ഇന്ത്യയിലെ വനിതാ സംരംഭകരെ ശക്തിപെടുത്താനായി നീതി ആയോഗ് അവതരിപ്പിച്ച ഒരു പ്രധാന സ്കീം ആണ് WOMEN ENTREPRENEURSHIP PLATFORM (WEP). രാജ്യത്തെ സ്ത്രീകൾക്ക് സംരംഭകത്വത്തിലേക്ക് ആത്മവിശ്വാസത്തോടെ കാൽവെക്കാൻ ആവശ്യമായ എല്ലാ സഹായവും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ എത്തിക്കുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
WEP ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് സ്ത്രീകൾക്ക് സംരംഭം തുടങ്ങാനോ വിപുലീകരിക്കാനോ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ, പരിശീലനങ്ങൾ, സാമ്പത്തിക സഹായങ്ങൾ, നെറ്റ്‌വർക്കിങ്ങ് അവസരങ്ങൾ എന്നിവ ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുന്നു. “Entrepreneurship is the best form of women empowerment” എന്ന ആശയത്തെ മുൻനിർത്തിയാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തത്.
വനിതാ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ശരിയായ വിപണിയിലെത്തിക്കുക എന്നത് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്. ഈ രംഗത്ത് ആവശ്യമായ പിന്തുണ നൽകുന്നതിനായി WEP വിപണി ട്രെൻഡുകൾ മനസ്സിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാക്കുന്നു. കൂടാതെ, പ്രവൃത്തിപരിചയമുള്ള പ്രാക്ടീഷണർമാർ തയ്യാറാക്കിയ കൃഷി, ബിസിനസ്സ്, പേഴ്സണൽ ഫിനാൻസ് തുടങ്ങിയ മേഖലകളിലെ പ്രാക്ടിക്കൽ വീഡിയോ കോഴ്‌സുകളിലൂടെ സംരംഭകർക്ക് പ്രായോഗിക അറിവും മാർഗ്ഗനിർദ്ദേശങ്ങളും നേടാനുള്ള അവസരവും നൽകുന്നു. “Accounting & Compliance for Small Businesses” പോലുള്ള സേവനങ്ങളിലൂടെ ചെറുകിട ബിസിനസ്സുകളുടെ അക്കൗണ്ടിംഗ്, നിയമാനുസൃത പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും WEP സഹായിക്കുന്നു.
വ്യവസായ വിദക്തരിൽ നിന്ന് മെന്റർഷിപ്പ് ലഭിക്കാനുള്ള അവസരവും രാജ്യത്തെ മറ്റു സംരംഭകരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ശക്തമായ കമ്മ്യൂണിറ്റി കൂടിയാണ് WEP. കൂടാതെ അറിവുകൾ കൈമാറാനും അനുഭവങ്ങൾ പങ്കുവെക്കാനും സഹായിക്കുന്ന ഒരു തുടർച്ചയായ പഠനവേദി കൂടിയാണ് WEP. സംരംഭകർക്ക് തങ്ങളുടെ വെല്ലുവിളികൾ ചർച്ച ചെയ്യാനും പുതിയ ബിസിനസ്സ് തന്ത്രങ്ങൾ പഠിക്കാനും വിജയകരമായ സംരംഭകരുടെ പാഠങ്ങൾ ഉൾക്കൊള്ളാനും WEP അവസരം ഒരുക്കുന്നുണ്ട്.
സംരംഭം ആരംഭിച്ചതിന് ശേഷം സംരംഭത്തെ വികസിപ്പിക്കാൻ WEP സഹായിക്കുന്നു. ബിസിനസ്സ് മോഡലുകൾ നിർമ്മിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ, ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, കസ്റ്റമർ റിലേഷൻ എന്നിവയിൽ സ്പെഷ്യൽ പിന്തുണ നൽകുന്നു കൂടാതെ ബിസിനസ്സ് വളർച്ചക്ക് ആവശ്യമായ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നു. ഇതിലൂടെ വനിതാ സംരംഭകർക്ക് അവരുടെ സംരംഭം അടുത്ത തലത്തിലേക്ക് ഉയർത്താൻ കഴിയും.
