ഏഴ് വർഷം നീണ്ട ഫുഡ് ഇൻഡസ്ട്രിയിലെ ക്വാളിറ്റി കൺട്രോളർ ജോലി ഉപേക്ഷിച്ച് പൂക്കളുടെ ലോകത്തേക്ക് കടന്നുവന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ബെസ്റ്റി തോമസിന്റെ കഥ അവർ ഉണ്ടാക്കുന്ന പൂച്ചെണ്ടുകൾ പോലെ മനോഹരമാണ്. കുട്ടിക്കാലം മുതലേ പൂക്കളോടുള്ള ഇഷ്ടവും ജോലിയിലെ ഒഴിവുസമയങ്ങളിലെ വിനോദവും ഒരുമിപ്പിച്ച്, ബെസ്റ്റി ഇന്ന് തന്റെ സ്വപ്ന സംരംഭമായ "ആൻസ് ക്രാഫ്റ്റ് ഹൗസ്" വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു.
ഹോസ്റ്റൽ മുറിയിലെ ഒഴിവുസമയങ്ങളിൽ നിന്നാണ് ബെസ്റ്റിയുടെ ഹാൻഡ്‌മെയ്ഡ് ക്രാഫ്റ്റ് യാത്ര ആരംഭിക്കുന്നത്. കാൻഡിൽ മേക്കിംഗ് ഉൾപ്പെടെയുള്ള വർക്ക്‌ഷോപ്പുകളിൽ പങ്കെടുക്കുന്നത് അക്കാലത്ത് പതിവായിരുന്നു. കയ്യിൽ കിട്ടുന്ന പേപ്പറുകൾ വെട്ടിമുറിച്ചും ഒട്ടിച്ചും പൂക്കളുണ്ടാക്കുന്നതായിരുന്നു അന്നത്തെ പ്രധാന വിനോദം. ഒരു വിനോദമായി തുടങ്ങിയ ഇത് പതിയെ പാഷനായി മാറുകയായിരുന്നു. തന്റെ വിവാഹത്തിന് സ്വന്തം കൈകൊണ്ട് നിർമ്മിച്ച ബൊക്കയിലൂടെയാണ് ബെസ്റ്റി "ആൻസ് ക്രാഫ്റ്റ് ഹൗസ്" എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്.
ആൻസ് ക്രാഫ്റ്റ് ഹൗസ്: സേവനങ്ങൾ
ആൻസ് ക്രാഫ്റ്റ് ഹൗസിന്റെ പ്രവർത്തനം പ്രധാനമായും ഓൺലൈൻ വഴിയാണ്. മാമോദീസ ചടങ്ങുകൾക്കുള്ള കസ്റ്റമൈസ്ഡ് വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സെറ്റുകൾ, മന്ത്രകോടി ബോക്സുകൾ, അലങ്കരിച്ച മെഴുകുതിരികൾ, അത്തപ്പൂക്കളങ്ങൾ എന്നിവയൊക്കെ ആൻസ് ക്രാഫ്റ്റ് ഹൗസ് ഒരുക്കുന്നുണ്ട്. ഇതുകൂടാതെ, ബ്രൈഡൽ ബൊക്കകളുടെയും കസ്റ്റമൈസ്ഡ് പാർട്ടി പ്രോപ്പർട്ടികളുടെയും റെന്റൽ സർവീസും സ്ഥാപനം നൽകുന്നു.
ഓരോ ഉൽപ്പന്നത്തിലും ഡീറ്റെയിലിംഗ്, കളർ സെൻസ്, എലഗൻസി എന്നിവ ഉറപ്പാക്കുന്നത് കേരളത്തിൽ നിന്നു മാത്രമല്ല, വിദേശത്തുനിന്നും നിരവധി ഓർഡറുകൾ ലഭിക്കുന്ന ഒരു ബ്രാൻഡായി ആൻസ് ക്രാഫ്റ്റ് ഹൗസിനെ വളർത്തി. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കിയാണ് ബെസ്റ്റി എല്ലാ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നത്. ഓരോ ഉൽപ്പന്നത്തിന്റെയും യുണീക്ക്നെസ്സും ബെസ്റ്റിയുടെ കയ്യൊപ്പും ഉപഭോക്താക്കളുടെ മനസ്സിൽ വേഗത്തിൽ ഇടം നേടി.
പ്രതിസന്ധികളിലൂടെയുള്ള യാത്ര
ഒരു സംരംഭകയിലേക്കുള്ള ബെസ്റ്റിയുടെ യാത്ര പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. സ്ഥിരമായ ജോലി ഉപേക്ഷിച്ച് സംരംഭകയാകാനുള്ള തീരുമാനം തുടക്കത്തിൽ വിമർശനങ്ങൾക്ക് വഴിവെച്ചു. എന്നാൽ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും ബെസ്റ്റിക്ക് തുണയായി. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ തുടക്കത്തിൽ നേരിട്ടെങ്കിലും വിമർശനങ്ങളെപ്പോലെ കുടുംബത്തിന്റെ പിന്തുണയും ഉണ്ടായിരുന്നുവെന്ന് ബെസ്റ്റി ഓർക്കുന്നു.
