വെല്ലുവിളികളേയും പരാജയങ്ങളേയും ധീരമായി നേരിട്ട് മുന്നോട്ട് വന്ന ശക്തയായ സംരംഭക സഹ്ല സോനുവിനെയാണ് ഇന്ന് Big Brain Magazine നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ആദ്യ ബിസിനസ്സിൽ കനത്ത തിരിച്ചടി നേരിടുകയും ഷോപ്പ് വാടക പോലും നൽകാൻ കഴിയാത്ത അവസ്ഥയിൽ എത്തുകയും ചെയ്ത് ഒരു സംരംഭകയാണ് സഹ്‌ല. പിന്മാറാൻ മനസ്സില്ലാതെ, തന്റെ സ്വപ്നങ്ങളെ 'KAINNAT' എന്ന വിജയകരമായ ബ്രാൻഡാക്കി കൊണ്ട് വിജയത്തിലേക്കുള്ള വഴി പരാജയത്തിലൂടെയാണെന്ന് തെളിയിച്ച സഹ്ലയുടെ കഥ, ഓരോ സംരംഭകനും ഒരു വലിയ പ്രചോദനമാണ്.
ഫാത്തിമത് സഹ്‌ല ആദ്യം തുടങ്ങിയത് ഒരു മൾട്ടി ബ്രാൻഡഡ് സ്റ്റോർ ആയിരുന്നു. എന്നാൽ ആ സംരംഭം വലിയ പരാജയമായി മാറി കടയുടെ വാടകയും ഇലക്ട്രിസിറ്റി ബില്ലും കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിലെത്തി. എന്നാൽ വിട്ടുകൊടുക്കാൻ സഹ്‌ല തയ്യാറായിരുന്നില്ല. വിപണിയിലെ പ്ലസ് സൈസ് ഡ്രസ്സുകളുടെ സാധ്യത മനസ്സിലാക്കിയ സഹ്‌ല, തന്റെ സമ്പാദ്യവും ഊർജ്ജവും വീണ്ടും ഈ മേഖലയിൽ നിക്ഷേപിച്ചു. മുംബൈയിൽ പോയി കുറച്ച് ഡ്രസ്സുകൾ എടുത്ത് ഓൺലൈൻ വഴി വിറ്റ് കോൺഫിഡൻസ് നേടിയ ശേഷം, ഉടൻതന്നെ സ്വന്തമായി പ്രൊഡക്ഷൻ യൂണിറ്റ് തുടങ്ങി. റെഡിമെയ്ഡ് വസ്ത്രങ്ങൾ പൂർണ്ണമായും നിർത്തി, കയറ്റുമതി നിലവാരമുള്ള ഫാബ്രിക്‌സ് ഉപയോഗിച്ച് 'KAAINNAT' എന്ന ബ്രാൻഡിന് തുടക്കമിട്ടു.
KAINNAT വിപണിയിൽ വേറിട്ട് നിൽക്കുന്നത് അവരുടെ ഉൽപ്പന്നങ്ങളുടെ പ്രത്യേകതകൊണ്ടാണ്. സാധാരണയായി പ്ലസ് സൈസ് വസ്ത്രങ്ങൾക്ക് വലിയ വില ഈടാക്കുമ്പോൾ, കയറ്റുമതി നിലവാരമുള്ള ഫാബ്രിക്‌സ് ഉപയോഗിച്ച്, താങ്ങാനാവുന്ന വിലയിൽ മികച്ച മോഡലുകൾ ലഭ്യമാക്കുക എന്നതാണ് KAINNAT-ന്റെ ലക്ഷ്യം. മെൻസ് ബ്രാൻഡായ 'സ്‌നിച്ച്' പോലെ ഒരു ലേഡീസ് ബ്രാൻഡ് കെട്ടിപ്പടുക്കാനാണ് സഹ്‌ല ലക്ഷ്യമിടുന്നത്.
KAINNAT-ന്റെ പ്രധാന ഉൽപ്പന്നങ്ങൾ പ്ലസ് സൈസ് & കസ്റ്റമൈസ്ഡ് ലേഡീസ് ഔട്‍ഫിറ്റുകളാണ്. കയറ്റുമതി നിലവാരമുള്ള തുണിത്തരങ്ങൾ ഉപയോഗിച്ച് കാഷ്വൽ വസ്ത്രങ്ങൾ നൽകുന്നതിലാണ് ബ്രാൻഡ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കസ്റ്റമൈസേഷൻ സെർവീസുകളും Kainnat ചെയ്ത് കൊടുക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം പേജിലൂടെ ഇഷ്ടപ്പെട്ട ഫാബ്രിക് സെലക്റ്റ് ചെയ്ത് കസ്റ്റമൈസേഷൻ ചെയ്യാവുന്നതാണ് അവർക്കാവശ്യമായ സൈസും തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി മറ്റൊരു ഇൻസ്റ്റാഗ്രാം പേജ് കൂടെ ഉണ്ട് " KAINNAT FABRICS". ലേഡീസ് ഔട്ട്‌ഫിറ്റ് ബ്രാൻഡ് എന്ന നിലയിൽ കുർത്തകൾ, ടോപ്പുകൾ, സൽവാർ സ്യൂട്ടുകൾ പോലുള്ള കാഷ്വൽ വസ്ത്രങ്ങൾ അവർ കസ്റ്റമൈസ് ചെയ്തു നൽകുന്നുണ്ട്.
സോഷ്യൽ മീഡിയ വഴിയുള്ള ഓർഡറുകളിലൂടെ പാൻ-ഇന്ത്യ കസ്റ്റമേഴ്‌സിനെ നേടുന്നതിനപ്പുറം, KAINNAT-ന് കോഴിക്കോട് നഗരത്തിൽ സ്വന്തമായി ഒരു ഓഫ്‌ലൈൻ സ്റ്റോറും ഉണ്ട്. ലക്ഷ്യബോധവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയും മറികടക്കാമെന്ന് സഹ്‌ല തെളിയിക്കുന്നു.
The story of Sahala Sonu and her brand, KAINNAT, is an inspiration to all. Instead of giving up after her first business failed, she persisted. KAINNAT now empowers women by offering affordable plus-size and customized outfits, boosting their confidence. Sahala proves that with a clear vision and hard work, any obstacle can be overcome to achieve success.
Name: Sahla Sonu
Social Media: https://www.instagram.com/kaainatofficial/