ALLURELIXIR : തൃശ്ശൂരിൽ നിന്ന് ഒരു ഡോക്ടറുടെ ആയുർവേദ ബ്രാൻഡ്.

തൃശ്ശൂർ സ്വദേശിനിയായ ആയുർവേദ ഡോക്ടർ ശ്രെദ്ധ പ്രകാശ്, തൻ്റെ അമ്മയുടെ വിട്ടുമാറാത്ത ചർമ്മ രോഗത്തിനായി ഒരു മരുന്ന് കണ്ടുപിടിച്ചു. താൻ കണ്ടുപിടിച്ച മരുന്ന് വിജയകരമായപ്പോൾ ഡോക്ടർ എന്ന പ്രൊഫഷനെ ഒരു ബ്രാൻഡാക്കി മാറ്റുകയായിരുന്നു ശ്രെദ്ധ. ഈ ലക്കം Big Brain Magazine നിങ്ങൾക്കായി അവതരിപ്പിക്കുന്നത് "Dr. Sredha. prakesh"നെയും അവരുടെ ബ്രാൻഡായ "ALLURELIXIR " നെയുമാണ്.

അമ്മക്ക് വേണ്ടി ഒരു ആയുർവേദ യാത്ര.

തൃശ്ശൂർ സ്വദേശിയായ ആയുർവേദ ഡോക്ടർ ശ്രദ്ധ പ്രകാശ്, തന്റെ അമ്മയുടെ വിട്ടുമാറാത്ത ചർമ്മരോഗത്തിന് ഒരു പരിഹാരം കണ്ടെത്തിയതിൽ നിന്നാണ് AllurElixir എന്ന സ്കിൻ & ഹെയർ കെയർ ബ്രാൻഡ് തുടങ്ങിയത്. ഈ പരിഹാരം ഫലം കണ്ടപ്പോൾ അത് കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഡോക്ടർ ശ്രദ്ധ തീരുമാനിച്ചു. അങ്ങനെ കെമിക്കലുകൾ ഇല്ലാത്ത 20-ൽ അധികം ഉൽപ്പന്നങ്ങളുള്ള AllurElixir ഇന്ന് ആയിരക്കണക്കിന് ആളുകൾക്ക് ചർമ്മ-കേശ പ്രശ്നങ്ങളിൽ ആശ്വാസം നൽകുന്നു. തികച്ചും ആയുർവേദ തത്വങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ ഉൽപ്പന്നങ്ങളുടെ ഗുണമേന്മയാണ് ബ്രാൻഡിന്റെ ഏറ്റവും വലിയ വിജയം. ഇന്ന് ആരോഗ്യകരമായ സൗന്ദര്യം പരിപാലിക്കുന്നതിനായി പ്രകൃതിദത്തമായ വഴി തേടുന്നവർക്ക് AllurElixir ഒരു വിശ്വസ്തമായ ബ്രാൻഡാണ്.

ആയുർവേദ സൗന്ദര്യ പരിചരണത്തിലെ പുതിയ മുഖം.

ബേബി കെയർ, ഫെയ്‌സ് ബ്രൈറ്റനിങ്ങ്, ബോഡി ബ്രൈറ്റനിങ്ങ്, മുഖക്കുരു, ആന്റി-ഏജിംഗ്, ഡാർക്ക് നെക്ക്, ഡാർക്ക് സർക്കിൾ, ലിപ് കെയർ, ഡെയ്‌ലി സ്കിൻ കെയർ, ഡ്രൈ സ്കിൻ, ഹെയർ ഗ്രോത്ത്, താരൻ, കഷണ്ടി, അകാല നര എന്നിവക്കുള്ള 20-ൽ അധികം വരുന്ന വൈവിധ്യമാർന്ന സ്വന്തം ആയുർവേദ ഉൽപ്പന്നങ്ങളാണ് AllurElixir വിപണിയിൽ എത്തിക്കുന്നത്. ഇന്ന് വിപണിയിൽ ശുദ്ധമായതും വിശ്വസ്തമായതുമായ ആയുർവേദ ഉൽപ്പന്നങ്ങൾ കണ്ടെത്താൻ പ്രയാസമാണ്. ഈ സാഹചര്യത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം തിരഞ്ഞെടുക്കുന്ന പദാർത്ഥങ്ങൾ ഉപയോഗിച്ചാണ് AllurElixir അവരുടെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇത്കൊണ്ട്തന്നെ ഓരോ AllurElixir ഉപഭോക്താക്കൾക്കും ഓരോ ഉത്പന്നവും വിശ്വസിക്കാവുന്നതാണ്. കൂടാതെ വിപണിയിലെ മറ്റ് ആയുർവേദ ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ താങ്ങാനാവുന്ന വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നു എന്നതും AllurElixir-ന്റെ പ്രത്യേകതയാണ്.

ഗവേഷണത്തിൽ നിന്ന് വളർന്ന്, പുരസ്കാരങ്ങൾ കൊണ്ട് അംഗീകരിക്കപ്പെട്ട ബ്രാൻഡ്.

താൻ ഒരിക്കലും ഒരു സംരംഭകയായി മാറുമെന്ന് ഡോക്ടർ ശ്രദ്ധ പ്രകാശ് കരുതിയിരുന്നില്ല. അമ്മയുടെ ചർമ്മപ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തിയപ്പോൾ, അത് മറ്റുള്ളവർക്കും പ്രയോജനപ്പെടണം എന്ന ചിന്തയാണ് AllurElixir എന്ന ബ്രാൻഡിന്റെ തുടക്കത്തിന് കാരണമായത്. 2020-ൽ വീട്ടിലെ ഒരു മുറിയിൽ ഒറ്റയ്ക്ക് ഗവേഷണം നടത്തി ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്ത ശ്രദ്ധയ്ക്ക്, 2024 -ൽ ടൈംസ് ഓഫ് ഇന്ത്യയുടെ "Excellence in Skin & Hair Care Products Award" ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിരുന്നു. അഞ്ച് വർഷം കൊണ്ട് ഡോക്ടർ ശ്രദ്ധയുടെ AllurElixir വലിയ വിജയം നേടി. 2000 SQFT ൽ രണ്ട് പ്രൊഡക്ഷൻ യൂണിറ്റുകളും 30-ൽ അധികം ജീവനക്കാരും ഇന്ന് ബ്രാൻഡിനുണ്ട്. ചികിത്സയില്ലാത്ത ആയിരക്കണക്കിന് ആളുകളുടെ ചർമ്മ-കേശ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ ബ്രാൻഡിന് കഴിയുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം.

ALLURELIXIR : The Ayurvedic Innovation Empowering Natural Beauty.

AllurElixir has evolved from a personal mission by Thrissur-based Ayurvedic Doctor Sredha Prakash to cure her mother's chronic skin condition, into a trusted, professional skincare brand. Over five years, the company has achieved significant growth, establishing two production units spanning 2000 sq ft and creating employment for over 30 people. Most importantly, AllurElixir stands out for its commitment to chemical-free, pure Ayurvedic products, successfully providing relief from stubborn skin and hair issues to thousands of customers who had previously found no solution. This blend of authentic Ayurveda and entrepreneurial success makes AllurElixir a leading name in natural wellness, validating Dr. Sredha's belief in traditional wisdom.

References

https://entestory.com/allurelixir-the-skin-hair-care-brand-of-thrissur-based-ayurvedic-doctor-shraddha-prakash/

Dr. Sradha prakash

Name: Dr. Sradha prakash

Contact: 7994903930

Website: https://allurelixir.com/

Social Media: https://www.instagram.com/allurelixir/