ONE HAND EMBROIDERY :പരിമിതികളെ അവസരമാക്കിയ ഓൺലൈൻ എംബ്രോയിഡറി ക്ലോത്തിംഗ് ബ്രാൻഡ്!

One Hand Embroidery Online Embroidery Clothing Brand Success Story in Malayalam

ജീവിതത്തിലെ പരിമിതികളെ തൻ്റെ ബ്രാൻഡിന്റെ ഏറ്റവും വലിയ പ്രത്യേകതയാക്കി മാറ്റിയ ഒരു യുവ സംരംഭകയാണ് അഞ്ജന. മറ്റുള്ളവർക്ക് തുന്നൽ സൂചി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ, ഒറ്റക്കൈയ്യുള്ള ഈ എംഎസ്ഡബ്ല്യു ബിരുദധാരിക്ക് അത് അനായാസമാണ്. ഈ ആത്മവിശ്വാസത്തിൽ നിന്നാണ്, ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ടീ ഷർട്ടുകളിലും കുഞ്ഞുടുപ്പുകളിലും എംബ്രോയിഡറി ചെയ്ത് നൽകുന്ന One Hand Embroidery എന്ന സംരംഭം പിറന്നത്. ഈ സവിശേഷമായ Online Embroidery Clothing Brand -നെക്കുറിച്ച് Big Brain Magazine ഈ ലക്കത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു.

ഒരു കൈകൊണ്ടുള്ള തുന്നൽ

ചെറുപ്പം മുതലേ ഒരു കൈ മാത്രമുള്ള അഞ്ജനയ്ക്ക് ഈ പരിമിതി ഒരിക്കലും ഒരു കുറവായി തോന്നിയിട്ടില്ല. കൂടെയുള്ളവരുടെ പൂർണ്ണ പിന്തുണയാണ് അതിന് കാരണം. തുന്നലും എംബ്രോയിഡറിയും ഒറ്റയ്ക്ക് ചെയ്താണ് അവൾ ഈ സംരംഭം നടത്തുന്നത്. ഒരു വർഷം ജോലി ചെയ്തതിന് ശേഷം അത് തനിക്ക് പറ്റിയ മേഖലയല്ലെന്ന് മനസ്സിലാക്കി, സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹത്തിലാണ് അഞ്ജന ഈ സംരംഭം ആരംഭിച്ചത്.

കൗതുകം ഒരു വരുമാനമാർഗമായപ്പോൾ

തുടക്കത്തിൽ എംബ്രോയിഡറിയെക്കുറിച്ച് വലിയ അറിവൊന്നും അഞ്ജനയ്ക്ക് ഉണ്ടായിരുന്നില്ല. ഒരു കൗതുകത്തിന്റെ പുറത്താണ് ഇത് തുടങ്ങിയത്. എന്നാൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ലഭിച്ചപ്പോൾ അത് ഒരു ബിസിനസ്സായി വളർത്താൻ അവൾ തീരുമാനിച്ചു.

ഇഷ്ടത്തിനനുസരിച്ച് എംബ്രോയിഡറി

ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്താണ് അഞ്ജന എംബ്രോയിഡറി ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്. ടീ ഷർട്ടുകൾക്കാണ് കൂടുതലും അന്വേഷണങ്ങൾ വരാറുള്ളത്. അതുപോലെ നവജാത ശിശുക്കൾക്കുള്ള കുഞ്ഞുടുപ്പുകൾ സ്റ്റിച്ച് ചെയ്ത് എംബ്രോയിഡറി ചെയ്ത് നൽകാനും ഓർഡറുകൾ ലഭിക്കുന്നുണ്ട്.

ലോകം മുഴുവൻ വളർന്ന സംരംഭം

ഇൻസ്റ്റാഗ്രാം വഴിയാണ് അഞ്ജന എല്ലാ ഓർഡറുകളും എടുക്കുന്നത്. ഇന്ത്യക്ക് പുറത്തേക്ക് വരെ ഇപ്പോൾ ഓർഡറുകൾ വരുന്നുണ്ട്. അഞ്ജന ഒരുപാട് പേർക്ക് പ്രചോദനമാണെന്ന് പലരും പറയാറുണ്ട്. തന്റെ സംരംഭം വളരെ വലിയ ഒരു ബ്രാൻഡാക്കി മാറ്റണം എന്നതാണ് അഞ്ജനയുടെ ഏറ്റവും വലിയ ആഗ്രഹം.

ONE HAND EMBROIDERY An online embroidery clothing brand that turned limitations into opportunities!

Anjana is a young entrepreneur who has turned life’s limitations into the biggest highlight of her brand. While others may find it difficult to handle a sewing needle, this one-handed MSW graduate has it easy. Out of this confidence, One Hand Embroidery, an online embroidery clothing brand that embroiders t-shirts and baby clothes according to the customers’ preferences, was born. Big Brain Magazine presents you with this unique online embroidery clothing brand in this issue.

References

https://www.youtube.com/watch?v=mBFf8wAHRiQ

ANJANA

Name: ANJANA

Social Media: https://www.instagram.com/onehandembroidery/?hl=en