സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ബിസിനസിന്റെ വിവിധ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബാങ്ക് വായ്പകൾ പ്രയോജനപ്പെടുത്താം. ബിസിനസ് വികസിപ്പിക്കുക, working capital ആവശ്യങ്ങൾ നിറവേറ്റുക, ആവശ്യമായ ഉപകരണങ്ങൾ വാങ്ങുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഇത്തരം വായ്പകൾ സഹായകരമാകാം. HDFC Bank self-employed individuals-നും professionals-നും അവരുടെ ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് വിവിധ loan options നൽകുന്നു. സ്വയം തൊഴിൽ ചെയ്യുന്നവരുടെ ബിസിനസ് ആവശ്യങ്ങൾ വ്യത്യസ്തമായതിനാൽ, ആവശ്യമായ ഫണ്ടിംഗിനനുസരിച്ച് അനുയോജ്യമായ loan option തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. HDFC Bank നൽകുന്ന self-employment loan options എന്തൊക്കെയാണെന്നും അവയുടെ പ്രധാന സവിശേഷതകൾ എന്താണെന്നുംനോകാം.
സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് അവരുടെ ബിസിനസ് ആവശ്യങ്ങൾക്കായി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള വായിപ്പയാണ് HDFC Self-Employment Loan. ബിസിനസ് വിപുലീകരിക്കൽ, working capital ആവശ്യങ്ങൾ, പുതിയ ഉപകരണങ്ങൾ വാങ്ങൽ, നിലവിലുള്ള ബിസിനസിന്റെ ആവശ്യങ്ങൾക്കായി ഫണ്ട് കണ്ടെത്തൽ തുടങ്ങിയ ആവിശ്യങ്ങൾക്കാണ് HDFC Self-Employment Loan.
HDFC Bank-ന്റെ self-employed loan options പ്രധാനമായും സ്വന്തമായി ബിസിനസ് നടത്തുന്നവർക്കും പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നവർക്കുമാണ്. അതായത്, ഒരു സ്ഥാപനത്തിൽ ശമ്പളത്തിന് ജോലി ചെയ്യുന്ന salaried employees-ൽ നിന്ന് വ്യത്യസ്തമായി, സ്വന്തം വരുമാന സ്രോതസ്സുള്ള business owners, sole proprietors, self-employed professionals തുടങ്ങിയവർക്ക് ഈ വിഭാഗത്തിലുള്ള വായ്പകൾക്ക് അപേക്ഷിക്കാം.
ഡോക്ടർമാർ, ആർക്കിടെക്റ്റുകൾ തുടങ്ങിയ പ്രൊഫഷണലുകൾ സ്വന്തം practice നടത്തുകയാണെങ്കിൽ professional loan options പരിഗണിക്കാം. അതേസമയം, trading, manufacturing, services തുടങ്ങിയ മേഖലകളിൽ സ്വന്തം ബിസിനസ് നടത്തുന്നവർക്ക് business loan options ലഭ്യമായേക്കാം. ബിസിനസിന്റെ രൂപം, പ്രവർത്തന കാലയളവ്, വരുമാനം തുടങ്ങിയ കാര്യങ്ങൾ അനുസരിച്ച് ലഭിക്കുന്ന loan option വ്യത്യാസപ്പെടാം.
എന്നാൽ self-employed ആണെന്നത് മാത്രം loan ലഭിക്കുന്നതിന് മതിയായ കാര്യമല്ല. അപേക്ഷകന്റെ വരുമാനം, ബിസിനസിന്റെ സാമ്പത്തിക സ്ഥിതി, credit history, നിലവിലുള്ള സാമ്പത്തിക ബാധ്യതകൾ, തിരിച്ചടയ്ക്കാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങൾ ബാങ്ക് പരിശോധിക്കും. ഈ വിവരങ്ങളും ആവശ്യമായ രേഖകളും വിലയിരുത്തിയ ശേഷമാണ് അപേക്ഷയ്ക്ക് അനുസരിച്ചുള്ള loan eligibilityയും ലഭിക്കാവുന്ന തുകയും തീരുമാനിക്കുന്നത്.
