CRAFTING WITH ZANA : പഠനത്തോടൊപ്പം വരുമാനം നേടി ഇരട്ട സഹോദരിമാർ

Success Story of Crafting with Zana in Malayalam

കൊല്ലം സ്വദേശിനികളായ ഇരട്ട സഹോദരിമാരായ ഫർസാനയും ഫർഹാനയും തങ്ങളുടെ പി.ജി. പഠനത്തിനോടൊപ്പം ആർട്ട് & ക്രാഫ്റ്റ് വർക്കുകൾ ചെയ്തു നൽകി സ്വന്തമായി വരുമാനം കണ്ടെത്തുകയാണ്. ഇരുവരും ചേർന്ന് നടത്തുന്ന സംരംഭമാണ് Crafting with Zana.

വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ

ജന്മദിന ഹാമ്പറുകൾ, വിവാഹ ഹാമ്പറുകൾ, ഫോട്ടോ ഫ്രെയിമുകൾ, ഇൻവിറ്റേഷൻ കാർഡുകൾ, ഡിജിറ്റൽ സേവ് ദി ഡേറ്റ് വീഡിയോകൾ, കസ്റ്റമൈസ്ഡ് ഗിഫ്റ്റുകൾ, എഡിറ്റിങ് വർക്കുകൾ, റെസിൻ ആർട്ട് എന്നിവയുൾപ്പെടെ വിവിധതരം ആർട്ട് & ക്രാഫ്റ്റ് വർക്കുകൾ ഇവർ ചെയ്തു നൽകുന്നു. സോഷ്യൽ മീഡിയ വഴിയാണ് പ്രധാനമായും ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഇൻസ്റ്റാഗ്രാം പേജ് വഴിയോ വാട്സ്ആപ്പ് വഴിയോ ഓർഡർ നൽകിയാൽ ഓൾ ഇന്ത്യ ഡെലിവറി സൗകര്യം ലഭ്യമാണ്.

പഠനവും ബിസിനസ്സും ഒരുമിച്ച്

പഠനത്തിൻ്റെ തിരക്കുകൾക്കിടയിലും ബിസിനസ്സ് ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയാണ് ഫർസാനയും ഫർഹാനയും. സ്വന്തമായി ഒരു വരുമാനം വേണം എന്ന ചിന്തയിൽ നിന്നാണ് @Crafting_with_zana യുടെ തുടക്കം. അങ്ങനെ തുടങ്ങിയ ഈ ബിസിനസ്സ് ഇന്നും വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനും അതിലൂടെ ഇരുവരുടെയും പി.ജി. പഠന ചിലവുകൾ സ്വയം കണ്ടെത്താനും സാധിക്കുന്നു.

വിജയത്തിലേക്കുള്ള യാത്ര

മുൻപ് ക്രാഫ്റ്റ് ഒക്കെ ചെയ്യുമായിരുന്നുവെങ്കിലും, ഒരു ബിസിനസ് എന്ന നിലയിൽ 2023 ഒക്ടോബറിലാണ് ഇത് ആരംഭിച്ചത്. തുടക്കത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും, സ്വന്തം അനുഭവങ്ങളും സ്വയം നേടിയ അറിവുകളും മുന്നോട്ടുള്ള യാത്രയിൽ അവർക്ക് കരുത്ത് പകർന്നു. ഉമ്മയും വാപ്പയും സഹോദരനും പൂർണ്ണ പിന്തുണ നൽകി. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഇന്ത്യയിലുടനീളം 1000-ൽ അധികം ഉപഭോക്താക്കളെ അവർക്ക് നേടാനായി. ബിസിനസ്സ് കൂടുതൽ വിപുലപ്പെടുത്തണമെന്നതാണ് ഇരുവരുടെയും ഇപ്പോഴത്തെ ലക്ഷ്യം.

Crafting with Zana : Twin Sisters Farzana and Farhana Empower Themselves Through Art

Twin sisters Farzana and Farhana from Kollam are successfully balancing their postgraduate studies with entrepreneurship through their venture, @Crafting_with_zana. They create a diverse range of art and craft products, including customized hampers, photo frames, invitation cards, digital "save the date" videos, and resin art, primarily reaching customers via social media with all-India delivery. Starting in October 2023 with the goal of financial independence, their business has thrived despite initial challenges, enabling them to self-finance their education and gain over 1000 customers across India in a short period. Supported by their family, their next aim is to expand their successful enterprise further.

FARZANA & FARHANA

Name: FARZANA & FARHANA

Contact: 8921269985