HIZA MATERNITY STORE : സ്വന്തം അനുഭവങ്ങളെ പ്രചോദനമാക്കി, അമ്മമാരുടെ ഹൃദയം കീഴടക്കിയ മറ്റേർണിറ്റി സ്റ്റോർ.

ഗർഭകാലത്ത് അമ്മമാർ അനുയോജ്യമായ മെറ്റേണിറ്റി വസ്ത്രങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടാറുണ്ട്. ഈ ചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സുഹറ ഒരു സംരംഭകയായി മാറിയത്. ഒരു സ്ത്രീക്ക് മറ്റ് സ്ത്രീകളുടെ ആവശ്യങ്ങൾ എന്താണെന്ന് നന്നായറിയാം ആ തിരിച്ചറിവിൽ നിന്നാണ് സുഹറ “HIZA MATERNITY STORE” എന്ന ബ്രാൻഡിന് തുടക്കംകുറിച്ചത്. ഈ ലക്കത്തിൽ Big Brain Magazine അവതരിപ്പിക്കുന്നത് സ്വന്തം ആവശ്യത്തെ ഒരു വിജയകരമായ ബിസിനസ്സായി വളർത്തിയെടുത്ത സുഹറയുടെ അബ്രാൻഡിനെ കുറിച്ച് ആണ്.

മാതൃത്വം പ്രചോദനമായപ്പോൾ.

കോവിഡ് കാലത്ത് ഭർത്താവിന്റെ ജോലി നഷ്ടമായതും തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് സുഹറയ്ക്ക് വഴിത്തിരിവായത്. ആ സമയത്ത് വസ്ത്രങ്ങൾ റീസെൽ ചെയ്താണ് അവർ കുടുംബത്തെ താങ്ങി നിർത്തിയത്. സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാൻഡ് തുടങ്ങാനുള്ള ആഗ്രഹം അന്നുമുതലേ ഉണ്ടായിരുന്നു. 2024-ൽ, സ്വന്തം ഗർഭകാലത്ത് കസ്റ്റമൈസ്ഡ് മെറ്റേണിറ്റി വെയർ കണ്ടെത്താനുള്ള ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് സുഹ്റക്ക് കൃത്യമായ പ്രചോദനം ലഭിക്കുന്നത്. മറ്റമ്മമാർക്കും ഈ ബുദ്ധിമുട്ട് ഉണ്ടാകില്ലേ എന്ന ചിന്തയിൽ നിന്നാണ് അവർ മെറ്റേണിറ്റി വസ്ത്രങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് "HIZA MATERNITY STORE "എന്ന ബ്രാൻഡിന് തുടക്കമിട്ടത്.

ഉൽപ്പന്ന വൈവിധ്യവും കസ്റ്റമൈസേഷനും.

മെറ്റേണിറ്റി ഡ്രസ്സുകളിൽ മാത്രം ഒതുങ്ങാതെ, ഇന്ന് വുമൺ കാഷ്വൽ വെയർ, ഡെയ്‌ലി വെയർ എന്നിവ ഉൾപ്പെടെയുള്ള ഒരു സമ്പൂർണ്ണ വനിതാ വസ്ത്ര ബ്രാൻഡായി ഹിസ ബൊട്ടീക്ക് വളർന്നു. ഈ ബ്രാൻഡിന്റെ ഏറ്റവും വലിയ പ്രത്യേകത, സൈസ് കസ്റ്റമൈസേഷനാണ്. സാധാരണ ലഭ്യമല്ലാത്ത Xs മുതൽ 7XL വരെയുള്ള അളവുകളിൽ വരെ ഉപഭോക്താവിന്റെ ആവശ്യകത അനുസരിച്ച് കസ്റ്റമൈസ് ചെയ്ത വസ്ത്രങ്ങൾ സുഹറ നൽകുന്നു. ഓർഡർ അനുസരിച്ച് ഗുണമേന്മയുള്ള തുണിത്തരങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ വസ്ത്രങ്ങൾക്ക്, ന്യായമായ വിലയാണ് ഈടാക്കുന്നത്. കൂടാതെ, ഓൺലൈൻ വഴി ലോകമെമ്പാടും ഡെലിവറി സൗകര്യവും ലഭ്യമാണ്.

ഫീഡിങ് വസ്ത്രങ്ങൾക്ക് ഫാഷന്റെ പുതിയ മുഖം.

ഹിസ മറ്റേർണിറ്റി സ്റ്റോർ ഫീഡിങ്  ഡ്രസ്സുകൾ, കോ-ഓർഡ് സെറ്റുകൾ, കുർത്തകൾ തുടങ്ങിയ വസ്ത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ഫീഡിങ്  വസ്ത്രങ്ങൾ ധരിക്കുമ്പോൾ പോലും അമ്മമാർ ട്രെൻഡിങ്ങായ വസ്ത്രങ്ങൾ ധരിക്കണം എന്ന ആശയത്തെയാണ് ഹിസ മുന്നോട്ട് വെക്കുന്നത്. സൗകര്യവും ഫാഷനും ഒരേപോലെ ഉറപ്പുവരുത്തിക്കൊണ്ട് അമ്മമാരുടെ വസ്ത്രധാരണ സങ്കൽപ്പങ്ങൾക്ക് പുതിയ രൂപം നൽകുകയാണ് സുഹറ. ഹിസയുടെ ഇന്നത്തെ ഈ വളർച്ചയ്ക്ക് പിന്നിൽ സുഹറയുടെ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ട്. സാമ്പത്തികമായി കഷ്ടപ്പെട്ട നാളുകളിൽ തുടങ്ങിയ ഈ ബിസിനസ്സിൻ്റെ അടിത്തറ സഹോദരിയുടേയും സഹോദരന്റേയും നിക്ഷേപ പിന്തുണ ആയിരുന്നു. "സ്വപ്നം കണ്ടാൽ മാത്രം പോരാ അതിലേക്ക് സ്വന്തമായി വഴിയൊരുക്കി, പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയ സുഹറയുടെ ഈ വിജയഗാഥ, ഓരോ സംരംഭകനും പ്രകാശിക്കുന്ന പ്രതീക്ഷയാണ്."

"HIZA MATERNITY STORE : How a Mother’s Need Become a Brand".

Suhara’s journey shows how a personal struggle to find comfortable maternity wear has became the foundation of a growing global brand. With a clear understanding of women’s needs and strong family support, she turned Hiza Boutique from a small idea into a trusted custom clothing label. Her story proves that with dedication and family strength, even challenges can turn into great opportunities.

 

 

References

https://entestory.com/hiza-boutique-which-started-with-maternity-dresses-has-grown-into-a-complete-womens-clothing-brand/#google_vignette

Suhara

Name: Suhara

Contact: 6235113790

Social Media: https://www.instagram.com/hiza_maternity_store_/