കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ടി ഓൺലെെൻ വസ്ത്ര വിപണന രംഗത്ത് ഒരു പുതിയ അദ്ധ്യായം തുറന്നിരിക്കുകയാണ് മൽഹാർ ലേബൽ. വളരെ കുറഞ്ഞ വിലയിൽ, എന്നാൽ എല്ലാവർക്കും വാങ്ങാനും ഉപയോഗിക്കാനും കഴിയുന്ന വസ്ത്രങ്ങൾ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് മൽഹാറിന്റെ പ്രധാന ലക്ഷ്യം. കോട്ടയം പാലാ സ്വദേശിനിയായ താരാ തോമസാണ് ഈ സംരംഭത്തിന് ജീവൻ നൽകിയത്. വിവാഹശേഷം കുഞ്ഞുമായി വീട്ടിൽ ഒതുങ്ങിക്കൂടാതെ, 'ക്രിയേറ്റീവ്' ആയി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് താരയെ സ്വന്തമായി ഒരു സംരംഭം എന്ന ആശയത്തിലേക്ക് എത്തിച്ചത്. അങ്ങനെയാണ് മൽഹാർ എന്ന തന്റെ ആഗ്രഹസാക്ഷാത്കാരത്തിന് ഈ സംരംഭക തുടക്കം കുറിച്ചത്.
2022-ൽ പ്രവർത്തനം ആരംഭിച്ച മൽഹാറിന് അന്നുമുതൽ ഇന്നുവരെ ഓൺലെെൻ വസ്ത്ര വ്യാപാര രംഗത്ത് തന്റേതായ കയ്യൊപ്പ് രേഖപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ആരംഭകാലത്ത് ഇൻസ്റ്റാഗ്രാം പേജ് വഴിയുള്ള ഓർഡറുകളായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ, പിന്നീട് ആരംഭിച്ച വെബ്സൈറ്റ് ഈ സംരംഭത്തിന് കൂടുതൽ സാധ്യതകൾ സമ്മാനിച്ചു. തുടക്കത്തിൽ ഒരു ദിവസം തന്നെ 500 മുതൽ 550 ഓർഡറുകൾ വരെ മൽഹാറിന് ലഭിച്ചിരുന്നു, ഇത് മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ ഊർജ്ജം നൽകി. ഇന്ന് വെബ്സൈറ്റ് വഴി മാത്രമാണ് മൽഹാറിൽ ഓർഡറുകൾ സ്വീകരിക്കപ്പെടുന്നത്. നിലവിൽ ഓൺലെെൻ വിൽപ്പനയ്ക്കാണ് മൽഹാർ മുൻതൂക്കം നൽകുന്നതെങ്കിലും, ഭാവിയിൽ മൽഹാറിന്റെ പ്രവർത്തനങ്ങൾ ഓഫ്‌ലെെൻ ആക്കാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ അമരക്കാർ.
ആയിരം രൂപയിൽ താഴെയുള്ള വസ്ത്രങ്ങളാണ് മൽഹാറിൽ കച്ചവടം നടത്തുന്നത്. എന്നും ഉപയോഗിക്കാൻ കഴിയുന്നതും, 'ക്വാളിറ്റി' തുണിത്തരങ്ങളിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ആയതുകൊണ്ടുതന്നെ മൽഹാറിന്റെ ഉത്പന്നങ്ങൾ ആർക്കും തിരഞ്ഞെടുക്കാവുന്നതാണ്. ഇന്ത്യയിലുടനീളം പ്രോഡക്ടുകൾ എത്തുന്നു എന്നതിനാൽ സ്ത്രീകളുടെ വസ്ത്ര സങ്കൽപ്പത്തിൽ എന്നും മൽഹാർ മുൻനിരയിൽ തന്നെയുണ്ട്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ മൽഹാറിന്റെ കസ്റ്റമർമാരായി കഴിഞ്ഞു.
കുടുംബത്തിന്റെ പിന്തുണ
എന്തിനും ഏതിനും താരയ്ക്ക് പൂർണ്ണ പിന്തുണയുമായി മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവ് സ്റ്റീഫൻ ജോയ് പിന്നിൽ തന്നെയുണ്ട്. കഴിഞ്ഞ ആറുമാസമായി താരയും ഭർത്താവും ഒന്നിച്ചാണ് മൽഹാറിന്റെ പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഈ കുടുംബത്തിന്റെ പിന്തുണയാണ് മൽഹാറിന്റെ വിജയത്തിന് ഒരു പ്രധാന കാരണം.
Malhar Label, founded by Tara Thomas from Pala, Kottayam, has revolutionized online clothing for teenage girls by offering stylish yet affordable apparel. Launched in 2022, Malhar quickly gained traction, initially through Instagram and later via its own website, receiving hundreds of orders daily. Tara, a new mother, sought a creative outlet, transforming her desire into this successful venture. With the full support of her Merchant Navy officer husband, Stephen Joy, who has actively joined the business in the last six months, Malhar Label offers quality designs under ₹1000, catering to customers from everyday individuals to celebrities across India, with plans for future offline expansion.
Name: TARA THOMAS
Contact: 9496860773