പുതിയ കഴിവുകൾ നേടുന്നതിനും ഒരു സംരംഭം തുടങ്ങുന്നതിനും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തൃശ്ശൂർ സ്വദേശിനി പ്രസന്ന. തന്റെ അൻപതാം വയസ്സിൽ Macrame Threads ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ പഠിക്കുകയും, ഇപ്പോൾ "Handmade by Mom™" എന്ന ബ്രാൻഡിൽ മനോഹരമായ ഹാൻഡ്മെയ്ഡ് ബാഗുകൾ നിർമ്മിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വിൽക്കുകയും ചെയ്യുന്നു.
കോവിഡ് ലോക്ക്ഡൗൺ സമയത്താണ് പ്രസന്ന യൂട്യൂബ് നോക്കി പുതിയൊരു കഴിവ് പഠിക്കാൻ ആരംഭിച്ചത്. പെയിന്റിംഗ്, ക്രാഫ്റ്റ് ഉൽപ്പന്നങ്ങൾ മുൻപ് ചെയ്തിരുന്ന പ്രസന്ന, Macrame ത്രെഡുകൾ ഉപയോഗിച്ച് ബാഗുകൾ നിർമ്മിച്ച് തന്റെ മരുമകൾക്ക് സമ്മാനമായി നൽകി. ഈ ബാഗുകൾ എല്ലാവർക്കും ഇഷ്ടപ്പെട്ടതിനെത്തുടർന്ന്, ബന്ധുക്കളുടെ നിർദ്ദേശപ്രകാരം പ്രസന്ന ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുകയും ഉൽപ്പന്നങ്ങളുടെ ചിത്രങ്ങൾ പങ്കിടുകയും ചെയ്തു. ഇതായിരുന്നു ഈ സംരംഭത്തിന്റെ തുടക്കം.
പയ്യെ പയ്യെ ഓർഡറുകൾ ലഭിച്ചുതുടങ്ങിയപ്പോൾ, മക്കൾ പ്രസന്നയ്ക്ക് "Handmade by Mom™" എന്ന പേരിൽ ബ്രാൻഡിംഗിന് ആവശ്യമായ സഹായങ്ങൾ നൽകി. ലോഗോ നിർമ്മിച്ചു, Sole Proprietor ആയി കമ്പനി രജിസ്റ്റർ ചെയ്തു, കൂടാതെ എംഎസ്എംഇ രജിസ്ട്രേഷനും എടുത്തുനൽകി. ഉൽപ്പന്നങ്ങൾക്ക് നല്ല പ്രതികരണങ്ങൾ ലഭിച്ചുതുടങ്ങിയതോടെ, മീഷോ, ആമസോൺ പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലേക്കും പ്രസന്ന തന്റെ ബിസിനസ്സ് വ്യാപിപ്പിച്ചു.
ഉൽപ്പന്നങ്ങളും കസ്റ്റമൈസേഷൻ സൗകര്യവും
പ്രസന്ന കുറച്ച് ഉൽപ്പന്നങ്ങൾ മാത്രമേ മുൻകൂട്ടി നിർമ്മിച്ച് സൂക്ഷിക്കുന്നുള്ളൂ. കൂടുതലും ഓർഡറുകൾക്ക് അനുസരിച്ചാണ് ചെയ്തു നൽകുന്നത്. ഇൻസ്റ്റാഗ്രാം വഴി നേരിട്ട് ബന്ധപ്പെട്ടാൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നിറങ്ങൾ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും "Handmade by Mom™" നൽകുന്നുണ്ട്.
Proving that age is no barrier to learning new skills or starting a business, Prasanna, a native of Thrissur, embarked on an entrepreneurial journey at the age of 50. During the COVID-19 lockdown, she taught herself to create products using Macrame Threads by watching YouTube tutorials. Today, she sells her beautiful handmade bags under the brand "Handmade by Mom™" through various online platforms like Instagram, Amazon, and Meesho. The venture began when bags she made as a gift for her daughter-in-law received rave reviews, prompting her to start an Instagram account and share photos of her creations. With the help of her children, she established the brand, created a logo, registered as a Sole Proprietor, and secured MSME registration. While she keeps a limited stock, most products are made to order, and customers can even customize colors by contacting her directly via Instagram.
Name: PRASANNA