സിവില്‍ എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ആര്യാ, ഒരു കോര്‍പ്പറേറ്റ് ജോലിയിലെ സ്ഥിരം ദിനചര്യകളിൽ സന്തോഷം കണ്ടെത്താനായില്ല. ആത്മസംതൃപ്തി നൽകുന്ന ഒരു പാത തേടിയുള്ള യാത്ര ഒടുവിൽ ഫാഷൻ ലോകത്തേക്കാണ് ആര്യയെ എത്തിച്ചത്. അങ്ങനെയാണ് കാഷ്വൽ വെയറുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്
തുടക്കത്തിൽ വസ്ത്രനിർമ്മാണത്തെക്കുറിച്ചോ ബിസിനസ്സിനെക്കുറിച്ചോ കാര്യമായ ധാരണയുണ്ടായിരുന്നില്ല ആര്യക്ക്. അച്ഛനുമായി ചേർന്നാണ് ആദ്യ പദ്ധതികൾ തയ്യാറാക്കിയത്. ഒരുപാട് പേരോട് സംശയങ്ങൾ ചോദിച്ചെങ്കിലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. എന്നാൽ ആര്യ പിന്മാറാൻ തയ്യാറായില്ല. സ്വന്തമായി ഈ രംഗത്തേക്ക് ഇറങ്ങാൻ തന്നെ അവൾ തീരുമാനിച്ചു.
ബ്രോഡ്‌വേയിൽ നിന്ന് തുണിത്തരങ്ങൾ വാങ്ങി, കുറച്ച് പാറ്റേണുകൾ തിരഞ്ഞെടുത്ത്, എട്ട് ഡിസൈനുകളുമായാണ് അറിയയുടെ തുടക്കം. ഈ ഡിസൈനുകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യത്തെ യൂട്യൂബ് വീഡിയോ പുറത്തിറങ്ങിയെങ്കിലും തുടക്കത്തിൽ വലിയ വിൽപ്പനയുണ്ടായിരുന്നില്ല. ഷോപ്പിഫൈ പ്ലാറ്റ്‌ഫോമിലായിരുന്നു ബിസിനസ്സ് ആരംഭിച്ചത്. ഓർഡറുകൾ കുറവായിരുന്നതിനാൽ എങ്ങനെ മുന്നോട്ട് പോകുമെന്ന് ആശങ്കപ്പെട്ടു. ഒരു തയ്യൽ യൂണിറ്റ് സജ്ജീകരിച്ചു. ചില ദിവസങ്ങളിൽ രണ്ട് ഓർഡറുകൾ മാത്രമാണ് ലഭിച്ചിരുന്നത്.
വളർച്ചയുടെ നാഴികക്കല്ലുകൾ
തുടർച്ചയായി വീഡിയോകൾ പോസ്റ്റ് ചെയ്യുകയും അവ വൈറലാകുകയും ചെയ്തതോടെ അറിയയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സ് 40,000-ലധികം ആയി വർദ്ധിച്ചു. ഇതോടെ ഓർഡറുകളുടെ പ്രവാഹമായി. ഉൽപ്പന്നങ്ങളെല്ലാം അതിവേഗം വിറ്റഴിഞ്ഞു. മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയോടെയാണ് ആര്യ ഈ നേട്ടങ്ങൾ കൈവരിച്ചത്. അറിയയുടെ വിജയഗാഥ കണ്ടിട്ട് നിരവധി പേരാണ് സ്വന്തമായി ക്ലോത്തിങ് ബ്രാൻഡുകൾ ആരംഭിക്കാൻ പ്രചോദിതരായത്. തുടക്കത്തിൽ ലാഭം കുറവായിരുന്നുവെങ്കിലും, ഇന്ന് അറിയ വിജയകരമായി മുന്നോട്ട് പോകുന്നു.
Arya, a civil engineering graduate, found her true calling in the fashion industry after realizing her corporate job lacked fulfillment. This led her to launch Ariyaa, a clothing brand specializing in casual wear. Despite starting with no prior experience and facing a lack of support, Arya, with her father's guidance, persevered. She began by sourcing fabrics from Broadway and creating eight initial patterns, which were well-received. Though early sales were slow, a continuous stream of viral videos helped her gain over 40,000 Instagram followers, leading to a surge in orders. With her parents' support, Arya successfully established a tailoring unit and now runs a profitable business that has inspired many others to venture into the clothing industry.