കേരളത്തിൽ ഓൺലൈൻ ബിസിനസ്സിനുള്ള പ്രൊഫഷണൽ ടാക്‌സ് രജിസ്ട്രേഷൻ: എങ്ങനെ ചെയ്യാം?

Professional Tax Registration for Online Businesses in Kerala.

കേരളത്തിൽ ഓൺലൈൻ ബിസിനസ്സ് ആരംഭിക്കുമ്പോൾ GST, ബിസിനസ്സ് രജിസ്ട്രേഷൻ, ലൈസൻസുകൾ തുടങ്ങിയ കാര്യങ്ങൾക്കൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു നികുതിയാണ് Professional Tax (പ്രൊഫഷണൽ ടാക്‌സ്). എന്നാൽ ഓൺലൈൻ ബിസിനസ്സ് നടത്തുന്ന എല്ലാവർക്കും ഒരേ രീതിയിൽ Professional Tax ബാധകമാകണമെന്നില്ല. ബിസിനസിന്റെ സ്വഭാവം, വ്യക്തിയുടെ തൊഴിൽ, ജീവനക്കാരുണ്ടോ തുടങ്ങിയ കാര്യങ്ങൾ അനുസരിച്ച് ബാധ്യത വ്യത്യാസപ്പെടാം.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (Local Self - Government) പരിധിയിലാണ് Professional Tax ഈടാക്കുന്നത്. നഗരസഭകളും കോർപ്പറേഷനുകളും ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ Professional Tax സംബന്ധിച്ച സേവനങ്ങൾ ഓൺലൈനായി ലഭ്യമാണ്.

Professional Tax എന്താണ്?

ഒരു വ്യക്തി ജോലി ചെയ്യുന്നതിലൂടെയോ ഒരു തൊഴിൽ, വ്യാപാരം അല്ലെങ്കിൽ പ്രൊഫഷൻ നടത്തുന്നതിലൂടെയോ ലഭിക്കുന്ന വരുമാനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനം ഈടാക്കുന്ന നികുതിയാണ് Professional Tax. ഓൺലൈൻ ബിസിനസ്സ് നടത്തുന്ന ഒരു വ്യക്തിക്കും ചില സാഹചര്യങ്ങളിൽ Professional Tax ബാധകമായേക്കാം. ഉദാഹരണത്തിന്, ഓൺലൈൻ സ്റ്റോർ നടത്തുക, ഡിജിറ്റൽ സേവനങ്ങൾ , ഫ്രീലാൻസിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തികൾക്ക് അവരുടെ ബിസിനസിന്റെ സ്വഭാവം അനുസരിച്ച് Professional Tax ബാധകമാണോ എന്ന് പരിശോധിക്കണം.

ഓൺലൈൻ ബിസിനസ്സ് ഉടമകൾക്ക് Professional Tax ബാധകമാണോ?

ഓൺലൈൻ ബിസിനസ്സ് നടത്തുന്ന എല്ലാവർക്കും Professional Tax ഒരേ രീതിയിൽ ബാധകമാകണമെന്നില്ല. സ്വന്തമായി ഓൺലൈൻ ബിസിനസ്സ് നടത്തുന്നവർ, ഫ്രീലാൻസർമാർ, പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നവർ എന്നിവർക്ക് ബിസിനസിന്റെ സ്വഭാവം, വരുമാനം, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ നിയമങ്ങൾ എന്നിവ അനുസരിച്ച് Professional Tax ബാധകമായേക്കാം. ജീവനക്കാരുള്ള ബിസിനസുകളിൽ, അവരുടെ ശമ്പളത്തിൽ നിന്ന് ബാധകമായ Professional Tax ഈടാക്കി ബന്ധപ്പെട്ട അധികാരികൾക്ക് അടയ്ക്കേണ്ടതും ഉണ്ടായേക്കാം. 

Professional Tax രജിസ്ട്രേഷൻ എവിടെയാണ് ചെയ്യുന്നത്?

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് Professional Tax സേവനങ്ങൾ ലഭ്യമാക്കുന്നത്. നഗര പ്രദേശങ്ങളിലെ Professional Tax സേവനങ്ങൾക്കായി കേരള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓൺലൈൻ സംവിധാനവും ലഭ്യമാണ്. K-SMART സംവിധാനത്തിലും Profession Tax Services ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്ഥാപനങ്ങൾക്കും Professional Tax സംബന്ധിച്ച നടപടികൾ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. K-SMART-ന്റെ Know Your Approval രേഖ പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ Professional Tax സേവനം സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ബാധകമായേക്കാം.

Professional Tax രജിസ്ട്രേഷൻ എങ്ങനെ ചെയ്യാം?

ഓൺലൈൻ ബിസിനസ്സ് ഉടമയ്ക്ക് Professional Tax ബാധകമാണെന്ന് സ്ഥിരീകരിച്ച ശേഷം ബന്ധപ്പെട്ട ഓൺലൈൻ സംവിധാനത്തിലൂടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാം.

1. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തെ കണ്ടെത്തുക.

