സ്വപ്നങ്ങളെയും വെല്ലുവിളികളെയും രുചിയുള്ള ഭക്ഷണമാക്കി മാറ്റിയ ഒരു വിജയഗാഥയാണ് ആലുവയിലെ രാജി ശക്തിയുടെയും മകൾ അമൃത ശക്തിയുടെയും ജീവിതം. കോവിഡ് കാലത്ത് തുടങ്ങിയ From The Kitchen എന്ന അവരുടെ Online Cloud Kitchen Brand-ആണ് ഈ അമ്മയുടെയും മകളുടെയും ജീവിതം മാറ്റിമറിച്ചത്. പ്രതിമാസം ഒരു ലക്ഷം രൂപയിലേറെ വരുമാനം നേടുന്ന ഈ സംരംഭം, കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്. ഈ വിജയഗാഥ Big Brain Magazine ഈ ലക്കത്തിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു.
ലോക്ക്ഡൗൺ സമയത്ത് ജോലിയ്ക്ക് പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ, വീട്ടിലിരുന്ന് ഭക്ഷണം ഉണ്ടാക്കി ഓൺലൈനായി വിൽക്കാം എന്ന മകന്റെ ആശയം രാജി ശക്തിക്ക് ഒരു പുതിയ വഴി തുറന്നു. 20000 രൂപയായിരുന്നു ആദ്യത്തെ നിക്ഷേപം; സ്വർണ്ണം പണയം വെച്ചാണ് അവർ ആ തുക കണ്ടെത്തിയത്. അങ്ങനെ ഫ്രം ദ കിച്ചൺ എന്ന പേരിൽ Swiggy, Zomato എന്നിവ വഴിയും, കൂടാതെ വീട്ടിൽ നേരിട്ടും ഭക്ഷണം നൽകിത്തുടങ്ങി. നോർത്ത് ഇന്ത്യൻ വിഭവങ്ങൾക്ക് പ്രാധാന്യം നൽകി 25 പേർക്ക് മെസ് നടത്തുന്നുണ്ട് ഇവർ. വീട്ടിൽ അവശ്യസാധനങ്ങൾ വാങ്ങാൻ പോലും ബുദ്ധിമുട്ടിയിരുന്ന രാജി, ഇന്ന് സ്വന്തം വരുമാനത്തിൽ അഭിമാനിക്കുകയും മറ്റ് സ്ത്രീകൾക്ക് ജോലി നൽകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
ഫ്രം ദ കിച്ചൺ എന്ന ഈ അടുക്കള പുലർച്ചെ 4 മണി മുതൽ രാത്രി 12 മണിവരെ തിരക്കിലാണ്. പച്ചക്കറി അരിയുന്നതും പാചകം ചെയ്യുന്നതുമെല്ലാം അമ്മയും മകളും ചേർന്നാണ്. ചൂടോടെ ചുട്ടെടുത്ത ദോശയും മസാല ദോശയും അപ്പവും കറികളുമെല്ലാം കൃത്യമായി പൊതികളിലാക്കുന്നത് രാജി ശക്തിയാണ്. രാവിലെ ഏഴോടെ ഭക്ഷണപ്പൊതികളുമായി അമൃത വീടിറങ്ങും. ആദ്യം ആലുവയിലെ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരുടെ ഫ്ലാറ്റിലെത്തി ഭക്ഷണം കൈമാറും. പിന്നീട് ബസിൽ പാലാരിവട്ടത്തെ ഏവിയേഷൻ അക്കാദമിയിലേക്ക്. അവിടെ ഒമ്പത് മണിക്ക് ക്ലാസ് തുടങ്ങും. ഒന്നാം വർഷ ബി.ബി.എ. ഏവിയേഷൻ വിദ്യാർത്ഥിനിയാണ് അമൃത. കോളേജിൽ നിന്ന് ഉച്ചയ്ക്ക് മടങ്ങിയെത്തിയ ശേഷം വൈകുന്നേരത്തെ ഭക്ഷണവുമായി അവൾ വീണ്ടും പോകും. ഈ തിരക്കിനിടയിലും പഠനം തുടരുന്നു. അമ്മയ്ക്കൊപ്പം പച്ചക്കറി അരിയാനും മാവ് അരയ്ക്കാനും അമൃത കൂടും. ഉച്ചയ്ക്ക് 2.30 മുതൽ 3 മണിവരെ മാത്രമാണ് ഇവർക്ക് വിശ്രമം.
രുചിയുടെ രഹസ്യവും ഭാവി സ്വപ്നങ്ങളും
മിനി ഇഡലി, മസാല ചായ, ഏലച്ചി ചായ എന്നിവയാണ് ഫ്രം ദ കിച്ചണിന്റെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന വിഭവങ്ങൾ. രണ്ട് പ്രമുഖ ഫുഡ് ഡെലിവറി ഏജൻസികളിൽ നിന്നും ഓർഡറുകൾ ലഭിക്കുന്നുണ്ട്. "നൽകുന്ന ഓരോ ഭക്ഷണത്തിലും സ്നേഹവും വിശ്വാസവും ചേർക്കണം" എന്നതാണ് രാജി ശക്തിയുടെയും അമൃതയുടെയും മുദ്രാവാക്യം. ലഭിക്കുന്ന ഓർഡറുകൾ ഈ അമ്മയുടെയും മകളുടെയും കഠിനാധ്വാനത്തിന് ലഭിക്കുന്ന അംഗീകാരമാണ്. ഭാവിയിൽ കൂടുതൽ സ്ത്രീകളെ തങ്ങളുടെ സംരംഭത്തിന്റെ ഭാഗമാക്കാനും ഫ്രം ദ കിച്ചണിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും ഇവർ ലക്ഷ്യമിടുന്നു.
The life of Raji Shakti and her daughter Amrutha Shakti from Aluva is a success story of turning dreams and challenges into delicious food. Their Online Cloud Kitchen Brand, From The Kitchen, which they started during the Covid era, changed the lives of this mother and daughter. This venture, which earns an income of more than Rs. 1 lakh per month, is a symbol of hard work and determination. This success story is presented to you in this issue of Big Brain Magazine.
https://www.youtube.com/watch?v=8nOfIu3yYxc
Name: RAJI SHAKTHI
Contact: 6238855315
Address: From the kitchen kadungalloor, Aluva, Kochi, India 683102
Social Media: https://www.instagram.com/from_the_kitchen_aluva/