SHAMZZRESINART: തോൽവിയിൽ നിന്ന് വിജയത്തിലേക്ക്, ഒരു കലാകാരിയുടെ ബിസിനസ്സ് യാത്ര.

ആദ്യ പരാജയത്തിൽ പിൻവാങ്ങാതെ, കണ്ണൂർ മുണ്ടേരി സ്വദേശിനി ഷംസീറ ഇന്ന് "SHAMZZRESINART" എന്ന ഓൺലൈൻ ബിസിനസ്സിലൂടെ വരുമാനം നേടുകയാണ്. "തോൽവി, വിജയത്തിലേക്കുള്ള വഴിയിലെ ഒരു പാഠം മാത്രമാണ് എന്ന് ഷംസീറ തെളിയിച്ചു." സ്വപ്‌നങ്ങൾ പിന്തുടരുന്ന ഏതൊരാൾക്കും ഷംസീറയുടെ കഥ ഒരു വലിയ പ്രചോദനമാണ്. ഈ ലക്കം Big Brain Magazine, അവതരിപ്പിക്കുന്നത് റെസിൻ ആർട്ടിൽ വിജയം നേടിയ ഷംസീറയേയും അവരുടെ ബിസിനസ്സ് യാത്രയേയുമാണ്.

റെസിൻ ആർട്ടിലേക്കുള്ള കടന്നുവരവ്.

റെസിൻ ആർട്ട് എന്ന ലോകത്തേക്ക് ഷംസീറ കടന്നു വരുന്നത് ഒരു സുഹൃത്തിന് സമ്മാനം നൽകാനുള്ള ശ്രമത്തിലൂടെയായിരുന്നു. തന്റെ സുഹൃത്തായ സൗദി സ്വദേശിനിക്ക് ഒരു റെസിൻ ഇസ്ലാമിക് വാൾ ആർട്ട് സമ്മാനമായി നൽകാനാണ് ഷംസീറ ആദ്യം ശ്രമിച്ചത്. എന്നാൽ, ആദ്യത്തെ വർക്ക് പരാജയപ്പെട്ടു. അവിടെ വെച്ച് പിൻവാങ്ങിയിരുന്നെങ്കിൽ ഇന്നത്തെ 'shamzzresinart' ഉണ്ടാകുമായിരുന്നില്ല. ആദ്യ പരാജയം ഒരു പാഠമായി സ്വീകരിച്ച്, നിർത്താതെ വീണ്ടും വീണ്ടും ശ്രമിച്ചു. ഒടുവിൽ ലക്ഷ്യത്തിൽ എത്തുകയും മനോഹരമായ ആർട്ട് വർക്കുകൾ സൃഷ്ടിക്കാൻ തുടങ്ങുകയും ചെയ്തു. ഒരു സുഹൃത്തിനുള്ള സമ്മാനം ഉണ്ടാക്കാനുള്ള ശ്രമത്തിൽ നിന്ന് 'shamzzresinart' എന്ന ഒരു ബ്രാൻഡിലേക്കുള്ള വളർച്ചയുടെ തുടക്കമായിരുന്നു ആ പരാജയം.

ക്രിയേറ്റിവിറ്റിയുടെ വിസ്മയലോകം.

റെസിൻ ഫ്രെയിം, ഇസ്ലാമിക് വാൾ ഫ്രെയിം, ഓഷ്യൻ തീം ആർട്ടുകൾ എന്നിവയാണ് പ്രധാനമായും ഷംസീറ ചെയ്ത് നൽകുന്നത്. അതോടൊപ്പം, വെഡിങ്  വരമാല പ്രിസർവേഷൻ, 3D ബീച്ച് തീം, റെസിൻ വിനൈൽ സ്റ്റിക്കറുകൾ, ടെക്സ്ചർ ലൈറ്റ് മൂൺ ആർട്ട്, കാൻവാസ് ആർട്ട്, അബ്‌സ്ട്രാക്ട് ആർട്ട് തുടങ്ങിയ വിവിധതരം റെസിൻ ടെക്സ്ചർ വർക്കുകളിലും ഷംസീറ ചെയ്യാറുണ്ട്. റെസിൻ ആർട്ട് വർക്കുകൾ പൊതുവെ അൽപ്പം വില കൂടിയതാണെങ്കിലും, കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് വർക്കുകൾ ചെയ്ത് നൽകുന്നു. പുതിയ വീടുകളുടെ ഇന്റീരിയർ ഓർഡറുകളും വിവിധ ഇവന്റുകളുടെ ഓർഡറുകളും സ്വീകരിക്കാറുണ്ട് .ഓർഡർ അനുസരിച്ച് വേൾഡ് വൈഡ് ഡെലിവറി സൗകര്യവും ഈ ബ്രാൻഡ് ഉറപ്പുവരുത്തുന്നു. ആമസോൺ, മീഷോ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയും വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം വഴിയും നേരിട്ടുള്ള ഓർഡറുകൾ സ്വീകരിച്ച് ഷംസീറ ഈ ബിസിനസ്സ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു.

വളർച്ചയുടെ ഊർജ്ജം.

കുടുംബാംഗങ്ങൾ ആണ് ആദ്യത്തെ കസ്റ്റമർറായത് , പിന്നീട് വാങ്ങിയവർ വീണ്ടും ഓർഡർ നൽകുകയും മറ്റുള്ളവർക്ക് ശുപാർശ ചെയ്യുകയും ചെയ്തു. അത് ഷംസീറക്ക് വലിയ അംഗീകാരവും സഹായവുമായി മാറി. യു എ ഇയിലുള്ള സുഹൃത്ത് നൽകിയ യുഎഇ ഫ്ലാഗ് കീചെയ്‌നിന്റെ ബൾക്ക് ഓർഡർ, ബിസിനസ്സ് എന്ന സ്വപ്നം മുന്നോട്ട് കൊണ്ടുപോകാൻ അവർക്ക് വലിയ പ്രചോദനവും ഊർജ്ജവും നൽകി.

"SHAMZZRESINART -Beyond Failure: A Lesson in Entrepreneurship".

Shamzeena's inspiring journey proves that initial failure is truly just a valuable lesson. She successfully transformed a single failed gift attempt into 'shamzzresinart,' a thriving online brand. This business offers a diverse range of artwork, from Islamic wall frames to 3D beach themes, and facilitates worldwide delivery. By focusing on customization and making resin art accessible for every budget, Shamzeena built her success on creativity. Her story serves as a powerful reminder that continuous learning and perseverance are the ultimate keys to turning passion into entrepreneurial achievement.

 

References

https://entestory.com/shamzz-resinart-a-resin-art-business-that-went-from-failure-to-success/

Shamzz Resinart

Name: Shamzz Resinart

Social Media: https://www.instagram.com/shamzzresinart/