KAHANI EVENTS : ദുബായീലെ ജോലി ഉപേക്ഷിച്ച് സംരംഭകയായ തൃശ്ശൂർ സ്വദേശിനി തസ്‌നിയുടെ സംരംഭം.

തൃശ്ശൂർ സ്വദേശിനിയായ തസ്‌നി എല്ലാവരെയും പോലെ ഒരു നല്ല ജോലി തേടിയാണ് ദുബായിലെത്തിയത്. ആഗ്രഹിച്ച പോലെ ഒരു ജോലി ലഭിച്ചെങ്കിലും ഇതല്ല തൻ്റെ പാഷൻ എന്ന് തിരിച്ചറിഞ്ഞ തസ്‌നി സ്വന്തമായിഒരു ബ്രാൻഡ് തുടങ്ങുകയായിരുന്നു. ഈ ലക്കം Big Brain Magazine നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് തസ്‌നിയെയും അവരുടെ ബ്രാൻഡായ "KAHANI EVENTS" നെയുമാണ്.

ദുബായീലെ ഒരു വനിതാ സംരംഭകയുടെ തുടക്കം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ജോലിക്കായും ബിസിനസ്സ് ആവശ്യങ്ങൾക്കായും എത്തിച്ചേരുന്ന ഒരു രാജ്യമാണ് ദുബായ്. ബിസിനസ്സ് രംഗത്തേക്ക് കടന്നു വരാൻ ആഗ്രഹമുള്ളവർക്ക് അനവധി അവസരങ്ങൾ നൽകുന്ന രാജ്യമാണ് ദുബായ് എന്ന് മനസ്സിലാക്കിയ തസ്‌നി സ്വന്തമായി ഒരു "Event Managemnet" കമ്പനി ദുബായിൽ തുടങ്ങാൻ തീരുമാനിച്ചു. തുടർന്ന് "KAHANI EVENTS" എന്ന പേരിൽ Event Management കമ്പനിയുടെ പ്രവർത്തനം ദുബായിൽ ആരംഭിക്കുകയും ചെയ്തു.

KAHANI EVENTS - ഓരോ ആഘോഷവും ഒരു ഓർമ്മചിത്രം.

Kahani Events പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പിറന്നാൾ, വിവാഹം, പ്രോഡക്റ്റ് ലോഞ്ച്, ബേബി ഷവർ, ബ്രൈഡൽ ഷവർ, കോർപ്പറേറ്റ് പ്രോഗ്രാം എന്നിവയിലാണ്. ഓരോ ഇവന്റും മനോഹരമാക്കാൻ ഡെക്കറേഷൻ, ലൈറ്റ് & മ്യൂസിക്, കാറ്ററിംഗ്, എൻറർടെയിൻമെന്റ്, സ്റ്റേജ് ഇവന്റ് പ്രോഗ്രാം ബുക്കിങ്ങ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. തസ്‌നി ഇന്റീരിയർ ഡിസൈനിങ്ങ് പഠിച്ചതുകൊണ്ട് ഉപഭോക്താക്കളുമായി കൂടുതൽ ആത്മവിശ്വാസത്തോടെ സംസാരിക്കാനും അവരുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി  പ്രവർത്തിക്കാനും സാധിക്കുന്നുണ്ട്. ഇന്റീരിയറിനെക്കുറിച്ചുള്ള തസ്‌നിയുടെ അറിവാണ് വർക്കുകൾ വേഗത്തിൽ ചെയ്യാനും കൂടുതൽ ഫലപ്രദമാക്കാനും കഴിയുന്നത്. ഏത് ഇവന്റായാലും, അതിനെ മനോഹരവും ഓർമ്മിക്കാവുന്നതുമായ ഒരു അനുഭവമായി മാറ്റുക എന്നതാണ് Kahani Events-ന്റെ പ്രധാന ലക്ഷ്യം.

ഇവന്റ് ലോകത്ത് കഹാനിയുടെ വളർച്ച.

ഏത് ബിസിനസ്സ് ആരംഭിക്കുമ്പോഴും നല്ല അഭിപ്രായങ്ങളും നെഗറ്റീവ് അഭിപ്രായങ്ങളും ഒരേസമയം വരാറുണ്ട്. തസ്‌നിയുടെ കാര്യത്തിലും അതിനൊരു മാറ്റവും സംഭവിച്ചില്ല “ജോലി ചെയ്താൽ പോരെ ബിസിനസ്സ്  എന്തിന്?” എന്നിങ്ങനെ പലരും ചോദിച്ചു തുടങ്ങി. എന്നാൽ തസ്‌നിക്ക് ഏറ്റവും വലിയ കരുതായിരുന്നത് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയാണ്. കൂടാതെ സുഹൃത്തുക്കളും എന്നും ഒപ്പമുണ്ടായിരുന്നു ഒഴിവു ദിവസങ്ങളിൽ ഇവന്റ് പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്യും. ഈ ശക്തമായ പിന്തുണയും ഉറച്ച മനസ്സും തന്നെയാണ് തസ്‌നിയെ തന്റെ സ്വപ്നമായ Kahani Events വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിച്ചത്.

KAHANI EVENTS : TASNI'S MESSAGE TO ASPIRING ENTREPRENEURS.

Thasni managed to transform criticisms and questions into stepping stones toward her own goal. To the question, "Why start a business when you could just be employed?" Thasni provided an answer through her entrepreneurial success, fueled by the unwavering support of her family and friends. It was this strong backing that gave her the energy to move forward without giving up, even in adverse circumstances. The message Thasni delivers to every young entrepreneur today is clear: If you believe in your dreams and surround yourself with those who support you, you can overcome any obstacle.

References

https://entestory.com/thrissur-native-tasni-started-an-event-management-company-in-dubai/

Thasni

Name: Thasni

Address: Muhaisnah4, Dubai, United Arab Emirates 5555

Social Media: https://www.instagram.com/kahani_events/