HDFC Bank-ന്റെ Business Growth Loan വഴി eligible self-employed borrowers-ക്ക് ₹40 ലക്ഷം വരെ വായ്പ ലഭിക്കാം. ചില സ്ഥലങ്ങളിൽ ഈ പരിധി ₹50 ലക്ഷം വരെയാകാം. ബിസിനസ് വിപുലീകരിക്കൽ, working capital ആവശ്യങ്ങൾ നിറവേറ്റൽ, പുതിയ equipment വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താൻ ഈ വായ്പാ സൗകര്യം സഹായിക്കാം. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ടത് ₹40 ലക്ഷം അല്ലെങ്കിൽ ₹50 ലക്ഷം എന്നത് പരമാവധി loan limit മാത്രമാണ്; ഓരോ അപേക്ഷകനും ഇത്രയും തുക ലഭിക്കുമെന്ന് അർത്ഥമില്ല. ഒരു വ്യക്തിക്ക് ലഭിക്കാവുന്ന യഥാർത്ഥ loan amount അയാളുടെ സാമ്പത്തിക സാഹചര്യവും ബിസിനസിന്റെ നിലയും അനുസരിച്ചായിരിക്കും.
Loan amount തീരുമാനിക്കുമ്പോൾ ബിസിനസിൽ നിന്നുള്ള വരുമാനം, financial records, credit history, നിലവിലുള്ള loan commitments, business vintage, repayment capacity തുടങ്ങിയ ഘടകങ്ങൾ ബാങ്ക് പരിഗണിച്ചേക്കാം. അപേക്ഷകൻ ആവശ്യപ്പെടുന്ന തുകയും ഈ വിലയിരുത്തലിൽ പ്രധാനമാണ്.
സ്വന്തമായി ബിസിനസ് നടത്തുന്ന self-employed individuals-ന് business ആവശ്യങ്ങൾക്കായി ലഭിക്കുന്ന loan option ആണ് Business Loan. Business expansion, working capital, inventory, തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ financing ഉപയോഗിക്കാം. HDFC Bank self-employed non-professionals-ന് cash-flow ആവശ്യങ്ങൾക്കും inventory ആവശ്യങ്ങൾക്കും customised Business Growth Loan solutions നൽകുന്നതായി വ്യക്തമാക്കുന്നു.
ഡോക്ടറുകളും ആർക്കിടെക്റ്റുകളും തുടങ്ങിയ professionals-ന് അവരുടെ professional practice-ന്റെ ആവശ്യങ്ങൾക്കായി ലഭിക്കുന്ന business financing option ആണ് ഇത്. പുതിയ equipment വാങ്ങുന്നതിനും workspace/studio നവീകരിക്കുന്നതിനും business ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇത്തരം financing ഉപയോഗിക്കാം.
HDFC Bank self-employed customers-ന് Business Loan Drop Line Overdraft facilityയും നൽകുന്നു. ഇതിൽ ഒരു overdraft limit അനുവദിക്കുകയും ആ limit കാലക്രമേണ കുറയുന്ന രീതിയിലുള്ള structure ഉപയോഗിക്കുകയും ചെയ്യുന്നു. HDFC Bank-ന്റെ വിവരമനുസരിച്ച്, ഉപയോഗിച്ച തുകയ്ക്ക് മാത്രമാണ് interest നൽകേണ്ടത്.
Professional borrowers-ന് ലഭിക്കുന്ന മറ്റൊരു overdraft-based option ആണ് Professional Drop Line Overdraft. HDFC Bank-ന്റെ നിലവിലെ digital lending platform രേഖകളിൽ Professional Loan-നും Professional Dropline Overdraft-നും പ്രത്യേകം product entries കാണാം.
HDFC Bank offers various loan options for self-employed individuals to meet business and professional financial needs. These options can help eligible borrowers fund business expansion, working capital requirements, equipment purchases and other business-related expenses. Self-employed professionals and non-professional business owners may have different financing options based on their type of work and financial requirements. The loan amount and eligibility depend on factors such as income, business profile, credit history and repayment capacity. Eligible borrowers may avail of up to ₹40 lakh, with the limit extending up to ₹50 lakh in select locations, subject to the applicable terms and conditions.