സാധാരണ ആവശ്യങ്ങൾക്ക് മാത്രം വിലകൂടിയ ഫോണുകൾ ഉപയോഗിക്കുന്നവരിൽ നിന്ന് വ്യത്യസ്തമായി, കണ്ണൂർ പെടേന സ്വദേശിനിയായ ഇർഫാന (@art_istq_) തൻ്റെ ഐഫോണിനെ വരുമാനമുണ്ടാക്കുന്ന ഒരു പ്രധാന ഉപകരണമാക്കി മാറ്റിയിരിക്കുന്നു. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ ഐഫോൺ ഫോട്ടോഗ്രാഫിയോടുള്ള താൽപ്പര്യം ഇന്ന് സേവ് ദി ഡേറ്റ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയിലൂടെ മികച്ച വരുമാനം നേടാൻ അവളെ സഹായിക്കുന്നു. വിവാഹത്തിന് മുൻപുള്ള ഷൂട്ടുകൾ, ഫ്രെയിം നിർമ്മാണം, സമ്മാന കിറ്റുകൾ എന്നിവയും ഇർഫാനയുടെ സേവനങ്ങളിൽ ഉൾപ്പെടുന്നു. മൂന്ന് വർഷത്തിനുള്ളിൽ 1500-ൽ അധികം ഉപഭോക്താക്കളെ നേടാൻ അവൾക്ക് സാധിച്ചു.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഇർഫാനയ്ക്ക് ഐഫോൺ ഫോട്ടോഗ്രാഫിയോട് താല്പര്യം ജനിക്കുന്നത്. എന്നാൽ അക്കാലത്ത് വീട്ടിൽ ഐഫോൺ ഉണ്ടായിരുന്നില്ല. ഒരു അറബിക് കാലിഗ്രഫി വർക്ക് ചെയ്ത ശേഷം അടുത്ത വീട്ടിലെ ഐഫോണിൽ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അത് ഇഷ്ടപ്പെട്ട സുഹൃത്തുക്കൾക്ക് സമാനമായ വർക്കുകൾ ചെയ്തുകൊടുക്കുകയും അതിലൂടെ ചെറിയ വരുമാനം നേടുകയും ചെയ്തു. പഠനത്തിനിടയിൽ ഈ ഹോബി പിന്തുടരുന്നതിന് വീട്ടിൽ നിന്ന് എതിർപ്പുണ്ടായിരുന്നെങ്കിലും, പ്ലസ് വൺ അവധിക്കാലത്ത് സേവ് ദി ഡേറ്റ് വീഡിയോകൾ ചെയ്തുനോക്കാൻ അവൾ തീരുമാനിച്ചു. ആദ്യ ശ്രമം വിജയിക്കുകയും രണ്ട് വർക്കുകൾ ലഭിക്കുകയും ചെയ്തു. അടുത്ത വീട്ടിലെ ഐഫോൺ ഉപയോഗിച്ചായിരുന്നു ഫോട്ടോകളും വീഡിയോകളും ഷൂട്ട് ചെയ്തിരുന്നത്. എന്നാൽ വർക്കിംഗ് സമയത്ത് ഫോൺ ലഭ്യമല്ലാതിരുന്നത് ഒരു പ്രോജക്റ്റ് നഷ്ടപ്പെടാൻ കാരണമാവുകയും അത് ഇർഫാനയെ നിരാശപ്പെടുത്തുകയും ചെയ്തു. അന്ന് സ്വന്തമായി ഒരു നല്ല ഫോൺ വാങ്ങാൻ അവൾ ഉറച്ച തീരുമാനമെടുത്തു.
ലഭിക്കുന്ന അവസരങ്ങൾക്കനുസരിച്ച് വീഡിയോകളും ഫോട്ടോകളും എടുത്തു നൽകി പ്ലസ് ടുവിന് പഠിക്കുമ്പോൾ സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് ഇർഫാന ഒരു ഐഫോൺ 7 വാങ്ങി. പിന്നീട് പഠനത്തിനിടയിലും വർക്കുകൾ തുടർന്നു. വിവാഹശേഷം ഭർത്താവും കുടുംബവും ശക്തമായ പിന്തുണ നൽകി. ഭർത്താവ് പുതിയ ഐഫോൺ വാങ്ങി നൽകിയത് അവളുടെ വർക്കിംഗ് ക്വാളിറ്റി വർദ്ധിപ്പിച്ചു. അതോടെ കൂടുതൽ വർക്കുകൾ ലഭിക്കാൻ തുടങ്ങി. ഒരു ദിവസം 6-7 സേവ് ദി ഡേറ്റ് ഷൂട്ടുകളിൽ നിന്ന് ഇന്ന് ചില ദിവസങ്ങളിൽ 20-25 ഷൂട്ടുകൾ വരെ ഇർഫാന ചെയ്യുന്നു. ഇത് അവളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കി. ഫോണിൽ വീഡിയോ എടുക്കുന്നത് എളുപ്പമാണെന്നും, ഫ്രീലാൻസ് ആയതുകൊണ്ട് അവൾക്ക് ജോലിയൊന്നുമില്ലെന്നും കരുതുന്നവരുണ്ടെങ്കിലും, ഇർഫാന തന്റെ ജോലിയിൽ പൂർണ്ണ ശ്രദ്ധയോടെ മുന്നോട്ട് പോവുകയാണ്.
For Irfana (@art_istq_) from Kannur, what began as a fondness for iPhone photography at the age of fifteen has blossomed into a significant income stream. Despite initial lack of access to an iPhone, she creatively pursued her passion, leading to paid calligraphy work and eventually save-the-date videos. Early challenges with borrowed equipment fueled her determination to earn her own. By her Plus Two years, she acquired an iPhone 7 through her earnings, enhancing her work quality. With strong support from her husband and family post-marriage, who even gifted her a new iPhone, Irfana's workload and income soared. From handling a few save-the-date projects daily, she now manages up to 25 on busy days. Undeterred by those who underestimate the effort involved in freelance mobile videography, Irfana remains focused on her craft and continues to build her successful business.
https://www.entestory.com/irfana-turns-her-passion-for-iphone-photography-into-a-source-of-income/
Name: IRFANA