ആദ്യം നിങ്ങളുടെ ബിസിനസ്സ് പ്രവർത്തിക്കുന്നതോ ബന്ധപ്പെട്ടിരിക്കുന്നതോ ആയ പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം ഏതാണെന്ന് പരിശോധിക്കുക. ഇത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ ആയിരിക്കാം. Professional Tax നടപടികൾ ഏത് തദ്ദേശ സ്ഥാപനത്തിലൂടെയാണ് നടത്തേണ്ടതെന്ന് ഉറപ്പാക്കുന്നത് പ്രധാനമാണ്.

2. ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.

നഗര പ്രദേശങ്ങളിൽ Professional Tax സംബന്ധിച്ച ഓൺലൈൻ സേവനങ്ങൾ ലഭ്യമാണ്. ലഭ്യമായ സംവിധാനത്തിൽ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ആവശ്യമായ വിവരങ്ങൾ നൽകി പ്രൊഫൈൽ രജിസ്റ്റർ ചെയ്യാം. കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിന്റെ വിവരമനുസരിച്ച്, വ്യക്തികൾക്ക് അവരുടെ തൊഴിൽ സംബന്ധിച്ച വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാനും വരുമാനത്തിന്റെ അടിസ്ഥാനത്തിൽ Professional Tax കണക്കാക്കി ഓൺലൈനായി അടയ്ക്കാനും സൗകര്യമുണ്ട്. സ്ഥാപനങ്ങൾ ജീവനക്കാരുടെ വിവരങ്ങളും ശമ്പള വിവരങ്ങളും റെജിസ്ട്രേഷന്റെ ഒപ്പം സമർപ്പിക്കേണ്ടതാണ്.

3. ആവശ്യമായ വിവരങ്ങൾ നൽകുക.

രജിസ്ട്രേഷൻ സമയത്ത് വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അടിസ്ഥാന വിവരങ്ങൾ, അതായത് തൊഴിൽ അല്ലെങ്കിൽ ബിസിനസ്സ് സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ആവശ്യപ്പെടാം.ആയതിനാൽ പ്രൊഫഷണൽ വിവരങ്ങൾ തെറ്റ്കുടാതെത്തന്നെ രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ രജിസ്ട്രേഷൻ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ രേഖകളും വിവരങ്ങളും തയ്യാറാക്കി വയ്ക്കുന്നത് നടപടികൾ എളുപ്പമാക്കും.

4. വരുമാന വിവരങ്ങൾ സമർപ്പിക്കുക.

Professional Tax കണക്കാക്കുന്നതിനായി ആവശ്യമായ വരുമാന വിവരങ്ങൾ സമർപ്പിക്കണം. വ്യക്തികൾക്ക് ബാധകമായ Professional Tax തുക അവരുടെ വരുമാന സ്ലാബിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. രജിസ്ട്രേഷൻ സമയത്ത് ആവശ്യമായാൽ Income Certificate പോലുള്ള വരുമാനം തെളിയിക്കുന്ന രേഖകളും സമർപ്പിക്കേണ്ടി വരാം. അതിനാൽ രജിസ്ട്രേഷൻ സമയത്ത് ആവശ്യപ്പെടുന്ന വരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി നൽകണം. ജീവനക്കാരുള്ള സ്ഥാപനങ്ങൾ ജീവനക്കാരുടെ ശമ്പള വിവരങ്ങളും സമർപ്പിക്കേണ്ടതുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ബാധകമായ Professional Tax തുക കണക്കാക്കുകയും ആവശ്യമായ തുക ഈടാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് അടയ്ക്കുകയും വേണം.

 5. Professional Tax അടയ്ക്കുക

രജിസ്ട്രേഷൻ പൂർത്തിയാക്കി ബാധകമായ Professional Tax തുക കണക്കാക്കിയ ശേഷം ഓൺലൈനായി പേയ്മെന്റ് നടത്താം. പേയ്മെന്റ് പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന രസീത് സൂക്ഷിക്കുന്നത് പ്രധാനമാണ്. ഭാവിയിലെ നികുതി രേഖകൾക്കും ബിസിനസ്സ് അക്കൗണ്ടിംഗിനും ഇത് ആവശ്യമായി വരാം. Professional Tax ബാധകമായ ഓൺലൈൻ ബിസിനസുകൾ കൃത്യമായ വിവരങ്ങൾ സമർപ്പിച്ച് നിശ്ചിത സമയത്ത് നികുതി അടയ്ക്കുന്നത് നിയമപരമായ ബാധ്യതകൾ കൃത്യമായി പാലിക്കാൻ സഹായിക്കും.

Professional Tax Rules for Online Businesses in Kerala.

Professional Tax is one of the tax related requirements that online business owners in Kerala may need to consider. Its applicability can depend on factors such as the nature of the business, income and whether the business has employees. This article explains when Professional Tax may apply to online businesses, where the registration can be completed, what income and employee details may need to be provided, and how the applicable tax can be calculated and paid. It also highlights the importance of keeping payment records and understanding how Professional Tax differs from GST and Income Tax.