JAZ BRIDAL MAKEOVER : സ്വപ്നങ്ങൾക്ക് നിറം ചാർത്തിയ കൈകൾ

Success Story of Jaz Bridal Makeover in Malayalam

ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയാറുണ്ട്. എന്നാൽ അസ്മി എന്ന സംരംഭകയുടെ വിജയത്തിന് പിന്നിൽ നിറഞ്ഞുനിൽക്കുന്നത് ഭർത്താവും കുടുംബവുമാണ്. വിവാഹത്തിന് മുമ്പ് കലാരംഗത്ത്, പ്രത്യേകിച്ച് ഗാനമേളകളിലും ഡാൻസിലുമൊക്കെ സജീവമായിരുന്ന അസ്മിയുടെ മനസ്സിൽ കുഞ്ഞുനാൾ മുതലേ മേക്കപ്പിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. വിവാഹശേഷം ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണയോടെ ഈ ഇഷ്ടം ഒരു പ്രൊഫഷനായി മാറുകയായിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ബ്യൂട്ടീഷൻ മേഖലയിലെ സജീവ സാന്നിധ്യമാണ് ഈ യുവസംരംഭക.

'ജാസ് ബ്രൈഡൽ മേക്കോവർ' എന്ന സ്വപ്നം

ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ അസ്മി കേരളത്തിലെല്ലായിടത്തും എത്തി വർക്കുകൾ ചെയ്തുകൊടുക്കുന്നുണ്ട്. ഫ്രീലാൻസായാണ് പ്രവർത്തിക്കുന്നതെങ്കിലും, 'ജാസ് ബ്രൈഡൽ മേക്കോവർ' എന്ന അസ്മിയുടെ സംരംഭം വളരെ പെട്ടെന്ന് ആളുകൾക്കിടയിൽ സുപരിചിതമായ ഒരു പേരായി മാറി. മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ പൊതുവെ ബ്യൂട്ടീഷൻ മേഖലയിലേക്ക് കടന്നുവരാറില്ല എന്ന ചിന്താഗതി തുടക്കത്തിൽ തനിക്കും ഒരു തടസ്സമായി നിന്നിരുന്നുവെന്ന് അസ്മി പറയുന്നു. എന്നാൽ ഭർത്താവും കുടുംബവും നൽകിയ പൂർണ്ണ പിന്തുണയോടെയാണ് അസ്മി മേക്കപ്പ് ആർട്ടിസ്റ്റിന്റെ കുപ്പായം അണിഞ്ഞത്. കോവിഡിന് ശേഷം ഒരു വരുമാനമാർഗ്ഗം എന്ന നിലയിലാണ് 'ജാസ് ബ്രൈഡൽ മേക്കോവർ' ആരംഭിച്ചതെങ്കിലും, ഇന്ന് ഇതൊരു പ്രൊഫഷനേക്കാൾ ഉപരി അസ്മിക്ക് പാഷനാണ്.

കുടുംബ പിന്തുണയും നേട്ടങ്ങളും

സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് അസ്മിക്ക് പ്രധാനമായും വർക്കുകൾ ലഭിക്കുന്നത്. മേക്കപ്പ് രംഗത്തേക്ക് വന്നതുമുതൽ ബ്രൈഡൽ വർക്കുകളിലാണ് അസ്മി കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഈ സംരംഭകയ്ക്ക് എല്ലാ പിന്തുണയും നൽകിക്കൊണ്ട് ഭർത്താവ് അജാസും അസ്മിയോടൊപ്പം ബ്യൂട്ടീഷൻ മേഖലയിലേക്ക് ഇറങ്ങിച്ചെന്നിരിക്കുകയാണ്. മുൻപ് തള്ളിപ്പറഞ്ഞവരൊക്കെ ഇപ്പോൾ തന്റെ കഴിവിനെയും സംരംഭത്തെയും കുറിച്ച് അഭിമാനം കൊള്ളുന്നു എന്നതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നെന്ന് അസ്മി പറയുന്നു. 2022-ൽ കേരളമൊട്ടാകെ നടന്ന ബ്യൂട്ടീഷൻ മത്സരത്തിൽ 'ബുക്ക് ഓഫ് കലാം വിന്നർ' ആയ അസ്മി ഇപ്പോൾ കപ്പാ ടിവിയിലെ 'ഗെറ്റ് സ്റ്റൈലിഷ്' എന്ന പരിപാടിയിൽ പ്രവർത്തിച്ചുവരികയാണ്. Universal Achievers Book of Records, Future Kalam’s Book of Records എന്നിവയും അസ്മി കരസ്ഥമാക്കിയിട്ടുണ്ട്.

Jaz Bridal Makeover: A Journey Forged by Family Support

Asmi, a talented entrepreneur, found her success in the beauty industry largely due to the unwavering support of her husband and family. Though she was actively involved in arts and performances before marriage, her childhood passion for makeup truly blossomed after she tied the knot. For the past three years, Asmi has been a prominent figure in the beauty sector, traveling across Kerala as a freelance celebrity makeup artist with her rapidly recognized brand, 'Jas Bridal Makeover'. Despite initial societal reservations, her family's encouragement allowed her to embrace makeup artistry as a profession, a field that has since become more of a passion than just a source of income. Primarily securing clients through social media, Asmi focuses on bridal makeovers, and her husband Ajas has even joined her in the beauty field to offer full support. Asmi considers the pride of those who once doubted her to be her greatest achievement, further solidified by her numerous accolades, including the 'Book of Kalam Winner' title in a 2022 statewide competition and recognition from the Universal Achievers Book of Records and Future Kalam’s Book of Records, alongside her current work on Kappa TV's 'Get Stylish' program.

ASMI SIDDIQUE

Name: ASMI SIDDIQUE

Contact: 9745890198