സ്വപ്നങ്ങളും ഭാവിയും
വെറുമൊരു 9-5 ജോലിക്കപ്പുറം, സ്വതന്ത്രമായി വിജയങ്ങൾ നേടാൻ കഴിയുമെന്ന ദൃഢവിശ്വാസം കുട്ടിക്കാലം മുതലേ ബെസ്റ്റിക്കുണ്ടായിരുന്നു. പ്രതിസന്ധികളോടെയായിരുന്നു തുടക്കമെങ്കിലും, ഇന്ന് നാലോളം സ്ഥിരം ജീവനക്കാരും നിരവധി വീട്ടമ്മമാരും പ്രവർത്തിക്കുന്ന ഒരു വലിയ സംരംഭമാണ് ആൻസ് ക്രാഫ്റ്റ് ഹൗസ്. ചുറ്റുമുള്ളവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ കഴിയുന്ന ഒരു സംരംഭമായി ആൻസ് ക്രാഫ്റ്റ് ഹൗസിനെ വളർത്തണമെന്നാണ് ബെസ്റ്റിയുടെ സ്വപ്നം.
ഉടൻതന്നെ ഇല്ലെങ്കിലും, ഭാവിയിൽ ഉപഭോക്താക്കൾക്കായി ഒരു സ്റ്റോർ ആരംഭിക്കാനുള്ള പദ്ധതിയും ബെസ്റ്റിക്കുണ്ട്. സംഗീത അദ്ധ്യാപകനായ ഭർത്താവ് ടിജോ സെബാസ്റ്റ്യൻ ഇതിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. നിലവിൽ, ഫോട്ടോഗ്രാഫറായ സഹോദരനോടൊപ്പം ഓണം, ക്രിസ്മസ് പോലുള്ള ആഘോഷങ്ങളിൽ 'തീം ബേസ്ഡ്' ഫോട്ടോഗ്രാഫിക്കായി ഒരു പ്രത്യേക സ്റ്റുഡിയോയിലും ബെസ്റ്റി പങ്കാളിയാണ്.
ആൻസ് ക്രാഫ്റ്റ് ഹൗസ് ബെസ്റ്റിക്ക് വെറുമൊരു ക്രാഫ്റ്റ് സംരംഭം മാത്രമല്ല, മറിച്ച് ലക്ഷ്യബോധത്തോടെ, സ്വാതന്ത്ര്യത്തോടെ, ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ കഴിയുന്ന ഒരിടം കൂടിയാണ്. സ്വപ്നം കാണാൻ ധൈര്യമുണ്ടെങ്കിൽ പേപ്പർ പൂക്കൾ മാത്രം മതി വലിയ നാഴികക്കല്ലുകൾ തീർക്കാൻ എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് ബെസ്റ്റിയുടെ ആൻസ് ക്രാഫ്റ്റ് ഹൗസ്.
Besty Thomas, a native of Changanassery, Kottayam, transitioned from a seven-year career as a Quality Controller in the food industry to the vibrant world of flowers, a journey as beautiful as the bouquets she creates. Her childhood love for flowers, combined with a hobby she pursued during her free time at work, blossomed into her dream venture, Ans Craft House. What began as a pastime in her hostel room, cutting and pasting paper to make flowers, slowly evolved into a passion. Besty officially launched Ans Craft House by crafting her own wedding bouquet, turning a personal touch into a thriving online business that offers customized sets for christenings, 'mantrakodi' boxes, decorated candles, and 'athappookkalam'. The brand's commitment to detailing, color sense, and elegance in each product has garnered orders not just from Kerala but also from abroad. Despite facing initial criticism and financial hurdles after leaving a stable job, Besty's determination and the unwavering support of her family propelled her forward. Her belief in achieving independent success beyond a typical 9-to-5 job led her to build Ans Craft House into a significant enterprise, now employing four permanent staff and numerous homemakers. Besty dreams of expanding her venture to create more employment opportunities and plans to open a physical store in the future, with her husband, Tijo Sebastian, and brother offering full support. For Besty, Ans Craft House is more than just a craft business; it's a space where she can realize her ideas with purpose and freedom, proving that with courage to dream, even paper flowers can lead to significant milestones.
https://successkerala.com/annes-craft-house-with-a-garden-made-of-paper-flowers/
Name: BESTY THOMAS
Contact: 8547845493
Social Media: https://www.instagram.com/anns_craft_house/?hl=en