്ടവിനോദമായിരുന്നു. പിന്നീട് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സൗജന്യമായി മെഹന്തിയിട്ട് കൊടുക്കാൻ തുടങ്ങി. മെഹന്തിയിടാനുള്ള തൻ്റെ താൽപ്പര്യം ഒരു വരുമാന മാർഗ്ഗമായി മാറുമെന്ന് ഷറഹിയ ഒരിക്കലും കരുതിയിരുന്നില്ല. പ്ലസ്ടുവിൽ പഠിക്കുമ്പോളാണ് ഇൻസ്റ്റഗ്രാം തുടങ്ങി തൻ്റെ വർക്കുകളുടെ ചിത്രങ്ങൾ പങ്കുവെക്കാൻ തുടങ്ങിയത്.

ഒരു സുഹൃത്തിൻ്റെ ചേച്ചിയുടെ വിവാഹത്തിന് മെഹന്തിയിട്ട് കൊടുത്തപ്പോൾ, മണിക്കൂറുകൾ നീണ്ട ഷറഹിയയുടെ പ്രയത്നം കണ്ട് ആ വധു 2000 രൂപ നൽകി. അതായിരുന്നു ഷറഹിയയുടെ ആദ്യ വരുമാനവും ബിസിനസ്സിലേക്കുള്ള ആദ്യ നിക്ഷേപവും. ആ 2000 രൂപ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങിയാണ് ഷറഹിയ തൻ്റെ ഇഷ്ടത്തെ ഒരു ബിസിനസ്സായി വളർത്തിയത്.

നൽകുന്ന സേവനങ്ങൾ

ഷറഹിയ ഹെന്ന ആർട്ട് വർക്കുകൾ വീട്ടിൽ വെച്ച് ചെയ്യുന്നതിന് പുറമെ, ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് അവരുടെ വീടുകളിലും നേരിട്ടെത്തി സേവനം നൽകുന്നു. ഹെന്ന ആർട്ട് വധുക്കൾക്ക് വേണ്ടി മാത്രമല്ല, കുടുംബാംഗങ്ങൾക്കും ഒരുമിച്ച് ടീമായിട്ടും ചെയ്തു കൊടുക്കുന്നുണ്ട്. വള കാപ്പ്, വയസ്സറിയിക്കൽ പോലുള്ള വിവിധ പരിപാടികൾക്കും ഹെന്ന ആർട്ട് വർക്കുകൾ ഷറഹിയ ചെയ്യുന്നു.

ഇതിനുപുറമെ, ഓർഗാനിക് ഹെന്ന കോൺ, നെയിൽ കോൺ, സ്റ്റെൻസിൽസ് തുടങ്ങിയ ഉൽപ്പന്നങ്ങളും ഷറഹിയ വിൽക്കുന്നുണ്ട്. ഈ ഉൽപ്പന്നങ്ങൾ ഇന്ത്യയിലുടനീളം ഡെലിവറി ചെയ്യുന്നു.

വിജയവും അംഗീകാരവും

പതിനെട്ടാം വയസ്സിൽ തന്നെ സ്വന്തം വരുമാനം കൊണ്ട് ഫോണും വാഹനവും വാങ്ങാനും സ്വന്തം വിവാഹത്തിന് പണം കണ്ടെത്താനും ഷറഹിയക്ക് സാധിച്ചു. ഇന്ന് 23 വയസ്സിൽ, ഒരു പ്രൊഫഷണൽ മെഹന്തി ആർട്ടിസ്റ്റ് എന്ന നിലയിൽ ഷറഹിയ മികച്ച വരുമാനം നേടുന്നുണ്ട്. ഇപ്പോൾ സീരിയൽ അഭിനേതാക്കൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ പോലും മെഹന്തിയിടാൻ ഷറഹിയയെ നേരിട്ട് ബന്ധപ്പെടുന്നുണ്ട്, അത്രയധികം തൻ്റെ പാഷനെ വളർത്താൻ ഷറഹിയക്ക് കഴിഞ്ഞു.

Sharahiya's Entrepreneurial Journey: From Henna Hobby to Thriving Business

Sharahiya, a native of Thiruvananthapuram, has transformed her childhood passion for henna art into a successful business known as @mehendi_by_hiya. Beyond offering intricate henna designs, she also sells organic henna cones, nail cones, and stencils, with pan-India delivery. Sharahiya provides both at-home services and travels to clients' locations for convenience, catering not only to brides but also to family members, teams, and various events like baby showers and coming-of-age ceremonies. What began as a hobby, doing free designs for friends and family, turned into a professional venture when a bride, impressed by Sharahiya's dedication, paid her 2000 rupees. This initial investment enabled her to purchase products and build her business. By the age of eighteen, she was financially independent, purchasing her own phone and vehicle, and even funding parts of her wedding. Now, at 23, Sharahiya is a highly sought-after professional mehndi artist, with celebrities seeking out her services, a testament to her dedication and talent.

Sharahiya

Name: Sharahiya

Contact: 9656333431