ഈ ലക്കം Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത് വനിതാ ശിശു വികസന വകുപ്പിലെ ജോലി രാജി വെച്ച് കുട്ടികൾക്കുവേണ്ടി "ALORA PAEDIATRIC WELLNESS RESEARCH CENTRE" എന്ന സ്ഥാപനത്തിനു തുടക്കമിട്ട അഡ്വക്കേറ്റ് ബിജിത എസ്. ഖാനെയും അവരുടെ ബ്രാൻഡിനെയുമാണ്.
വനിതാ ശിശു വികസന വകുപ്പിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ ലീഗൽ ഓഫീസറായി ജോലി ചെയ്യുമ്പോൾത്തന്നെ കുട്ടികളുടെ ക്ഷേമത്തിനായി സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ അഡ്വക്കേറ്റ് ബിജിത എസ്. ഖാൻ ലക്ഷ്യമിട്ടിരുന്നു. കുട്ടികളിലെ പെരുമാറ്റ വ്യത്യാസങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് അതൊരു പ്രശ്നമായി മാറുന്നതിനു മുമ്പ് പിന്തുണ നൽകുക എന്നതായിരുന്നു അവരുടെ പ്രധാന ഉദ്ദേശ്യം. ഈ തീരുമാനത്തോട് കുടുംബത്തിന് വിയോജിപ്പുണ്ടായിരുന്നെങ്കിലും 10 വർഷം നീണ്ട സർക്കാർ ജോലി രാജി വെച്ച് ബിജിത തൻ്റെ ലക്ഷ്യത്തിൽ ഉറച്ചുനിന്നു. അങ്ങനെയാണ് കുട്ടികളുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി അലോറ പീഡിയാട്രിക് വെൽനസ് ആൻഡ് റിസർച്ച് സെന്റർ ആരംഭിച്ചത്.
വനിതാ ശിശു വികസന വകുപ്പിൽ പ്രവർത്തിച്ച കാലയളവിൽ ബിജിത കുട്ടികളുടെ സംരക്ഷണം, ലിംഗനീതി, വ്യവസ്ഥാപരമായ മാറ്റങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള നിയമപരവും മാനസികവുമായ നിരവധി പരിപാടികൾ രൂപകൽപ്പന ചെയ്യുന്നതിൽ ബിജിത നിർണായക പങ്ക് വഹിച്ചു. കുട്ടികളുടെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം ആദ്യ ലക്ഷണങ്ങൾ രക്ഷിതാക്കൾ തിരിച്ചറിയാതെ പോകുന്നതാണ് ഈ അനുഭവത്തിലൂടെ അവർ മനസ്സിലാക്കി.
കുട്ടികളെ കുറ്റപ്പെടുത്തുന്നതിനു പകരം അവരുടെ ലക്ഷണങ്ങൾ ശ്രദ്ധിച്ച് മൂലകാരണം കണ്ടെത്തി പരിഹരിക്കേണ്ടതിൻ്റെ പ്രാധാന്യം തിരിച്ചറിഞ്ഞതിന്റെ ഫലമായിട്ടാണ് Child development & behavioural support, Paediatric wellness programs, Emotional and psychological guidance, Early intervention, Parental training & counselling, Special Education തുടങ്ങിയ സമഗ്ര സേവനങ്ങൾ നൽകുന്ന അലോറ ഫോർ കിഡ്‌സ് സ്ഥാപിച്ചത്. ഇന്ന് വിദേശത്തുള്ളവർ ഉൾപ്പെടെ നിരവധി രക്ഷിതാക്കൾ അലോറയെ തേടി എത്തുന്നു. കൗൺസിലിങ്ങുകൾക്ക് ശേഷം തങ്ങളുടെ കുട്ടികളിൽ ഉണ്ടാകുന്ന ചെറിയ പോസിറ്റീവ് മാറ്റങ്ങൾ പോലും മാതാപിതാക്കൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ഒരു സുരക്ഷിത ജോലി ഉപേക്ഷിച്ച് പുതിയൊരു പാത തിരഞ്ഞെടുക്കുന്നത് ബിജിതയ്ക്ക് വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. മാതാപിതാക്കളും സഹപ്രവർത്തകരും അവരുടെ തീരുമാനത്തിൽ സംശയം പ്രകടിപ്പിച്ചുവെങ്കിലും കുട്ടികളെക്കുറിച്ചുള്ള ബിജിതയുടെ ശക്തമായ കാഴ്ചപ്പാട് അവരെ മുന്നോട്ട് നയിച്ചു. ഈ സംരംഭത്തെ പിന്തുണയ്ക്കാൻ രണ്ട് പങ്കാളികളെക്കൂടി ലഭിച്ചത് അവർക്ക് കരുത്തായി. വെറും മൂന്ന് ജീവനക്കാരുമായി ആരംഭിച്ച അലോറ ഫോർ കിഡ്‌സ് ഇന്ന് 20 സ്റ്റാഫുകളിലേക്ക് വളർന്നു. നിലവിൽ കൊല്ലം പള്ളിമുക്കിലും നിലമേൽ ജംക്ഷനിലുമാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഉറച്ച ലക്ഷ്യബോധമുണ്ടെങ്കിൽ ഏത് വെല്ലുവിളികളെയും അതിജീവിച്ച് വിജയം നേടാൻ കഴിയുമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് അഡ്വക്കേറ്റ് ബിജിത എസ്. ഖാൻ്റെ ഈ സംരംഭം.
Advocate Bijitha S. Khan showed strong determination when she quit her 10-year job at the Women and Child Development Department. She saw that children's problems get worse because parents often miss the early warning signs. To fix this she started the “Alora Paediatric Wellness and Research Centre”. Even though her family and co-workers doubted her, Bijitha's clear goal made Alora successful. It started with three staff and now has twenty, offering full support like Child Development and Parent Counselling. Alora, which helps people even living abroad (NRIs), proves that staying committed to a goal can overcome big professional challenges and make a real difference.
https://entestory.com/alora-paediatric-wellness-research-centre-started-by-bijitha-s-khan/
Name: Adv. Bijitha Khan
Address: Creative Avenue, Near Fathima Memorial B.Ed College, Pallimukku, Kollam 691010
Website: https://www.aloraforkids.com/
Social Media: https://www.instagram.com/aloraforkids/