2022-ൽ ആരംഭിച്ച ഹാബ്സ് ഈയറിംഗ്‌സ് (Habs Earrings) എന്ന സംരംഭം കൊല്ലം സ്വദേശിനിയായ ബരീറ ബഷീറാണ് പ്രശസ്തമാക്കിയത്. സിവിൽ എഞ്ചിനീയറിംഗ് പഠനശേഷം ജോലിയും കുടുംബവുമായി മുന്നോട്ട് പോയ ബരീറ, കോവിഡിന് ശേഷം പുറത്ത് പോകാൻ സാധിക്കാതെ വന്നപ്പോഴാണ് ഒരു ഓൺലൈൻ ബിസിനസ്സിനെക്കുറിച്ച് ചിന്തിച്ചത്.
ആദ്യമൊരു പരസ്യം കണ്ട് ഓൺലൈൻ വസ്ത്ര വ്യാപാരത്തിലേക്ക് കടന്നുവന്ന ഈ സംരംഭകയ്ക്ക് അതിൽ അത്ര സംതൃപ്തി തോന്നിയില്ല. കൂടുതൽ അന്വേഷണങ്ങൾക്കൊടുവിലാണ് കുറഞ്ഞ ചിലവിൽ ആരംഭിക്കാവുന്നതും ഏറെ സാധ്യതകളുള്ളതുമായ ആഭരണ ബിസിനസ്സിനെക്കുറിച്ച് ബരീറ അറിയുന്നത്.
പോളിടെക്നിക് അധ്യാപികയായ ബരീറയ്ക്ക്, ചെറിയ തോതിൽ ആരംഭിച്ച തൻ്റെ സംരംഭം ചില പ്രശ്നങ്ങൾ കാരണം ഉപേക്ഷിക്കേണ്ടി വന്നു. ഇനി ഇത് തുടരാൻ സാധിക്കില്ലെന്നും അധ്യാപന വൃത്തിയിൽ ശ്രദ്ധിക്കാമെന്നും കരുതിയെങ്കിലും, ബരീറയുടെ മനസ്സ് തൻ്റെ ഇഷ്ടപ്പെട്ട പാഷനിൽ ചിലപ്പോഴൊക്കെ ഉടക്കി നിന്നു. അങ്ങനെയാണ് അധ്യാപനത്തോടൊപ്പം ബരീറ തൻ്റെ കമ്പനി സ്ഥാപിക്കുന്നത്.
ഹാബ്സ് ഈയറിംഗ്‌സിൻ്റെ വളർച്ച
തുടക്കത്തിൽ കസ്റ്റമൈസ്ഡ് ആഭരണങ്ങൾ വിറ്റിരുന്ന ഈ സംരംഭക, ഇന്ന് ഈയറിംഗ്‌സിൻ്റെ മൊത്തവ്യാപാരി കൂടിയാണ്. കൂടാതെ വിവാഹ ആഭരണങ്ങളും ഗോൾഡ് പ്ലേറ്റഡ് ആഭരണങ്ങളും വിൽക്കുന്നുണ്ട്. ഈയറിംഗ്‌സിന് പുറമെ, വളകളും നെക്ലേസുകളും ഹാബ്സ് ഈയറിംഗ്‌സിലൂടെ വിൽക്കുന്നുണ്ട്. 10 രൂപ മുതൽ വിലയുള്ള ഈയറിംഗ്‌സ് ഇവിടെ ലഭ്യമാണ്. നിത്യോപയോഗ മോഡലുകൾ മുതൽ പാർട്ടി വെയറുകൾ വരെ വലിയൊരു ശേഖരം ബരീറയ്ക്കുണ്ട്.
ഭാവിയുടെ സ്വപ്നങ്ങൾ
നിലവിൽ ഇന്ത്യയുടെ എല്ലാ കോണുകളിലേക്കും മികച്ച നിലവാരമുള്ള ആഭരണങ്ങൾ എത്തിക്കുന്ന ഈ സംരംഭക, തൻ്റെ ബിസിനസ് ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. ഹാബ്സ് ഈയറിംഗ്‌സ് ആരംഭിച്ച് ആറ് മാസത്തിന് ശേഷമാണ് ബരീറയ്ക്ക് ആദ്യ ഓർഡർ ലഭിച്ചത്. "എല്ലാം ഒറ്റയടിക്ക് നേടാൻ കഴിയുമെന്ന് കരുതരുത്, പകരം വിജയത്തിനായി നിങ്ങളുടെ മനസ്സും ചുറ്റുപാടും ഒരുക്കുക" എന്ന ആശയത്തിൽ ഉറച്ചുവിശ്വസിക്കുന്ന ബരീറ, കുർത്തകൾ പോലുള്ള വസ്ത്രങ്ങൾ ഉൾപ്പെടുത്തി ഓൺലൈൻ വസ്ത്ര വിപണന രംഗത്തേക്കും കടക്കാൻ ഒരുങ്ങുകയാണ്.
Launched in 2022, Habs Earrings became a well-known brand thanks to Bareera Basheer, a native of Kollam. After the COVID-19 pandemic hindered her ability to work in civil engineering, Bareera, a former polytechnic teacher, ventured into online business. Although her initial foray into online clothing wasn't satisfying, she discovered the potential of the jewelry business, which required low initial investment. Despite facing early setbacks with a small-scale venture, Bareera's passion for jewelry led her to establish Habs Earrings alongside her teaching profession. Starting with customized pieces, she now deals in wholesale earrings, bridal jewelry, and gold-plated items, also offering bangles and necklaces. With earrings starting from just Rs 10, Habs Earrings boasts a wide collection from daily wear to party wear, delivering across India and planning global expansion. Bareera, who received her first order six months after starting, believes in gradual preparation for success and even plans to re-enter the online clothing market with items like kurtas.
Name: BAREERA BASHEER
Contact: 6282474279
Address: Hab earrings, Oyoor, Kollam 691510
Social Media: https://www.instagram.com/habs_earrings/?hl=en