ഓരോ പെൺകുട്ടിക്കും സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമായ ഇക്കാലത്ത്, വെല്ലുവിളികൾക്കിടയിലും ക്രാഫ്റ്റ് വർക്ക് ഒരു കരിയറായി തിരഞ്ഞെടുത്ത് വിജയം നേടിയ മലപ്പുറം സ്വദേശിനി മുഹ്സിന അഷ്‌കർ ഒരു മാതൃകയാണ്. പ്ലസ് ടു കാലത്ത് തന്നെ ക്രാഫ്റ്റിലും പെയിന്റിംഗിലുമൊക്കെയുണ്ടായിരുന്ന താല്പര്യം, ഫാഷൻ ഡിസൈനിംഗ് പഠനത്തിലേക്ക് മുഹ്സിനയെ എത്തിച്ചു. എംബ്രോയിഡറി, മേക്കപ്പ്, പെയിന്റിംഗ് തുടങ്ങിയ കഴിവുകൾ അവിടെ നിന്ന് വികസിപ്പിച്ചെടുത്ത അവർ, പേപ്പർ കമ്മലുകളും പൂക്കളുമായിരുന്നു തുടക്കത്തിൽ നിർമ്മിച്ചത്. പിന്നീട് എംബ്രോയിഡറി ഹൂപ്പുകളിലേക്ക് തിരിഞ്ഞു. ആദ്യത്തെ ഓർഡറിൽ നിന്ന് 50 രൂപ മാത്രം ലാഭം ലഭിച്ചപ്പോഴും, ഈ മേഖലയെ ഒരു കരിയറായി കാണാൻ തീരുമാനിച്ചു. പലരുടെയും നിരുത്സാഹപ്പെടുത്തലുകൾ ഉണ്ടായിട്ടും, കുടുംബത്തിന്റെ പിന്തുണയോടെ മുഹ്സിന മുന്നോട്ട് പോവുകയായിരുന്നു. കടുത്ത മത്സരമുള്ള ഈ മേഖലയിൽ മതിയായ വർക്കുകളില്ലാതെ ബുദ്ധിമുട്ടിയപ്പോഴും അവർ ആത്മവിശ്വാസം കൈവിട്ടില്ല.
ഭർത്താവിനൊപ്പം 2023 ഏപ്രിലിൽ യുഎഇയിലെത്തിയതാണ് മുഹ്സിനയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവ്. അവിടെ ഒരു ഇൻസ്റ്റാഗ്രാം പേജ് ആരംഭിച്ച് തന്റെ ക്രാഫ്റ്റ് വർക്കുകൾക്ക് ഓർഡറുകൾ നേടി. അങ്ങനെ അത് ‘Brodha Craft’ എന്ന ബ്രാൻഡായി വളർന്നു. വെഡ്ഡിംഗ് വർക്കുകൾ, ഗിഫ്റ്റ് ഹാംപർ, വെഡ്ഡിംഗ് ഹാംപർ, എൻഗേജ്‌മെന്റ് ഹാംപർ എന്നിങ്ങനെ വിവിധതരം ആർട്ട് & ക്രാഫ്റ്റ് വർക്കുകൾ 'Brodha Craft' ഇപ്പോൾ ലോകമെമ്പാടും ചെയ്തുകൊടുക്കുന്നുണ്ട്. യുഎഇ ലൈസൻസുള്ള ക്രാഫ്റ്ററായ മുഹ്സിനയ്‌ക്കൊപ്പം നിലവിൽ രണ്ട് സ്റ്റാഫുകളുമുണ്ട്.
തുടക്കത്തിൽ 50 രൂപ മാത്രം ലാഭം ലഭിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് ലക്ഷങ്ങളുടെ ബിസിനസ്സ് നേടാൻ മുഹ്സിനക്ക് കഴിയുന്നുണ്ട്. ആറ് വർഷമായി ക്രാഫ്റ്റിനോടുള്ള തന്റെ പാഷൻ പിന്തുടർന്ന അവർക്ക്, അതിൽ ഒരു വർഷം കൊണ്ട് യുഎഇ പോലൊരു വിദേശ മണ്ണിൽ തന്റെ സംരംഭം വളർത്തിയെടുക്കാൻ സാധിച്ചു. ഏതൊരു കാര്യത്തിനും പൂർണ്ണ പിന്തുണ നൽകി ഒപ്പം നിന്ന ഭർത്താവിനോട് നന്ദി പറഞ്ഞുകൊണ്ട് മാത്രമേ മുഹ്സിനക്ക് തന്റെ വിജയത്തെക്കുറിച്ച് പറയാൻ കഴിയൂ.
Muahsina Ashkar, a Malappuram native, transformed her childhood passion for craftwork into a successful career, proving the importance of financial independence for women. Despite initial discouragement and challenges in a competitive field, her family's unwavering support fueled her journey. The turning point came in April 2023 when she moved to the UAE with her husband, establishing 'Brodha Craft' through an Instagram page. This brand now offers a variety of art and craft works globally, including wedding, gift, and engagement hampers. From an initial profit of just 50 rupees, Muahsina, now a UAE-licensed crafter with two staff members, commands a business worth lakhs, having built her venture in a foreign land in just one year, driven by her six-year-long passion.
Name: Muhseena