എഞ്ചിനിയറിങ് പഠനത്തിന് ശേഷം പോളണ്ടിൽ നിന്ന് എംബിഎ പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ മനു മുരളി സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് "ZEED4EV". ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) ചാർജ് ചെയ്യാനുള്ള പുതിയ സ്റ്റേഷനുകൾ എന്ന ആശയമാണ് Zeed4ev. ഇന്ന് Big Brain Magazine നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് "ZEED4EV" എന്ന മനു മുരളിയുടെ സ്റ്റാർട്ടപ്പ് ആണ്.
Zeed4ev എന്നത് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സ്റ്റേഷനുകൾ ഇന്ത്യയിലുടനീളം സ്ഥാപിക്കുന്ന ഒരു EV ഇൻഫ്രാസ്ട്രക്ചർ സ്റ്റാർട്ടപ്പാണ്. ടെസ്‌ല ഉൾപ്പെടെയുള്ള വമ്പൻ ഇലക്ട്രിക്ക് വാഹന കമ്പനികൾ ഇന്ത്യയിൽ സജീവമാവുകയും വാഹനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്നത് ഭാവി തിരിച്ചറിഞ്ഞാണ് ഈ സംരംഭം ആരംഭിച്ചത്. പെട്രോൾ, ഡീസൽ ഫ്യുവൽ സ്റ്റേഷനുകൾ പോലെ ഇലക്ട്രോണിക് വാഹനങ്ങൾക്ക് ചാർജിംഗ് സ്റ്റേഷനുകൾ അത്യാവശ്യമാണെന്ന സാധ്യത മനസ്സിലാക്കിയ മനു ഇന്ത്യയിലുടനീളം EV ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിക്ക് ദോഷമില്ലാത്ത ഊർജ്ജം പ്രോത്സാഹിപ്പിക്കുകയാണ് ZEED4EV-യുടെ ലക്ഷ്യം. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിലൂടെ പെട്രോളും ഡീസലും ഉപയോഗം കുറയ്ക്കാനും അതുവഴി മലിനീകരണവും കാർബൺ പുക കുറക്കാനായി കമ്പനി സാധിക്കുന്നു.
Zeed4ev പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ചാർജിംഗ് സൊല്യൂഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. വേഗത്തിലും എളുപ്പത്തിലും തടസ്സമില്ലാതെയും ചാർജ് ചെയ്യാനുള്ള സൗകര്യങ്ങളും ഇവർ ഒരുക്കുന്നു. പവർ ബോൾട് സീരീസ് (Power Bolt Series), എക്കോ ഫ്ലോ സീരീസ് (Eco Flow Series), പവർ ഫ്ലക്സ് ഡ്യൂ സീരീസ് (Power Flex Duo series) എന്നി ഉൽപ്പന്നങ്ങളാണ് ഇന്ത്യയിലുടനീളം Zeed4ev സ്ഥാപിക്കുന്ന ചാർജിങ്ങ് സ്റ്റേഷനുകളുടെ പ്രധാന അടിത്തറ. Zeed4ev യുടെ മറ്റൊരു പ്രത്യേകത, വീടുകളിലുള്ള ചാർജിംഗ് ഇൻസ്റ്റലേഷനുകൾ കൂടാതെ പൊതുസ്ഥലങ്ങളിലും ചാർജിങ്ങ് സൗകര്യങ്ങൾ ഒരുക്കുക എന്നതാണ്. കൂടാതെ Zeed4ev ആഴ്ചയിൽ 7 ദിവസവും 24 മണിക്കൂർ ഉപഭോക്തൃ സേവനം നൽകുന്നതിനാൽഉപഭോക്തൃ സേവനം നൽകുന്നതിനാൽ ഉപഭോക്താക്കൾക്ക് യാതൊരു സംശയങ്ങളെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല.
ഇന്ത്യയിൽ ഇലക്ട്രിക് വാഹന (EV) ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലൂടെ, Zeed4ev ഒരു ബിസിനസ്സ് അവസരം തുറന്ന് കൊടുക്കുന്നു. കമ്പനി നിയന്ത്രിക്കുന്ന ഫ്രാഞ്ചൈസി മാതൃകയിലൂടെ ആർക്കും Zeed4ev ചാർജിംഗ് സ്റ്റേഷന്റെ ഉടമയാകാം. നിലവിലെ വരുമാനത്തിനൊപ്പം അധികമായി ഒരു പാസ്സീവ് വരുമാനം നേടാൻ ഇത് സഹായിക്കും. മാളുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമകൾക്ക് പാർക്കിംഗ് സ്ഥലത്ത് സ്റ്റേഷൻ സ്ഥാപിച്ച് കൂടുതൽ ലാഭം നേടാം. EV വിപ്ലവത്തിന്റെ ഭാഗമായി സാമ്പത്തിക വളർച്ച നേടാൻ ഈ അവസരം പ്രേയോജനപ്പെടുത്താവുന്നതാണ്.
Zeed4ev is a fast-growing EV infrastructure startup founded by Manu Murali. The company focuses on setting up reliable charging stations across India to support the growing use of electric vehicles. Zeed4ev provides smart, eco-friendly charging solutions and also offers a great franchise opportunity for investors. With 24/7 customer support and profitable business models, Zeed4ev aims to build a sustainable future while helping its partners grow financially.
https://entestory.com/ev-startup-from-kerala-zeed4ev/
Name: Manu Murali
Contact: 7012475133
Email: zeed4ev@gmail.com
Address: Zeed4ev, 3rd Floor Usnaz Tower, Pallimukku, Kochi, Ernakulam, Kerala 682016, Kochi, India 682016
Website: https://zeed4ev.com/about.html
Social Media: https://www.instagram.com/zeed4ev