ബിസിനസ്സ് നടത്തുന്നതിന് ആവശ്യമായ നൂതന കഴിവുകൾ വികസിപ്പിക്കാൻ WEP വിവിധ പരിശീലനങ്ങളും കോഴ്‌സുകളും ലഭ്യമാക്കുന്നു. ഫിനാൻസ്, ഓപ്പറേഷൻ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ, “Product Management Essentials and Stakeholder Collaboration” പോലുള്ള പ്രത്യേക പരിശീലന മോഡ്യൂളുകളും WEP വാഗ്ദാനം ചെയ്യുന്നു. ഉൽപ്പന്നത്തിന്റെ ലൈഫ്‌സൈക്കിൾ, വിപണി ആവശ്യങ്ങൾ, സ്റ്റേക്ക്‌ഹോൾഡർമാരുമായി ഫലപ്രദമായ ആശയവിനിമയം തുടങ്ങിയ ബിസിനസ്സ് വളർച്ചയ്ക്ക് ആവശ്യമായ പ്രായോഗിക വിഷയങ്ങൾ ഇത്തരം കോഴ്‌സുകളിൽ ഉൾപ്പെടുന്നു. ഇതിലൂടെ വനിതാ സംരംഭകർക്ക് ആവശ്യമായ കഴിവുകൾ വികസിപ്പിക്കുകയും അവരുടെ സംരംഭങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വളർത്തുകയും ചെയ്യാം.
ബിസിനസ്സ് ആരംഭിക്കാനും വിപുലീകരിക്കാനും ആവശ്യമായ ഫണ്ടിംഗ് കണ്ടെത്തുന്നത് പല വനിതാ സംരംഭകരുടേയും പ്രധാന വെല്ലുവിളിയാണ്. ഫണ്ടിംഗ് ഉറപ്പാക്കാനും ശരിയായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനുമുള്ള പിന്തുണ WEP സമഗ്രമായി നൽകുന്നു. ബിസിനസ്സ് ലോണുകൾ, സർക്കാർ പദ്ധതികൾ, സ്റ്റാർട്ടപ്പ് ഫണ്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്നതിനൊപ്പം, MSME മേഖലയിലെ സോൾ പ്രൊപ്രൈറ്റർമാർക്കായി രൂപകൽപ്പന ചെയ്ത ക്രെഡിറ്റ് വെൽനസ് പ്രോഗ്രാമായ “SHINE” വഴിയും വനിതാ സംരംഭകർക്ക് പിന്തുണ നൽകുന്നു.
നിലവിലുള്ളതോ ഭാവിയിൽ ബിസിനസ്സ് ലോൺ എടുക്കാൻ ആഗ്രഹിക്കുന്നതോ ആയ ഉപഭോക്താക്കൾക്ക് വായ്പാ നടപടിക്രമങ്ങളെക്കുറിച്ചും ലോൺ നേടുന്നതിലെ വെല്ലുവിളികളെക്കുറിച്ചും അവബോധം നൽകുന്നതാണ് ഈ പ്രോഗ്രാം. കൂടാതെ, ചെറുകിട, ഇടത്തരം ബിസിനസ്സുകൾക്ക് ആവശ്യമായ മൂലധനം ലഭ്യമാക്കുന്നതിനായി Godrej Capital അവതരിപ്പിച്ച “AAROHI LOANS” എന്ന സ്കീമും WEP-ന്റെ സാമ്പത്തിക പിന്തുണാ സംവിധാനത്തിന്റെ ഭാഗമാണ്. പ്രോസസ്സിംഗ് ഫീസ് ഇല്ലാതെ ലഭ്യമാക്കുന്ന ഈ പ്രത്യേക ഫിനാൻഷ്യൽ സൊല്യൂഷൻ വനിതാ സംരംഭകർക്ക് അവരുടെ ബിസിനസ്സ് ആവശ്യങ്ങൾക്കായി ആവശ്യമായ സാമ്പത്തിക പിന്തുണ കണ്ടെത്താൻ സഹായിക്കുന്നു.
SHINE, AAROHI Loans എന്നീ പദ്ധതികൾ വനിതാ സംരംഭകർക്ക് ആവശ്യമായ ധനസഹായവും സാമ്പത്തിക മാർഗ്ഗനിർദ്ദേശവും കൂടാതെ പിന്തുണാ സംവിധാനവും നൽകുന്നു. ഈ സേവനങ്ങൾ അവരുടെ ബിസിനസ്സിനെ കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും.
The Women Entrepreneurship Platform (WEP) is a complete digital support system created to help women entrepreneurs across India. It provides everything needed to start and grow a business market access, skill training, business development, financial support, and compliance guidance. Programs like “Shine” and “Aarohi Loans” make this support even stronger by offering easy and practical financial solutions for women-led businesses. By giving the right knowledge and opportunities, WEP helps women follow their business dreams with confidence and long-term success. It is a trustworthy and powerful partner for every woman who wants to become or grow as an entrepreneur.